Tag: Pink eye disease
Total 1 Posts
‘കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍ തുടങ്ങിയ ലക്ഷണങ്ങളുണ്ടോ?’; കരുതിയിരിക്കാം ചെങ്കണ്ണ് രോഗത്തെ
നാദാപുരം: ചെങ്കണ്ണ് രോഗം നാട്ടിന്‍പുറങ്ങളില്‍ വ്യാപകമാകുന്നു. സാധാരണഗതിയില്‍ ചൂടുകാലാവസ്ഥയില്‍ പടര്‍ന്നു പിടിക്കുന്ന ഈ അസുഖം നിലവിലെ സമ്മിശ്ര കാലാവസ്ഥയിലും വ്യാപകമാവുകയാണ്. രോഗവ്യാപനത്തെ തുടര്‍ന്ന് വിദ്യാലയങ്ങളിലെ ഹാജര്‍ നില വളരെയധികം കുറഞ്ഞിട്ടുണ്ട്. കടും ചുവപ്പു നിറമുള്ള കണ്ണുകള്‍, പോളകളില്‍ തടിപ്പ്, കണ്ണില്‍നിന്ന് വെള്ളം ചാടല്‍, പോളകള്‍ക്കിരുവശവും പീള അടിയല്‍, പ്രകാശം നോക്കാനുള്ള ബുദ്ധിമുട്ട് എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍.