Tag: Private Bus Strike
ജനുവരി ഏഴിന് വടകര താലൂക്കിൽ സ്വകാര്യ ബസ് പണിമുടക്ക്
വടകര: ജനുവരി ഏഴിന് വടകരയില്‍ സ്വകാര്യ ബസ് തൊഴിലാളി പണിമുടക്ക്. തണ്ണീര്‍പന്തലില്‍ അശ്വിന്‍ ബസ് തടഞ്ഞ് ജീവനക്കാരെ മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചാണ് സൂചനാ പണിമുടക്ക് പ്രഖ്യാപിച്ചത്. 10 മുതല്‍ അനശ്ചിതകാല പണിമുടക്ക് നടത്താനും വടകര താലൂക്ക് ബസ് തൊഴിലാളി യൂണിയന്‍ സംയുക്ത സമിതി യോഗം തീരുമാനിച്ചു. സൂചനാ പണിമുടക്ക് ദിവസം കണ്ണൂര്‍-കോഴിക്കോട് റൂട്ടിലെ ബസുകള്‍ക്ക്
കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്; വലഞ്ഞ് ജനം
കണ്ണൂർ: കണ്ണൂരില്‍ ഇന്ന് സ്വകാര്യ ബസ് പണിമുടക്ക്. പൊലീസ് അമിത പിഴ ചുമത്തുന്നു എന്നാരോപിച്ചാണ് സൂചനാ പണിമുടക്ക്. ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോ-ഓഡിനേഷന്‍ കമ്മിറ്റിയാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. പൊലീസ് സമീപനത്തില്‍ മാറ്റമില്ലെങ്കില്‍ ഈ മാസം പതിനെട്ട് മുതല്‍ അനിശ്ചിതകാല സമരം നടത്തുമെന്നും കമ്മിറ്റി അറിയിച്ചു. അതേസമയം, പ്രധാന റൂട്ടുകളിലെല്ലാം കെഎസ്‌ആർടിസി സർവീസ് നടത്തുന്നുണ്ട്. മുൻനിശ്ചയിച്ച പരീക്ഷകൾക്കും
കോഴിക്കോട് – മാവൂർ റൂട്ടിൽ സ്വകാര്യ ബസുകളുടെ മിന്നല്‍ പണിമുടക്ക്
കോഴിക്കോട്: കോഴിക്കോട്– മാവൂർ റൂട്ടിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്. എടവണ്ണപ്പാറ, പെരുമണ്ണ, കുറ്റിക്കടവ്, മാവൂര്‍, ചെറുവാടി ഭാഗങ്ങളിലേക്കുള്ള ബസുകളാണ് പണിമുടക്കുന്നത്. ബൈക്കിലെത്തിയ സംഘം ഇന്നലെ ബസ് ജീവനക്കാരെ മർദിച്ചു എന്നാരോപിച്ചാണ് പണിമുടക്ക്. ബസ് ജീവനക്കാരുടെ പരാതിയിൽ 10 പേർക്കെതിരെ മാവൂർ പൊലീസ് കേസെടുത്തു. മർദന ദൃശ്യങ്ങൾ ഇന്നലെ പുറത്തുവന്നിരുന്നു. Description: Lightning strike of
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; തലശ്ശേരി – കണ്ണൂർ റൂട്ടിലെ സ്വകാര്യ ബസ് സമരം പിൻവലിച്ചു
തലശ്ശേരി: കണ്ണൂർ തലശ്ശേരി റൂട്ടിൽ മൂന്ന് ദിവസമായി തുടരുന്ന സ്വകാര്യ ബസ് സമരം പിൻവലിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളിയുടെ നേതൃത്വത്തിൽ ബസ് ഉടമകളുമായി നടത്തിയ ചർച്ചയിലാണ് ബസ് സമരം പിൻവലിക്കാൻ തീരുമാനമായത്. ദേശീയപാത നിർമാണം പൂർത്തിയായാൽ കണ്ണൂർ – തോട്ടട – തലശ്ശേരി റൂട്ടിലുണ്ടാകാൻ പോകുന്ന ഗതാഗതക്ലേശം പരിഹരിക്കാൻ നടാലിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ടാണ് ഈ റൂട്ടിലെ
തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ 22 മുതൽ സ്വകാര്യ ബസ് സമരം
കണ്ണൂർ: തലശ്ശേരി-തോട്ടട-കണ്ണൂർ റൂട്ടിൽ ഒക്ടോബര്‍ 22 മുതല്‍ സ്വകാര്യ ബസ് സമരം. കണ്ണൂരിൽ നിന്ന് തലശ്ശേരിയിലേക്ക് സർവീസ് നടത്തുന്ന ലിമിറ്റഡ് സ്റ്റോപ്പ് അടക്കമുള്ള ബസുകൾ അന്നേ ദിവസം മുതൽ അനിശ്ചിതകാലത്തേക്ക് സർവീസ് നിർത്തിവെക്കുമെന്ന് ജില്ലാ ബസ് ഓപ്പറേറ്റേഴ്‌സ് കോഡിനേഷൻ കമ്മിറ്റി അറിയിച്ചു. കഴിഞ്ഞ ദിവസം ചേർന്ന യോഗത്തിലാണ് തീരുമാനം. കണ്ണൂർ ബൈപ്പാസ് പണി പൂർത്തിയാകുമ്പോൾ കണ്ണൂരിൽ
ജനങ്ങളെ വലച്ച് ബസ് സമരം; കുറ്റ്യാടി-കോഴിക്കോട് റൂട്ടിലെ സ്വകാര്യ ബസ് സമരം തുടരുന്നു
വടകര: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് സമരം ഇന്നും തുടരുന്നു. ബസ് സമരം അനിശ്ചിതമായി തുടരുന്നതോടെ വലയുന്നത് പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരാണ്. കൂമുള്ളിയില്‍ വെച്ചു ബസ് ഡ്രൈവര്‍ക്ക് മര്‍ദനമേറ്റതിന്റെ പേരിലാണ് തൊഴിലാളികള്‍ പണിമുടക്ക് ആരംഭിച്ചത്. മര്‍ദിച്ചവരെ അറസ്റ്റ് ചെയ്യുന്നവരെ ബസ് പണിമുടക്ക് തുടരും എന്നാണ് തൊഴിലാളികള്‍ പറയുന്നത്. നിലവില്‍ കെ.എസ്.ആര്‍.ടി.സി ബസ്
കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു ; വലഞ്ഞ് വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള യാത്രക്കാർ
കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടിൽ സ്വകാര്യ ബസ് പണിമുടക്ക് ഇന്നും തുടരുന്നു .കൂമുള്ളിയിൽ വെച്ചു ബസിലെ ഡ്രൈവറെ അകാരണമായി മർദിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. ഇന്നലെ ആരംഭിച്ച പണിമുടക്ക് ഇന്നും തുടരുകയാണ്. ഇതോടെ വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നൂറുകണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലായിരിക്കുകയാണ്. ബസ് ജീവനക്കാരെ മർദിച്ചവരെ അറസ്റ്റ് ചെയ്യുന്നത് വരെ കുറ്റ്യാടി കോഴിക്കോട് റൂട്ടിൽ സമരം
ഗതാഗതക്കുരുക്ക് രൂക്ഷം; വടകര -തൊട്ടിൽപ്പാലം റൂട്ടിൽ നാളെ സ്വകാര്യ ബസ് പണിമുടക്ക്
വടകര: വടകര തൊട്ടിൽപ്പാലം റൂട്ടിൽ ചൊവ്വാഴ്ച സ്വകാര്യ ബസ് തൊഴിലാളികൾ നാളെ പണിമുടക്കും. തൊഴിലാളികളുമായി വടകര സി.ഐ.വിളിച്ച് ചേർത്ത അനുരജ്ജന ചർച്ച അലസിപ്പിരിഞ്ഞു. ദേശീയപാത നിർമ്മാണ പ്രവൃത്തിയുടെ ഭാഗമായി ഏർപ്പെടുത്തിയ ഗതാഗത നിയന്ത്രണം പുന:പരിശോധിക്കുക, യാത്രാക്കുരുക്കിന് പരിഹാരം കാണുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. വടകര – തൊട്ടിൽപ്പാലം റൂട്ടിൽ പുതുതായി നടപ്പിലാക്കിയ ട്രാഫിക് പരിഷ്കരണത്തിൻ്റ
കോഴിക്കോട് – കുറ്റ്യാടി റൂട്ടില്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു
കുറ്റ്യാടി: കുറ്റ്യാടി – കോഴിക്കോട് റൂട്ടില്‍ റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുകൊണ്ട് ബി.എം.എസ് യൂണിയന്‍ ഇന്ന് നടത്താനിരുന്ന സ്വകാര്യ ബസ് പണിമുടക്ക് പിന്‍വലിച്ചു. ബുധനാഴ്ച കളക്ടറുടെ ചേമ്പറില്‍ വച്ച് ബി.എം.എസ് തൊഴിലാളി പ്രതിനിധികളും ബസ് ഉടമ പ്രതിനിധികളും തമ്മില്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്. കുറ്റ്യാടി കോഴിക്കോട് റൂട്ടില്‍ അത്തോളി മുതല്‍ ഉള്ളിയേരി വരെയുള്ള
കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ സ്വകാര്യ ബസ് ജീവനക്കാര്‍ നടത്തിയ തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു
വടകര: കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ദീര്‍ഘദൂര സ്വകാര്യ ബസ് ജീവനക്കാര്‍ കഴിഞ്ഞ രണ്ടുദിവസമായി നടത്തിവരുന്ന തൊഴില്‍ ബഹിഷ്‌കരണം പിന്‍വലിച്ചു. വടകര എം.എല്‍.എ കെ.കെ.രമയുമായി എം.എല്‍.എ ഓഫീസില്‍ നടത്തിയ ചര്‍ച്ചയ്‌ക്കൊടുവിലാണ് ബഹിഷ്‌കരണത്തില്‍ നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് സമരത്തിന് നേതൃത്വം നല്‍കിയ തൊഴിലാളി കൂട്ടായ്മ പ്രതിനിധികള്‍ വടകര ഡോട് ന്യൂസിനോട് പറഞ്ഞു. ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് കണ്ണൂര്‍-കോഴിക്കോട് റൂട്ടില്‍ ഉണ്ടായ