Tag: private bus
വടകര പുഞ്ചിരിമില്ലിൽ പിക്കപ്പ് വാൻ തട്ടി റോഡിലേക്ക് വീണ സ്കൂട്ടർ യാത്രികരെ രക്ഷിച്ച് ബസ്ഡ്രൈവർ; ഇത് മനോധൈര്യം, സല്യൂട്ട് നൽകി സോഷ്യൽമീഡിയ
വടകര: ദേശീയപാതയിൽ പുഞ്ചിരിമില്ലിൽ മിനി ലോറി ഇടിച്ച് താഴെ വീണ സ്‌കൂട്ടർ യാത്രക്കാരെ ഒരുനിമിഷത്തെ മനോധൈര്യം കൊണ്ട് രക്ഷിച്ച് ബസ് ഡ്രൈവർ. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു അപകടം. വടകര തൊട്ടിൽപ്പാലം റൂട്ടിലോടുന്ന നാവിഗേറ്ററ് ബസിന്റെ ഡ്രൈവർ ഷിജേഷാണ് മൂന്ന് ജീവനുകൾ രക്ഷിച്ചത്. ബസിന് മുന്നിൽ പോവുകയായിരുന്ന സ്‌കൂട്ടറിനെ ഒരു പിക്കപ്പ് വാൻ മറികടക്കാൻ ശ്രമിച്ചു.
രാത്രി ബസ് സ്റ്റാന്റില്‍ നിര്‍ത്തിയിട്ട ബസ്, പുലര്‍ച്ചെ വന്നപ്പോള്‍ കാണാനില്ല; കുന്നംകുളത്ത് സ്വകാര്യ ബസ് മോഷണം പോയി
കുന്നംകുളം: ബസ് സ്റ്റാന്റിലും റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്തുമെല്ലാം നിര്‍ത്തിയിട്ട് പോകുന്ന ഇരുചക്ര വാഹനങ്ങള്‍ മോഷണം പോകുന്ന സംഭവങ്ങള്‍ ഏറെയുണ്ട്, പക്ഷേ ബസ് മോഷണം പോയതായി അധികം കെട്ടിട്ടില്ല. എന്നാലിപ്പോള്‍ പൊതു സ്ഥലത്തെ ബസ് നിര്‍ത്തിയിട്ട് പോകുന്നതും സുരക്ഷിതമല്ലെന്നാണ് കുന്നംകുളത്ത് നടന്ന സംഭവം സൂചിപ്പിക്കുന്നത്. സര്‍വ്വീസ് അവസാനിപ്പിച്ച് കുന്നംകുളം പഴയ സ്റ്റാന്റില്‍ നിര്‍ത്തിയിട്ട് പോയതാണ് ഷോണി ബസുടമ.
ആയഞ്ചേരിയിൽ റോഡരികിൽ നിർത്തിയിട്ട സ്വകാര്യ ബസിന്റെ ടയറുകൾ നശിപ്പിച്ച സംഭവം; പ്രതികളെ കണ്ടെത്താത്തതിൽ പ്രതിഷേധം ഉയരുന്നു
വടകര: ആയഞ്ചേരി-തീക്കുനി- കക്കട്ടിൽ റൂട്ടിൽ ഓടുന്ന സ്വകാര്യ ബസിൻ്റെ ടയറുകൾ സാമൂഹ്യ വിരുദ്ധർ കുത്തി കീറി നശിപ്പിച്ച സംഭവത്തിൽ ഇതുവരെ പ്രതികളെ പിടികൂടിയില്ലെന്ന് ആക്ഷേപം. പ്രതികളെ പിടികൂടാത്തതിൽ പ്രതിഷേം ശക്തമാക്കാനൊരുങ്ങുകയാണ് ബസ് ജീവനക്കാർ. പ്രതികളെ ഇനിയും പിടികൂടിയില്ലെങ്കിൽ സർവ്വീസ് നിർത്തിവയ്ക്കുന്നത് ഉൾപ്പടെ ആലോചിക്കേണ്ടി വരുമെന്ന് ജീവനക്കാർ അറിയിച്ചു. കെ.എൽ 49, 2277 നമ്പർ മഹാലക്ഷ്മി എന്ന
വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി; രണ്ട് പേർക്കെതിരെ അത്തോളി പോലിസ് കേസെടുത്തു
ഉള്ള്യേരി: വാണിമേൽ പഞ്ചായത്ത് പ്രസിഡണ്ടിനും കുടുംബത്തിനുമെതിരെ സ്വകാര്യ ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്ന് പരാതി. ഇന്നലെ രാവിലെ 10.30 ഓടെയാണ് സംഭവം. ഉള്ള്യേരി അങ്ങാടിയിൽ ഉണ്ടായ ഗതാഗത കുരുക്കിൽ കോഴിക്കോട് റൂട്ടിലോടുന്ന സ്വകാര്യ ബസ് മറ്റുവാഹനങ്ങളെ മറികടന്ന് തെറ്റായ ദിശയിൽ വന്നതിനെ ചോദ്യം ചെയ്തതിന് ബസ് ജീവനക്കാർ മോശമായി പെരുമാറിയെന്നാണ് പ്രസിഡന്റും കുടുംബവും നൽകിയ പരാതി.
എടച്ചേരിയിൽ സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം; 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്ക്
എടച്ചേരി: സ്കൂൾ ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് അപകടം. 5 വിദ്യാർത്ഥികൾക്കും സ്കൂൾ ബസ് ഡ്രൈവർക്കും പരിക്കേറ്റു. രാവിലെ 8 മണിയോടെയായിരുന്നു അപകടം. കളിയാംവെള്ളി പാലത്തിന് സമീപം വച്ച് സ്വകാര്യ ബസും സ്കൂൾ ബസും കൂട്ടിയിടിക്കുകയായിരുന്നു. ഓർക്കാട്ടേരി എം എം ഓർഫണേജ് ഇംഗ്ലീഷ് മീഡിയം സ്കൂളിന്റെ ബസാണ് അപകടത്തിൽപെട്ടത്. രാവിലെ വിദ്യാർത്ഥികളുമായി ഓർക്കാട്ടേരിയിലേക്ക് പോവുകയായിരുന്നു
ഒന്നല്ല, രണ്ടല്ല സഞ്ചരിച്ചത് അഞ്ച് കിലോ മീറ്റർ, വെെറലായി ബസിന് പുറകിലെ യുവാവിന്റെ സാഹസിക യാത്ര; വിലങ്ങാട് നിന്നുള്ള ദൃശ്യങ്ങൾ കാണാം
വിലങ്ങാട് : ബസ്സിനുള്ളിൽ കയറാൻ സാധിക്കാതയതോടെ മറ്റൊന്നും ആലോചിക്കാതെ ബസ്സിന് പിറകിൽ തൂങ്ങി സാഹസിക യാത്ര നടത്തി യുവാവ്. വിലങ്ങാട് – കോഴിക്കോട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന സ്വകാര്യ ബസിന്റെ പിറകിൽ കയറിയുള്ള യുവാവിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ വെെറലായിരിക്കുന്നത്. തെരുവംപറമ്പിൽ നിന്നും യുവാവ് ബസിൽ കയറാൻ ശ്രമിച്ചിരുന്നെങ്കിലും ഇത് നടന്നില്ല. തുടർന്ന് ബസിന്റെ പിറകിലെ കമ്പിയിൽ
ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധം; സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു
കോഴിക്കോട്: ഫിറ്റ്നസ് ടെസ്റ്റിന്റെ തുക കുറയ്ക്കാത്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ സമരത്തിനൊരുങ്ങുന്നു. ഫിറ്റ്നസ് ടെസ്റ്റിന്റെ തുക 1000 നിന്ന് 13,500 രൂപയാക്കി ഉയർത്തിയിരുന്നു ഇതിനെതിരെ ബസ് ഉടമകൾ ഹൈക്കോടതിയെ സമീപിക്കുകയും കോടതി ഉത്തരവിറക്കുകയും ചെയ്തിരുന്നു. ഹൈക്കോടതി ഉത്തരവുണ്ടായിട്ടും മോട്ടോർ വാഹന വകുപ്പ് അധികത ഈടാക്കുന്നു എന്നതാണ് സ്വകാര്യ ബസ്സുടമകളുടെ പരാതി. ആർ.ടി.ഒ മാർ ഇത്
”ഇന്നലെയും കണ്ടു രാജാവിന്റെ മകന്‍ എന്നൊരു വെള്ളരിപ്രാവ് ബൈപ്പാസില്‍ പറക്കുന്നത്, അടുത്ത കൂട്ടമരണം വരുമ്പോള്‍ നമുക്ക് ഇനിയും ചര്‍ച്ച ചെയ്യാം ബസുകളുടെ മത്സരയോട്ടത്തെക്കുറിച്ച്”; കണ്ണൂര്‍-കോഴിക്കോട് ദേശീയപാതയിലെ ബസ് യാത്രയെക്കുറിച്ചുള്ള അഞ്ജലി ചന്ദ്രന്റെ കുറിപ്പ് ചര്‍ച്ചയാവുന്നു
കൊയിലാണ്ടി: കൊയിലാണ്ടി ദേശീയപാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായ രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്യുന്ന ബസിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ചര്‍ച്ചയായതോടെ ഈ റൂട്ടിലെ ബസുകളുടെ മത്സരയോട്ടം സംബന്ധിച്ച് വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇതുവഴിയുള്ള ബസുകളുടെ അശ്രദ്ധമായ ഓട്ടത്തെക്കുറിച്ച് ദേശീയപാതയുടെ തൊട്ടടുത്ത് താമസിക്കുന്ന കോഴിക്കോട് സ്വദേശി അഞ്ജലി ചന്ദ്രന്‍ എഴുതിയ കുറിപ്പ് വായിക്കാം.
ഏറ്റുമുട്ടിയത് ‘തമ്പുരാട്ടി’യും ‘പാർവതി’യും; വാക്കുതർക്കം ഒടുവിൽ കൂട്ടത്തല്ലായി; മേപ്പയ്യൂരിൽ ബസ് ജീവനക്കാർ തമ്മിലുള്ള സംഘർഷത്തിന്റെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന്
മേപ്പയ്യൂർ: ബസ് സമയക്രമത്തെ ചൊല്ലി മേപ്പയ്യൂർ ബസ് സ്റ്റാന്റഡിൽ സ്വകാര്യ ബസ് ജീവനക്കാർ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ പേരാമ്പ്ര ന്യൂസ് ഡോട് കോമിന് ലഭിച്ചു. ഇന്ന് രാവിലെയാണ് . പേരാമ്പ്ര-വടകര റൂട്ടിലോടുന്ന തമ്പുരാട്ടി, പാർവ്വതി ബസിലെ ജീവനക്കാർ തമ്മിൽ വാക്കേറ്റവും തുടർന്ന് സംഘർഷവും നടന്നത്. വാക്കേറ്റത്തിനൊടുവിൽ ബസിൽ നിന്നിറങ്ങിയ ജീവനക്കാർ പരസ്പരം ഏറ്റമുട്ടുകയായിരുന്നു. ഇരുവശങ്ങളിലായി ഏറ്റുമുട്ടിയ
ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണം; സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്
കോഴിക്കോട്: നിരക്ക് വര്‍ധന ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ പണിമുടക്കിലേക്ക്. രണ്ട് ദിവസത്തിനുള്ളില്‍ സര്‍ക്കാര്‍ തീരുമാനമുണ്ടായില്ലെങ്കില്‍ സമരത്തിലേക്ക് പോകുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓര്‍ഗനൈസേഷന്‍ അറിയിച്ചു. മിനിമം ചാര്‍ജ്ജ് എട്ടില്‍ നിന്ന് പന്ത്രണ്ടായി ഉയര്‍ത്തണമെന്ന് ഗതാഗത മന്ത്രിയുമായി നവംബറില്‍ നടത്തിയ ചര്‍ച്ചയില്‍ ബസുടമകള്‍ ആവശ്യപ്പെട്ടിരുന്നു. രണ്ട് മാസം കഴിഞ്ഞിട്ടും സര്‍ക്കാര്‍ തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിലാണ് അനിശ്ചിത കാല സമരത്തിലേക്ക്