Tag: rto
Total 1 Posts
കൈക്കൂലി വാങ്ങുന്നവെന്ന വിജിലൻസ് കണ്ടെത്തൽ; സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോർ വാഹനവകുപ്പിൻറെ ചെക് പോസ്റ്റുകൾ നിർത്തലാക്കാൻ ആലോചന. ചെക്ക് പോസ്റ്റുവഴി വ്യാപകമായ കൈക്കൂലി വാങ്ങുന്നവെന്ന് വിജിലൻസ് കണ്ടെത്തിയതിനെ തുടർന്നാണ് തീരുമാനം. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാർശ ഗതാഗത കമ്മീഷണർ സർക്കാറിന് സമർപ്പിക്കും. ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകൾ നിർത്തലാക്കണമെന്ന് കേന്ദ്രസർക്കാർ നിർദ്ദേശം നേരത്തെയുണ്ടായിരുന്നു. കേരളത്തിൽ ജി.എസ്.ടിവകുപ്പാണ് ചെക്ക് പോസ്റ്റുകൾ നിർത്തലാക്കിയത്.