Tag: purakkamala

Total 3 Posts

പൊലീസുകാര്‍ ക്വാറി ഉടമകളുടെ കൂലിക്കാരവരുത്, പുറക്കാമലയില്‍ വിദ്യാര്‍ഥിയെ പൊലീസുകാര്‍ കൊലക്കേസ് പ്രതിയെപ്പോലെ തള്ളിക്കൊണ്ട പോയ കാഴ്ച ജനാധിപത്യ കേരളത്തിന് നാണക്കേടെന്നും ഷാഫി പറമ്പില്‍ എംപി

മേപ്പയൂര്‍: പൊലീസുകാര്‍ പൊലീസുകാരുടെ പണിയാണ് ചെയ്യേണ്ടതെന്നും ക്വാറി ഉടമകളുടെ കൂലിക്കാരായി മാറരുതെന്നും ഷാഫി പറമ്പില്‍ എം.പി പറഞ്ഞു. പുറക്കാമല സംരക്ഷണ സമിതിയുടെ സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞദിവസം പുറക്കാമലയില്‍ ക്വാറി പ്രവര്‍ത്തനം പുനരാരംഭിക്കാനുളള നീക്കത്തിനെതിരെ പ്രതിഷേധമുയര്‍ന്നപ്പോള്‍ സംഭവസ്ഥലത്തുണ്ടായിരുന്ന വിദ്യാര്‍ഥിയെ പൊലീസ് മര്‍ദ്ദിച്ചെന്ന പരാതി ഉയര്‍ന്നിരുന്നു. ഈ സംഭവം സൂചിപ്പിച്ചാണ് പൊലീസിനെതിരെ എം.പിയുടെ വിമര്‍ശനം. പുറക്കാമലയില്‍

മേപ്പയ്യൂർ പുറക്കാമല സമരത്തിനിടെ വിദ്യാർത്ഥിയെ പോലിസ് മർദ്ദിച്ച സംഭവം; കോഴിക്കോട് റൂറൽ എസ്പി റിപ്പോർട്ട് തേടി

മേപ്പയ്യൂര്‍: പുറക്കാമലയില്‍ രണ്ട് ദിവസം മുൻപ് നടന്ന ജനകീയ പ്രതിഷേധത്തിനിടെ പ്രദേശത്ത് കാഴ്ചക്കാരനായി നിന്ന പതിനഞ്ചുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച സംഭവത്തിൽ റൂറൽ എസ്പി റിപ്പോർട്ട് തേടി. പേരാമ്പ്ര ഡിവൈഎസ്പിയോടാണ് റിപ്പോർട്ട് തേടയത്. നാലഞ്ച് പൊലീസുകാര്‍ ചേര്‍ന്ന് മകനെ പിടിച്ചുകൊണ്ടുപോകുകയും ലാത്തികൊണ്ട് കുത്തുകയും പൊലീസ് ബസില്‍വെച്ച് മര്‍ദ്ദിക്കുകയും ചെയ്‌തെന്ന് കാണിച്ച് പിതാവ് പരാതി നൽകിയിരുന്നു. ഇതേ

ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ നടത്തുന്ന പുറക്കാമല സമരത്തിന് പൂര്‍ണ്ണ പിന്തുണ’; പുറക്കാമല സംരക്ഷണ സമിതി സമരപന്തല്‍ സന്ദര്‍ശിച്ച് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍

മേപ്പയ്യൂര്‍: പുറക്കാമലയെ തകര്‍ത്ത് കരിങ്കല്‍ ഖനനം നടത്താനുള്ള ക്വാറി മാഫിയകളുടെ നീക്കത്തിനെതിരെ സംരക്ഷണ സമിതി നടത്തുന്ന സമരത്തിന് പാര്‍ട്ടി പൂര്‍ണ്ണ പിന്തുണ നല്‍കുമെന്ന് മുസ്ലിം ലീഗ് ജില്ലാ ജനറ സെക്രട്ടറി ടി.ടി ഇസ്മായില്‍. പുറക്കാമല സംരക്ഷണ സമിതി നടത്തുന്ന സമരപന്തല്‍ സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുറക്കാമല തകര്‍ന്നാല്‍ ജില്ലയിലെ പ്രധാന നെല്ലറയായ കരുവോട് ചിറ തന്നെ

error: Content is protected !!