Tag: payyoli railway station

Total 5 Posts

കൂടുതൽ തീവണ്ടികൾക്ക് സ്റ്റോപ്പ്, പ്ലാറ്റ്ഫോമുകളുടെ നീളം കൂട്ടുക, മേൽക്കൂരയും ഇരിപ്പിടങ്ങളും പാർക്കിംഗ് സൗകര്യങ്ങളും; പയ്യോളി റെയിൽവേ സ്റ്റേഷൻ വികസനത്തിന് റെയിൽവെ മന്ത്രിക്ക് നിവേദനം നൽകി പി.ടി.ഉഷ എം.പി

പയ്യോളി: പയ്യോളിയിലെ റെയിൽവേ വികസനകാര്യങ്ങൾ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചർച്ച നടത്തി രാജ്യസഭാംഗം പി.ടി. ഉഷ. പയ്യോളി റെയിൽവേ സ്റ്റേഷന്റെ സമഗ്ര നവീകരണത്തിനായി വിവിധ ആവശ്യങ്ങൾ ഉൾപ്പെടുത്തി മന്ത്രിക്ക് പി.ടി.ഉഷ പ്രത്യേകം നിവേദനം നൽകി. പ്ലാറ്റ്ഫോമുകളുടെ നീളം വർധിപ്പിക്കുക, സ്റ്റേഷൻ്റെ ഇരുഭാഗത്തുമുള്ള റെയിൽവേ ഗേറ്റുവരെ പ്ലാറ്റ്ഫോം നീട്ടുക, പ്ലാറ്റ്ഫോമിൽ റൂഫിങ്, ഇരിപ്പിടങ്ങൾ, വിപുലമായ

ഷൊർണൂർ – കണ്ണൂർ സ്പെഷ്യൽ ട്രെയിനിന് പയ്യോളിയിൽ വൻ സ്വീകരണം

പയ്യോളി : പയ്യോളിയിൽ പുതുതായി സ്റ്റോപ്പ് അനുവദിച്ച ഷൊർണൂർ – കണ്ണൂർ സ്പെഷൽ ട്രെയിനിന് പയ്യോളിയിൽ സ്വീകരണം നൽകി. റെയിൽവേ ഡെവലപ്മെൻറ് ആക്ഷൻ കമ്മിറ്റിയുടെ (പി ആർ ഡി എ സി) യുടെ ആഭിമുഖ്യത്തിലാണ് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയത്. പയ്യോളി നഗരസഭാ അധ്യക്ഷൻ വി കെ അബ്ദുറഹിമാൻ, വൈസ് ചെയർമാൻ പത്മശ്രീ പള്ളി

”സ്റ്റേഷനെന്നു കരുതി കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങി, എവിടെയും വെളിച്ചമില്ല” പയ്യോളി സ്റ്റേഷനെന്നു കരുതി രണ്ടര കിലോമീറ്റര്‍ അപ്പുറം ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പെരുവഴിയില്‍ ഇറങ്ങിയ അവസ്ഥവിവരിച്ച് യാത്രക്കാരൻ

പയ്യോളി: ‘ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്‌റ്റേഷനെന്നു കരുതിയാണ് ഇറങ്ങിയത്. കൈക്കുഞ്ഞുമായി ഭാര്യ വലിഞ്ഞിറങ്ങുകയായിരുന്നു’ ശനിയാഴ്ച രാത്രി പയ്യോളി സ്‌റ്റേഷനില്‍ നിര്‍ത്താതെ പോയ എക്‌സിക്യുട്ടീവ് എക്പ്രസിലെ യാത്രികന്‍ അര്‍ജുന്‍ കമലിന്റെ വാക്കുകളാണിത്. പയ്യോളി ഏറെ പരിചയമുള്ള ആള്‍ക്കുപോലും ഇങ്ങനെയൊരു സംശയം തോന്നിയാല്‍ അതിശയിക്കാനാല്ല. അതാണ് സ്‌റ്റേഷന്റെ നിലവിലെ അവസ്ഥ. പ്ലാറ്റ്‌ഫോമിന് നീളം വളരെ കുറവാണ്. മുന്നിലും പുറകിലുമായി ഏഴോളം

പയ്യോളിയിൽ നിർത്തേണ്ട ട്രെയിൻ രാത്രിയിൽ നിർത്തിയത് അയനിക്കാട്; പെരുമഴത്ത് പെരുവഴിയിലായി യാത്രക്കാർ

പയ്യോളി: ആലപ്പുഴയില്‍ നിന്നും കണ്ണൂരിലേക്കുള്ള 16307 നമ്പര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് പയ്യോളി സ്റ്റേഷനില്‍ നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് യാത്രക്കാര്‍ പെരുവഴിയിലായി. ശനിയാഴ്ച രാത്രി പതിനൊന്നോടെയാണ് സംഭവം. രാത്രി പത്ത് മണിക്ക് പയ്യോളിയില്‍ എത്തേണ്ട ട്രെയിന്‍ ഒരു മണിക്കൂറോളം വൈകിയാണ് എത്തിയത്. 10.54 ഓടെ പയ്യോളി സ്റ്റേഷനും കഴിഞ്ഞ് മൂന്ന് കിലോമീറ്റര്‍ അകലെ അയനിക്കാട് – ഇരിങ്ങല്‍

ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു; മരിച്ചത് പയ്യോളി സ്വദേശിനിയായ ഇരുപത്തിരണ്ടുകാരി

പയ്യോളി: പയ്യോളിയില്‍ ട്രെയിന്‍ തട്ടി മരിച്ച യുവതിയെ തിരിച്ചറിഞ്ഞു. പയ്യോളി ബീച്ചില്‍ കുറുവക്കണ്ടി ബീച്ചില്‍ ദീപ്തിയാണ് മരിച്ചത്. ഇരുപത്തിരണ്ട് വയസ്സാണ്. പയ്യോളി ക്രിസ്റ്റ്യന്‍പള്ളി റോഡിന് സമീപം റെയില്‍ പാളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഇന്ന് രാവിലെ 8.20-ഓടെയാണ് സംഭവം. മൃതദേഹത്തിന് സമീപത്ത് നിന്ന് കിട്ടിയ മൊബൈല്‍ഫോണിനെ അടിസ്ഥാനമാക്കി നടത്തിയ അന്വേഷണത്തിലാണ് മരിച്ചയാളെ തിരിച്ചറിഞ്ഞത്. ഇൻക്വസ്റ്റ് നടപടികള്‍ക്ക് ശേഷം

error: Content is protected !!