Tag: rms office vatakara
വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം; പുനഃപരിശോധനയ്ക്ക് ഒരുങ്ങി പോസ്റ്റൽ വകുപ്പ്
വടകര: വടകരയിലെ ആർഎംഎസ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പോസ്റ്റൽ വകുപ്പ് പുനഃപരിശോധിക്കുന്നു. ഓഫിസുകൾ അടച്ചുപൂട്ടാനുളള പോസ്റ്റൽ വകുപ്പിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് ഷാഫി പറമ്പിൽ എം.പി കേന്ദ്ര കമ്യൂണിക്കേഷൻ മന്ത്രിക്ക് അടിയന്തര സന്ദേശം നൽകിയിരുന്നു. ഇതേ തുടർന്നാണ് ഓഫീസ് അടച്ചുപൂട്ടാനുള്ള തീരുമാനം പുന:പരിശോധിക്കുന്നത്. വിശദ റിപ്പോർട്ട് ഡിസംബർ ഒമ്പതിനകം നൽകാൻ മന്ത്രാലയം കേരള സർക്കിൾ അധികാരികളോട് ആവശ്യപ്പെട്ടു.
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് നിലനിർത്തണം; മുഖ്യമന്ത്രിക്ക് കത്തു നൽകി കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ
വടകര: വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് (ആർഎംഎസ്) റെയിൽവേസ്റ്റേഷൻ പരിസരത്തു തന്നെ നിലനിർത്തണമെന്ന ആവശ്യം ശക്തമാകുന്നു. കുറ്റ്യാടി എം എൽ എ കെ.പി.കുഞ്ഞമ്മദ്കുട്ടി മുഖ്യമന്ത്രി പിണറായി വിജയനു കത്തു നൽകി.കൊയിലാണ്ടി മുതൽ മാഹി വരെയും മലയോര മേഖലകളായ കാവിലുംപാറ, പെരുവണ്ണാമുഴി തുടങ്ങിയ വിദൂര സ്ഥലങ്ങളിലേക്കുമുള്ള തപാൽ ഉരുപ്പടികൾ തരംതിരിക്കുകയും സമയബന്ധിതമായി വിതരണം ചെയ്യുകയും ചെയ്യുന്നത്
വടകര റെയിൽവേ മെയിൽ സർവീസ് ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; ധർണാ സമരവുമായി യൂത്ത് കോൺഗ്രസ്
വടകര: റെയിൽവേ സ്റ്റേഷൻ പരിസരത്തെ ആർ.എം.എസ്. (റെയിൽവേ മെയിൽ സർവീസ്) ഓഫീസ് അടച്ചു പൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ചൊവ്വാഴ്ച വൈകീട്ട് യൂത്ത്കോൺഗ്രസ് ധർണ സംഘടിപ്പിക്കും. റെയിൽവേ വികസനത്തിന്റെ പേരിൽ ആർ എം എസ് ഓഫീസ് അടച്ചുപൂട്ടുന്നതിനെതിരെ എന്ന മുദ്രാവാക്യം ഉയർത്തി റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ധർണാ സമരം സംഘടിപ്പിക്കുന്നത്. ജൂലായ് 23-ന് റെയിൽവേ ഡിവിഷണൽ എൻജിനിയർ