Tag: ranji trophy
Total 1 Posts
ചരിത്രം കുറിക്കാൻ കേരളം; രഞ്ജി ട്രോഫി ഫൈനൽ ഇന്ന്
നാഗ്പൂർ: ചരിത്ര മാറ്റിക്കുറിക്കാനൊരുങ്ങി രഞ്ജി ട്രോഫി ഫൈനലിന് കേരളം ഇന്ന് ഇറങ്ങും. വിദർഭയെയാണ് കേരളം നേരിടുന്നത്. ആദ്യ കിരീടമെന്ന ചരിത്ര നേട്ടം ലക്ഷ്യമിട്ട് കേരളം ഇറങ്ങുമ്പോൾ കഴിഞ്ഞ തവണ ഫൈനലിൽ മുംബൈയോട് കൈവിട്ട കിരീടമാണ് വിദർഭയുടെ ലക്ഷ്യം. നാഗ്പൂർ, വിദർഭ ക്രിക്കറ്റ് അസോസിയേഷൻ സ്‌റ്റേഡിയത്തിൽ 9.30നാണ് മത്സരം തുടങ്ങുക. ഇരുടീമുകളും ടൂർണമെന്റിൽ ഇതുവരെ തോൽവി അറിഞ്ഞിട്ടില്ല.