Tag: Pushpan
സാമൂഹ്യമാധ്യമത്തിൽ പുഷ്പനെതിരെ അപകീർത്തി പോസ്റ്റിട്ടു; പോലീസ് എസ്.ഐക്ക് സസ്പെൻഷൻ
കൊച്ചി: അന്തരിച്ച സിപിഎം പ്രവർത്തകനും കൂത്തുപറമ്പ് പോലീസ് വെടിവെപ്പിലെ രക്തസാക്ഷിയുമായ പുഷ്പനെ അപകീർത്തിപ്പെടുത്തുന്ന ഫേസ്ബുക്ക് പോസ്റ്റിട്ട പോലീസ് ഉദ്യോഗസ്ഥന് എതിരെ അച്ചടക്ക നടപടി. കോതമംഗലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ കെ.എസ്.ഹരിപ്രസാദിനെയാണ് സസ്പെൻഡ് ചെയ്തത്. പുഷ്പന്‍റെ മരണത്തില്‍ സന്തോഷിക്കണമെന്ന് തുടങ്ങുന്നതായിരുന്നു ഹരിപ്രസാദിന്‍റെ പോസ്റ്റ്. ഹരിപ്രസാദിന്‍റെ നടപടി കടുത്ത അച്ചടക്കലംഘനമാണെന്നും പോലീസ് സേനയുടെ അന്തസിന് കളങ്കം വരുത്തുന്നതാണെന്നും വിലയിരുത്തിയാണ്
പുഷ്പന്റെ മൃതദേഹവുമായി വിലാപയാത്ര 9.30ന് വടകരയിലെത്തും, 9.45ന് നാദാപുരം റോഡിൽ; കൂത്തുപറമ്പ് സമരപോരാളി പുഷ്പന് അന്ത്യയാത്ര നല്‍കാനൊരുങ്ങി നാട്
വടകര: കൂത്തുപറമ്പ് സമരനായകന്‍ ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി വടകരയിലൂടെ കടന്നുപോകും. രാവിലെ 8 മണിക്ക് കോഴിക്കോട് നിന്നും ആരംഭിക്കുന്ന വിലാപയാത്ര രാവിലെ 9.30 മണിക്കാണ് വടകരയിൽ എത്തുക. 9.45 ന് നാദാപുരം റോഡിൽ വിലാപയാത്ര യെത്തും. 10.30 ന് തലശ്ശേരി ടൗൺ ഹാളിൽ എത്തുന്ന ഭൗതിക ശരീരം അവിടെ പൊതുദർശനത്തിന്
പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി തലശ്ശേരിയിലേക്ക്; ടൗണ്‍ഹാളിലും മേനപ്രത്തും പൊതുദര്‍ശനം
കോഴിക്കോട്: കൂത്തുപറമ്പ് സമരനായകന്‍ പുഷ്പന്റെ മൃതദേഹം നാളെ വിലാപയാത്രയായി കോഴിക്കോട് നിന്നും കണ്ണൂര്‍ ജില്ലയിലെത്തിക്കും. മൃതദേഹം ഇന്ന് ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ രാവിലെ എട്ടുമണിക്കാണ് കണ്ണൂരിലേക്ക് കൊണ്ടുപോകുക. 10.30ന് തലശ്ശേരി ടൗണ്‍ഹാളില്‍ പൊതുദര്‍ശനം നടക്കും. ഉച്ചയ്ക്ക് 12 മണിക്ക് മേനപ്രം രാമവിലാസം സ്‌കൂളിലും പൊതുദര്‍ശനമുണ്ടാകും. നാലുമണിവരെ പൊതുദര്‍ശനം തുടരും. വൈകുന്നേരം അഞ്ച് മണിക്ക് ചൊക്ലിയിലെ വസതിയിലാണ്