Tag: payyoli

Total 137 Posts

നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ അയനിക്കാട് സ്വദേശി പോലീസ് പിടിയിൽ

പയ്യോളി: നിരോധിത പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ പയ്യോളിയില്‍ ഒരാള്‍ പിടിയില്‍. അയനിക്കാട് ഇരുപത്തിനാലാം മൈല്‍സില്‍ കോട്ടക്കാം പുറത്ത് രാജുവാണ് (48) പിടിയിലായത്. അയനിക്കാട് കുറ്റിയില്‍പ്പീടികയ്ക്ക് സമീപത്തുവെച്ചാണ് പുകയില ഉല്പന്നങ്ങള്‍ വില്‍ക്കുന്നതിനിടെ ഇയാള്‍ പിടിയിലായത്. വെള്ളിയാഴ്ച രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. പയ്യോളി എസ്.ഐ വിനീത് വിജയന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പരിശോധനയ്ക്കിടെ പ്രതിയെ പിടികൂടിയത്. വിദ്യാര്‍ഥികള്‍ക്കടക്കം സ്ഥിരമായി

കർക്കിടകവാവ് ബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ സുബ്രഹ്മണ്യ ക്ഷേത്രം

പയ്യോളി: കർക്കിടക വാവുബലി തർപ്പണത്തിന് വിപുലമായ ഒരുക്കങ്ങളുമായി ഇരിങ്ങൽ ശ്രീ സുബ്രഹ്മണ്യ ക്ഷേത്രം. ക്ഷേത്രത്തിന് വടക്കു ഭാഗത്ത് സർഗാലയ ബോട്ട് ജട്ടിക്ക് സമീപം ആഗസ്ത് 3 ന് ശനിയാഴ്‌ച പുലർച്ചെ 5 മണിമുതൽ ബലിതർപ്പണം നടത്തുന്നതാണെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. കൃത്യമായ ആചാരാനുഷ്ടാനങ്ങളോടെ വർഷങ്ങളായി ബലികർമ്മം നടത്തപ്പടുന്ന ഇവിടെ എല്ലാവർഷവും നിരവധി പേർ എത്താറുണ്ട്. കുറ്റിയാടി

സാനിറ്റൈസർ ഉപയോഗിച്ച് മാലിന്യം കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീപടർന്നു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന പയ്യോളി സ്വദേശിനി മരിച്ചു

പയ്യോളി: സാനിറ്റൈസര്‍ ഉപയോഗിച്ച് തീക്കൊടുക്കവേ പൊള്ളലേറ്റ് പയ്യോളി സ്വദേശിനി മരിച്ചു. ഐ.പി.സി റോഡിന് സമീപം ഷാസ് ഹൗസില്‍ നഫീസയാണ് മരിച്ചത്. നാല്‍പ്പത്തിയെട്ട് വയസായിരുന്നു. രണ്ടാഴ്ച മുമ്പാണ് നഫീസയ്ക്ക് പൊള്ളലേറ്റത്. ഗുരുതരാവസ്ഥയിൽ കോഴിക്കോട് ചികിത്സയിലിരിക്കെ യായിരുന്നു അന്ത്യം. കുട്ടികളുടെ ഡയപ്പര്‍ തീയിട്ട് നശിപ്പിക്കുന്നതിനിടെയായിരുന്നു സംഭവം. പെട്ടന്ന് തീപ്പിടിക്കാനായി സാനിറ്റൈസര്‍ ഉപയോഗിച്ചതോടെ നഫീസയുടെ ശരീരത്തിലേക്ക് കൂടി തീ പടരുകയായിരുന്നു.

”എന്നെ ചികിത്സിച്ച് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നവരെപ്പോലെ എനിക്കും ഡോക്ടറാകണം”; അമീബിക് മസ്തിഷ്‌കജ്വരത്തെ അതിജീവിച്ച തിക്കോടി സ്വദേശി അഫ്‌നാൻ

പയ്യോളി: അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് 22 ദിവസം ആശുപത്രിയില്‍, തിക്കോടി സ്വദേശി അഫ്‌നാന്‍ ജാസിമിനെ സംബന്ധിച്ച് ഇത് രണ്ടാം ജന്മം തന്നെയാണ്. രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങുമ്പോള്‍ അഫ്‌നാന്റെ മനസില്‍ ഒരു സ്വപ്‌നമുണ്ട്, ‘ഇനി പഠനത്തില്‍ കുറേക്കൂടി ശ്രദ്ധിക്കണം, നല്ല മാര്‍ക്കുവാങ്ങണം, ഒരു ഡോക്ടറാകണം, എന്നെ ചികിത്സിച്ചപ്പോലെ എനിക്കും ചികിത്സിക്കണം, സൗജന്യമായി” അഫ്‌നാന്‍ പറയുന്നു. ‘ദൈവത്തിന്

ലോകത്തിലാകെ രോഗമുക്തി നേടിയത് എട്ടുപേർ മാത്രം, ഇന്ത്യയിൽ ഇതാദ്യം; അമീബിക് മസ്തിഷ്ക ജ്വരത്തിൽ നിന്ന് ജീവിതം തിരികെപ്പിടിച്ച് തിക്കോടി സ്വദേശി, ആരോഗ്യ പ്രവർത്തകർക്ക് കൈയടി

കോഴിക്കോട്: അമീബിക് മെനിഞ്ചോ എന്‍സെഫലൈറ്റിസ് ബാധിച്ച്‌ ചികിത്സയിലായിരുന്ന തിക്കോടി സ്വദേശിയായ പതിനാലുകാരൻ മൂന്നാഴ്ച നീണ്ട ചികിത്സക്കൊടുവിൽ രോഗമുക്തി നേടി വീട്ടിലേക്ക് മടങ്ങി. നേരത്തെ തന്നെ രോഗം കണ്ടെത്താന്‍ സാധിച്ചതും ലഭ്യമായ ചികിത്സകള്‍ മുഴുവനും കുട്ടിയ്ക്ക് ഉറപ്പ് വരുത്താന്‍ സാധിച്ചതും കൊണ്ടാണ് ഇത് കൈവരിക്കാന്‍ കഴിഞ്ഞതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. 14 വയസുകാരന്‍ ജീവൻ കാക്കാനായതിന്റെ അഭിമാനത്തിലാണ്

അമീബിക് മസ്തിഷ്ക ജ്വരം; ചികിത്സയിൽ കഴിയുന്ന തിക്കോടി സ്വദേശി ഇന്ന് ആശുപത്രി വിട്ടേക്കും, പോസിറ്റീവായ ആളുടെ രോഗം ഭേദമാക്കുന്നത് ഇന്ത്യയിൽ ആദ്യം

പയ്യോളി: അമീബിക് മസ്തിഷ്കജ്വരം ബാധിച്ച്‌ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന തിക്കോടി സ്വദേശിയായ 14 വയസുകാരൻ ഇന്ന് ആശുപത്രി വിട്ടേക്കും. കുട്ടിയുടെ രണ്ടാമത്തെ പി സി ആർ പരിശോധന ഫലം നെഗറ്റീവായിരുന്നു. കുട്ടി ആരോഗ്യനില വീണ്ടെടുത്തതായി ഡോക്ടർമാർ അറിയിച്ചു. അമീബിക് മസ്തിഷ്ക ജ്വരം രോഗം പോസിറ്റീവ് ആയ ആള്‍ക്ക് അസുഖം ഭേദമാകുന്നത് ഇന്ത്യയില്‍ ഇത് ആദ്യമായാണ്.

ദേശീയപാതയിൽ പയ്യോളി പെരുമാൾപുരത്തെ വെള്ളക്കെട്ട്; അനിശ്ചിതകാല നിരാഹാര സമരം തുടങ്ങി സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റി

പയ്യോളി: പെരുമാൾപുരത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കാണുക, പ്രദേശത്തെ ജനങ്ങളുടെ ദുരിതത്തിന് അറുതിവരുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് സിപിഎം പള്ളിക്കര ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ പെരുമാൾപുരത്ത് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു. ഏരിയ സെക്രട്ടറി എം പി ഷിബു സമരം ഉദ്ഘാടനം ചെയ്തു. അനിൽ കരുവാണ്ടി അധ്യക്ഷത വഹിച്ചു. പി ജനാർദ്ദനൻ,അനിൽകരുവാണ്ടി,കെ എം പ്രമോദ് കുമാർ,വേണു വെണ്ണാടി,

പയ്യോളി നഗരസഭ ചെയർമാൻ വി.കെ.അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു

പയ്യോളി: പയ്യോളി നഗരസഭ ചെയർമാൻവി.കെ അബ്ദുറഹ്മാന്റെ മാതാവ് വടക്കേ കാഞ്ഞിരോളി ഖദീജ ഹജ്ജുമ്മ അന്തരിച്ചു. നൂറുവയസ്സായിരുന്നു. ഭർത്താവ് വടക്കേ കാഞ്ഞിരൊളി മൊയ്തു. മക്കൾ: കുഞ്ഞയിശ, മമ്മദ്, മഹമൂദ്, ബഷീർ, അബ്ദുറഹിമാൻ, ഹമീദ്, റംല, പരേതനായ റസാഖ്. മരുമക്കൾ : അസൈനാർ, മറിയോമ, മറിയം റാബിയ, സുഹറ, നഫീസ, താഹിറ, അബ്ദുറഹിമാൻ. ഖബറടക്കം ഇന്ന് രാവിലെ 10

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

അമീബിക് മസ്തിഷ്‌ക ജ്വരം; പയ്യോളി മുനിസിപ്പാലിറ്റിയിലും തിക്കോടി പഞ്ചായത്തിലും കനത്ത ജാഗ്രത; ജലാശയങ്ങള്‍ക്ക് സമീപം ജാഗ്രതാ ബോര്‍ഡുകള്‍ സ്ഥാപിച്ചു, രോഗം ബാധിച്ച കുട്ടിയുടെ ആരോഗ്യനില തൃപ്തികരം

തിക്കോടി: ഒരു കുട്ടിക്ക് അമീബിക് മസ്തിഷ്‌കജ്വരം സ്ഥിരീകരിച്ചതിന്റെ പശ്ചാത്തലത്തില്‍ തിക്കോടി പഞ്ചായത്തില്‍ കനത്ത ജാഗ്രത. പഞ്ചായത്തിലെ എല്ലാ ജലാശയങ്ങള്‍ക്കു സമീപവും ജാഗ്രത പാലിക്കാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജമീല സമദ് വടകര ഡോട് ന്യൂസിനോട്പ റഞ്ഞു. പഞ്ചായത്തിന്റെ അതിര്‍ത്തിയില്‍ പയ്യോളി മുനിസിപ്പാലിറ്റിയിലെ മൂന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കാട്ടുകുളത്തില്‍ കുളിച്ച കുട്ടിയ്ക്കാണ് ഇന്നലെ

error: Content is protected !!