Tag: pp divya
പറയാനുള്ളത് പാർട്ടി വേദികളിൽ പറയും, തൻറെ പേരിൽ ഇപ്പോൾ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ല; ഫേസ്ബുക്ക് പോസ്റ്റുമായി പി പി ദിവ്യ
വടകര: പറയാനുള്ളത് പാർട്ടി വേദികളിൽ പറയുമെന്ന് പിപി ദിവ്യ. ഉത്തരവാദപ്പെട്ട ഒരു പാർട്ടി അംഗം എന്ന നിലയിൽ പറയാനുള്ളത് പാർട്ടി വേദികളിൽ പറുന്നതാണ് ഇതുവരെ അനുവർത്തിച്ചുവരുന്ന രീതി. അത് തുടരും. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ദിവ്യ ഇക്കാര്യം വ്യക്തമാക്കിയത്. പാർട്ടി സ്വീകരിച്ച നടപടി അംഗീകരിക്കുന്നുവെന്നും തൻറേതെന്ന പേരിൽ ഇപ്പോൾ വരുന്ന അഭിപ്രായങ്ങളിൽ പങ്കില്ലെന്നും പിപി ദിവ്യ കുറിച്ചു.
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; പി പി ദിവ്യയ്ക്ക് ജാമ്യം
തലശ്ശേരി: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചത്. ഉപാധികളോടെയാണ് ദിവ്യയ്ക്ക് ജാമ്യം അനുവദിച്ചത്. റിമാൻഡിലായി 11ാം ദിവസമാണ് ദിവ്യയ്ക്ക് ജാമ്യം ലഭിക്കുന്നത്. ഒറ്റവാക്കിൽ ആണ് വിധിപ്രസ്താവിച്ചത്. കണ്ണൂർ പള്ളിക്കുന്ന് വനിത ജയിലിലാണ്
കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണം; കോടതിയിൽ രൂക്ഷമായ വാദപ്രതിവാദങ്ങൾ, പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി
കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി വെച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻ കോടതി വിധി പറയുന്നത് ഈ മാസം 29 ലേക്കാണ് മാറ്റിയത്. വിശദമായ വാദം കേട്ട ശേഷമാണ് വിധി പറയുന്നത് മാറ്റിയത്. പി പി
‘യാത്രയയപ്പ് ചടങ്ങിൽ പങ്കെടുത്തത് ക്ഷണം കിട്ടിയിട്ട്, സംസാരിച്ചത് സദുദ്ദേശത്തോടുകൂടി’; പി പി ദിവ്യ തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യ ഹരജി നൽകി
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പ്രതികരണവുമായി കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി.പി ദിവ്യ. തലശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് മുൻകൂർ ജാമ്യ ഹരജി നൽകിയത്. എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങിൽ തനിക്ക് ക്ഷണമുണ്ടായിരുന്നുവെന്നും തന്നെ ക്ഷണിച്ചത് കലക്ടറാണെന്നും ദിവ്യ ഹരജിയിൽ പറഞ്ഞു. യാത്രയയപ്പ് യോഗത്തിൽ സംസാരിക്കാൻ ക്ഷണമുണ്ടായി. ഡെപ്യൂട്ടി കലക്ടറാണ് സംസാരിക്കാൻ
കണ്ണൂർ എ.ഡി.എം നവീൻ ബാബുവിൻ്റെ മരണം; പി.പി.ദിവ്യ ജില്ല പഞ്ചായത്ത് പ്രസിഡണ്ട് പദവി രാജിവെച്ചു
കണ്ണൂര്‍: കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയതിന് പിന്നാലെ പി.പി.ദിവ്യയെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെച്ചു. സംഭവത്തിൽ അന്വേഷണം നടക്കുന്ന പശ്ചാത്തലത്തിൽ പ്രസിഡണ്ട് സ്ഥാനത്ത് നിന്നും മാറാൻ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് ആവശ്യപ്പെട്ടിരുന്നു. ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിന് ശേഷം നേതാക്കള്‍ ദിവ്യയുടെ വീട്ടില്‍ എത്തിയിരുന്നു. ‘കണ്ണൂര്‍ എഡിഎം
‘മരണം ആരെയും വിശുദ്ധനാക്കുന്നില്ല, അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മം’; കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി
തിരുവനന്തപുരം: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ പി പി ദിവ്യക്കെതിരെ പ്രതിഷേധം രൂക്ഷമാകുമ്പോൾ പിന്തുണയുമായി യൂത്ത് ലീഗ് അഖിലേന്ത്യ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു. മരണം ആരെയും വിശുദ്ധനാക്കുന്നില്ല. അഴിമതിക്കെതിരെ വിരൽ ചൂണ്ടുന്നത് ദിവ്യകർമ്മമാണെന്ന് അദ്ധേഹം പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിലായിരുന്നു ഫൈസൽ ബാബുവിന്റെ പരാമർശം. പൊതുജനത്തിന്റെ കഴുത്തിൽ കയറിട്ട് മുറുക്കുന്നവർ മാപ്പ് അർഹിക്കുന്നില്ലെന്നും