Tag: payyoli
തീരദേശ ഹൈവെ; ആശങ്കകൾ പരിഹരിക്കണം
പയ്യോളി: കൊളാവിപ്പാലം-കോടിക്കൽ തീരദേശ ഹൈവെയുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികൾക്കും മറ്റ് സ്ഥലമുടമകൾക്കുമുള്ള ആശങ്കകൾ എത്രയുംവേഗം പരിഹരിക്കണമെന്ന് ആവശ്യം. നാട്ടുകാർ തീരദേശ ഹൈവെ കോ-ഓർഡിനേഷൻ കമ്മിറ്റി രൂപീകരിച്ചു. നിലവിലുള്ള കർമസമിതികൾ ചേർന്നാണ് കോ-ഓർഡിനേഷൻ കമ്മിറ്റി രൂപവത്കരിച്ചത്. ഭാരവാഹികൾ: വി.കെ. അബ്ദുറഹിമാൻ (ചെയർമാൻ), സി.പി.ഗിരീഷൻ (വൈസ് ചെയർമാൻ), കെ.പി.സുശാന്ത് (കൺവീനർ), പി.എം.നിഷീത് (ജോ.കൺവീനർ), വി.പി.രത്നാകരൻ (ഖജാൻജി)
തസ്‌കരന്‍മാര്‍ നാടു വാഴുന്നു; തുമ്പുണ്ടാക്കാനാകാതെ പോലീസ്
പയ്യോളി: തസ്‌കര ഭീതിയില്‍ പയ്യോളി നഗരവും പരിസരപ്രദേശങ്ങളും. ജനങ്ങള്‍ ഭയാശങ്കയില്‍. ഇരിങ്ങല്‍ , പടിക്കല്‍ പാറ , കളരിപ്പടി എന്നിവിടങ്ങളിലാണ് മോഷ്ടാക്കളുടെ സാന്നിധ്യമുള്ളതായി പരാതിയുള്ളത്. തുമ്പുണ്ടാക്കാനാകാതെ ഇരുട്ടില്‍ തപ്പുകയാണ് പോലീസ്. കഴിഞ്ഞ മാസം പയ്യോളിയുടെ പരിസര പ്രദേശങ്ങളിലെ ക്ഷേത്രങ്ങളില്‍ മോഷണം നടന്നിരുന്നു. അയനിക്കാട് കളരിപ്പടി ക്ഷേത്രത്തിലും സമീപത്തെ കോറോത്ത് ക്ഷേത്രത്തിലും അയനിക്കാട് കുന്നത്ത് ക്ഷേത്രത്തിലുമാണ് മോഷണം
പയ്യോളി സ്കൂളിനായി ബിരിയാണി ഫെസ്റ്റ്, നമുക്കും കൈകോർക്കാം
പയ്യോളി: പയ്യോളി ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ബിരിയാണി ഫെസ്റ്റിലൂടെ ആധുനിക ക്ലാസ് മുറികൾ ഒരുങ്ങുന്നു. കിഫ്‌ബി പദ്ധതിയിൽ നിർമിക്കുന്ന നാലുനില കെട്ടിടത്തിലാണ് ജനകീയ പങ്കാളിത്തത്തോടെ ആധുനിക ഫർണിച്ചർ ഒരുക്കുന്നത്. പുസ്തകം സൂക്ഷിക്കാനുള്ള അലമാര കൂടി ക്ലാസ്‌റൂമിൽ ഉണ്ടാകും. ഫെബ്രുവരി 14 നാണ് ബിരിയാണി ഫെസ്റ്റ്. 20,000 ബിരിയാണി, ഫെസ്റ്റിൽ വിറ്റഴിക്കുമെന്ന് സംഘാടകർ പറഞ്ഞു. 12ലക്ഷം രൂപയാണ്
ഫാത്തിമയ്ക്കും രാധയ്ക്കും സ്‌നേഹതണലൊരുക്കി പയ്യോളി ജനമൈത്രി പോലീസ്
പയ്യോളി : പയ്യോളി ജനമൈത്രി പോലീസും തുറയൂരിലെ സുമനസ്സുകളും ചേര്‍ന്ന് ഫാത്തിമ, രാധ എന്നിവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കുന്നു. കിഴക്കാനത്ത് മുകളില്‍ ലക്ഷംവീട് കോളനിയില്‍ ഇടിഞ്ഞ് വീഴറായ വീട്ടിലാണ് ഫാത്തിമയും രാധയും താമസിക്കുന്നത്. പുതിയ വീടുകളുടെ കുറ്റിയിടല്‍ കര്‍മ്മം നര്‍ക്കോട്ടിക് സെല്‍ ഡി.വൈ.എസ്.പി. അശ്വകുമാര്‍, തേനാങ്കലില്‍ ഇസ്മയില്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍വഹിച്ചു. പയ്യോളി ഇന്‍സ്‌പെക്ടര്‍ എം.പി.
ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു
പയ്യോളി: കൂട്ടുകാരോടൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥി മുങ്ങി മരിച്ചു. ഇരിങ്ങല്‍ അഴീക്കല്‍ കടവിന് സമീപം ഇന്ന് ഉച്ചയ്ക്കായിരുന്നു സംഭവം. വടകര അറക്കിലാട് മക്കെട്ടേരി മീത്തല്‍ പി വി ഹൌസില്‍ റഹീമിന്റെ മകന്‍ മുഹമ്മദ് ഇക്ബാല്‍ ആണ് മുങ്ങി മരിച്ചത്. 18 വയസ്സായിരുന്നു. ഇരിങ്ങലിലെ സുഹൃത്തിന്റെ വീട്ടില്‍ എത്തിയ ശേഷം കുളിക്കാനിറങ്ങിയതായിരുന്നു. കുന്നത്ത് പാറക്ക് സമീപമാണ് മുങ്ങിപ്പോയത്.
പയ്യോളിയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ ആക്രമണം
പയ്യോളി: പയ്യോളി ടൗണിലെ ഓട്ടോഡ്രൈവര്‍ക്ക് പാര്‍ക്കിങ് സ്റ്റാന്‍ഡില്‍വെച്ച് ക്രൂരമര്‍ദ്ദനമേറ്റതായി പരാതി. ഓട്ടോ തൊഴിലാളി യൂനിയന്‍ (ഐ.എന്‍.ടി.യു.സി.) പയ്യോളി യൂണിറ്റ് സെക്രട്ടറി പെരുമാള്‍പുരം തെരുവിന്‍ താഴെ സോമനാണ് മര്‍ദനമേറ്റത്. 53 വയസ്സ് ആണ്. പേരാമ്പ്ര റോഡിലെ പാര്‍ക്കിങ് സ്റ്റാന്‍ഡില്‍ വെച്ചാണ് സോമനെ ക്രൂരമായി ആക്രമിച്ചത്. കരിങ്കല്‍ ചീളുകള്‍ കൊണ്ടുള്ള അക്രമത്തില്‍ തലക്ക് സാരമായി പരിക്കേറ്റ സോമന്‍ പയ്യോളിയിലെ
പയ്യോളിയിൽ സ്നേഹവീടൊരുങ്ങുന്നു
പയ്യോളി: പയ്യോളിയിൽ സ്നേഹവീടന് തറക്കല്ലിട്ടു. സിപിഐഎം ജില്ല കമ്മറ്റി അംഗം ടി.ചന്തു മാസ്റ്ററാണ് സ്നേഹ വീടിന്റെ തറക്കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. പാർട്ടിയുടെ പയ്യോളി നോർത്ത് ലോക്കൽ കമ്മറ്റിയുടെ നേതൃത്വത്തിലാണ് സ്നേഹവീട് നിർമ്മിക്കുന്നത്. നിർമ്മാണ കമ്മറ്റി ചെയർമാൻ സി.കെ.മുകുന്ദൻ അധ്യക്ഷത വഹിച്ചു. നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി ചെറുപ്പക്കാർ നിർമ്മാണ പ്രവൃത്തിയിൽ പങ്കുചേരാൻ എത്തിച്ചേർന്നിരുന്നു. മേലടി
ജില്ലയില്‍ ഇന്ന് 722 പേര്‍ക്ക് കൊവിഡ്; പയ്യോളിയില്‍ 24 പേര്‍ക്ക് സമ്പര്‍ക്കം വഴി രോഗം ബാധിച്ചു
കോഴിക്കോട് : ജില്ലയില്‍ ഇന്ന് 722 കൊവിഡ് പോസിറ്റീവ് കേസുകള്‍. 710 പേര്‍ക്ക് രോഗബാധയുണ്ടായത് സമ്പര്‍ക്കം വഴി. വിദേശത്ത് നിന്ന് എത്തിയ അഞ്ചു പേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് എത്തിയ രണ്ടു പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഉറവിടം വ്യക്തമല്ലാത്ത അഞ്ച് പോസിറ്റീവ് കേസുകളുണ്ട്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി കള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 561
കര്‍ഷക സമരത്തിന് ഐക്യദാര്‍ഢ്യവുമായി ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി
പയ്യോളി: തലസ്ഥാനത്തെ സ്തംഭിപ്പിച്ച് തുടരുന്ന കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബാലസംഘം പയ്യോളി ഏരിയാ കമ്മിറ്റി സായാഹ്ന ധര്‍ണ്ണ നടത്തി. പയ്യോളി ബസ്റ്റാന്‍ഡില്‍ സംഘടിപ്പിച്ച ധര്‍ണ്ണ ആര്‍.പി.കെ.രാജീവ്കുമാര്‍ ഉദ്ഘാടനം ചെയ്തു. അനിത, അനില്‍ കരുവാണ്ടി,അഷറഫ് തുടങ്ങിയിവര്‍ സംസാരിച്ചു. എം.ആര്‍.നഭ ചടങ്ങില്‍ ആദ്ധ്യക്ഷം വഹിച്ചു.വിഷ്ണു.കെ.സത്യന്‍സ്വാഗതവും ,സാരംഗ് സജീന്ദ്രന്‍ നന്ദിയും പറഞ്ഞു. വിവാദ കാര്‍ഷിക നിയമം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട്
മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയില്‍ വന്‍ കൃഷി നാശം
പയ്യോളി: മണിയൂര്‍ ചെരണ്ടത്തുര്‍ ചിറയിലെ കൃഷി ഇന്നലെയുണ്ടായ കനത്ത മഴയെ തുടര്‍ന്ന് നശിച്ചു. പൂഞ്ച കൃഷിയുടെ ഞാറ്റാടികളും വളം ചെയ്ത് നിലമൊരുക്കിയ പാടങ്ങളും മുങ്ങി നശിച്ചു. കടം വാങ്ങിയും ബാങ്കുകളില്‍ നിന്ന് ലോണെടുത്തുമാണ് പലരും ഇവിടെ കൃഷിയിറക്കിയത്. കനത്ത മഴയെ തുടര്‍ന്ന് വലിയ നഷ്ടമാണ് കര്‍ഷകര്‍ക്ക് ഉണ്ടായത്. ചിറയില്‍ സ്ഥാപിച്ചിട്ടുള്ള പമ്പ് സെറ്റുകളും പാടശേഖര സമിതിയുടെ