Tag: pattayam distribution

Total 1 Posts

നാല്പത്തി അഞ്ച് വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കൈവശ ഭൂമിയുടെ പട്ടയം സ്വന്തമാക്കി 29 കുടുംബങ്ങള്‍; മരുതോങ്കരയിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ ജനങ്ങളുടെ സ്വപ്‌നം പൂവണിഞ്ഞു

മരുതോങ്കര: മരുതോങ്കര ഗ്രാമപഞ്ചായത്തിലെ ഏച്ചിലാട്, ചീനവേലി പ്രദേശത്തെ 29 ഭൂമി കൈവശക്കാര്‍ക്ക് പട്ടയം വിതരണം ചെയ്തു. കഴിഞ്ഞ നാല്പത്തി അഞ്ച് വര്‍ഷത്തെ കൈവശക്കാരുടെ ആവശ്യമാണ് ഇതോടെ യാഥാര്‍ഥ്യമായത്. കല്ലാച്ചിയില്‍ 2019ല്‍ ലാന്‍ഡ് ട്രൈബ്യൂണല്‍ ഓഫിസ് ആരംഭിച്ചതോടെയാണ് നടപടിക്രമങ്ങള്‍ വേഗത്തിലായത്. ഇ.കെ. വിജയന്‍ എം.എല്‍.എ. പട്ടയം വിതരണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷത വഹിച്ചു.

error: Content is protected !!