Tag: santhosh trophy
മികച്ച പ്രകടനം കാഴ്ചവെച്ച് കൂരാച്ചുണ്ട് സ്വദേശി അര്‍ജുന്‍; സന്തോഷ് ട്രോഫിയിൽ ഒഡീഷയെ തോല്‍പ്പിച്ച് സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തി കേരളം
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോളിലെ നിര്‍ണായക മത്സരത്തില്‍ ഒഡീഷയെ തോല്‍പ്പിച്ച് കേരളം. ആതിഥേയരായ ഒഡീഷയെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്‍മാരായ കേരളം സെമി ഫൈനല്‍ സാധ്യതകള്‍ നിലനിര്‍ത്തിയത്. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ കേരളത്തിനായി ബൂട്ടണിഞ്ഞിരുന്നു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കാഴ്ചവെച്ചത്. പെനല്‍റ്റിയിലൂടെ നിജോ ഗില്‍ബര്‍ട്ടാണ് കേരളത്തിന്റെ വിജയഗോള്‍ നേടിയത്. അടുത്ത മത്സരത്തില്‍ പഞ്ചാബിനെക്കൂടി തോല്‍പ്പിച്ചാല്‍
കൂരാച്ചുണ്ടുകാരൻ അര്‍ജ്ജുന്‍റെ ഗോളിൽ മഹാരാഷ്ട്രയെ തളച്ചു; സന്തോഷ് ട്രോഫിയിൽ കേരളത്തിന് വിജയത്തിളക്കമുള്ള സമനില
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്ബോള്‍ മത്സരത്തില്‍ മഹാരാഷ്ട്രയ്ക്കെതിരെ 4-4ന് കേരളത്തിന് സമനില. ആദ്യ പകുതിയില്‍ മഹാരാഷ്ട്ര ലീഡ് ചെയ്ത മത്സരം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് കേരളം സമനിലയിലെത്തിച്ചെങ്കിലും കേരളത്തിന് വിജയഗോള്‍ നേടാന്‍ കഴിഞ്ഞില്ല. കേരളത്തിന് വേണ്ടി മൂന്നാമത്തെ ഗോള്‍ നേടിയത് ജഴ്‌സി നമ്പര്‍ 14 അര്‍ജ്ജുന്‍ ബാലകൃഷ്ണന്‍ എന്ന കൂരാച്ചുണ്ടുകാരനാണ്. കേരളത്തിനായി ബൂട്ടണിഞ്ഞ
സന്തോഷ് ട്രോഫി ഫുട്‌ബോള്‍; ആദ്യ മത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം, ബൂട്ടണിഞ്ഞ് കൂരാച്ചുണ്ടുകാരൻ അര്‍ജുന്‍
ഭുവനേശ്വര്‍: സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ ഫൈനല്‍ റൗണ്ടിലെ ആദ്യമത്സരത്തിൽ കരുത്തരായ ഗോവയെ പരാജയപ്പെടുത്തി കേരളം. ആവേശകരായ മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ വിജയം. കൂരാച്ചുണ്ടുകാരനായ അര്‍ജുന്‍ ബാലകൃഷ്ണന്‍ ആദ്യ മത്സരത്തിൽതന്നെ കേരളത്തിനായി ബൂട്ടണിഞ്ഞു. മികച്ച പ്രകടനമാണ് അര്‍ജുന്‍ കേരളത്തിനായി കാഴ്ചവെച്ചത്. ഇന്‍ജ്വറി ടൈമില്‍ പകരക്കാരനായ ഒ.എം.ആസിഫാണു കേരളത്തിനായി വിജയ ഗോള്‍ നേടിയത്.
ഗോൾ, ഗോൾ, ഗോൾ; കോഴിക്കോടിന്റെ മണ്ണിൽ ഗോൾ മഴ പെയ്യിച്ച് കേരളം; സന്തോഷ് ട്രോഫിയിൽ ആന്ധ്രപ്രദേശിനെ തകർത്തത് എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക്
കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ ഗ്രൂപ്പ് മത്സരത്തില്‍ കേരളത്തിനു തുടര്‍ച്ചയായ മൂന്നാം ജയം. കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ ആന്ധ്രപ്രദേശിനെ എതിരില്ലാത്ത അഞ്ച് ഗോളുകൾക്കാണു കേരളം തോല്‍പ്പിച്ചത്. നിജോ ഗില്‍ബെര്‍ട്ട്, മുഹമ്മദ് സലീം, അബ്ദു റഹീം, വൈശാഖ് മോഹനന്‍, വിഗ്നേശ് എന്നിവരാണ് കേരളത്തിന്റെ ഗോളുകള്‍ നേടിയത്. ആദ്യ പകുതിയില്‍ കേരളം 3-0ത്തിന് മുന്നിലായിരുന്നു. കോഴിക്കോട് ഇഎംഎസ്