Tag: PARAKKADAV
പാറക്കടവ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിൽ, പ്രീ കെ ഇ ആർ കെട്ടിടത്തിന് അടുത്തവർഷം പ്രവർത്തന അനുമതി ലഭിക്കില്ല; “ഞങ്ങൾക്ക് പഠിക്കണം” വിദ്യാഭ്യാസ മന്ത്രിക്ക് കത്തെഴുതി വിദ്യാർത്ഥികൾ
നാദാപുരം: പാറക്കടവ് ഗവൺമെൻറ് മാപ്പിള യുപി സ്കൂൾ പ്രവർത്തനം അനിശ്ചിതത്വത്തിലേക്ക്. സ്കൂളിലെ പ്രീ കെ ഇ ആർ കെട്ടിടത്തിന് അടുത്തവർഷം പ്രവർത്തന അനുമതി ലഭിക്കില്ല എന്ന് പഞ്ചായത്ത് എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് വന്നു. ഈ അവസരത്തിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് വിദ്യാർത്ഥികൾ കത്ത് എഴുതി. ഞങ്ങൾക്ക് പഠിക്കണം എന്ന് പറഞ്ഞുകൊണ്ടാണ് സ്കൂൾ ലീഡറുടെ നേതൃത്വത്തിൽ
ഉപതെരഞ്ഞെടുപ്പ്; പാറക്കടവ് ഡിവിഷൻ യു ഡി എഫ് നിലനിർത്തി, കെ ദ്വരയുടെ വിജയം 1106 വോട്ടിന്റെ ഭൂരിപക്ഷത്തിൽ
തൂണേരി: തൂണേരി ബ്ലോക്ക് പഞ്ചായത്തിലെ പാറക്കടവ് ഡിവിഷനിൽ നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ പൂർത്തിയായി. യു ഡി എഫ് സ്ഥാനാർത്ഥി കെ ദ്വര വിജയിച്ചു. 1106 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യു ഡി എഫ് സീറ്റ് നിലനിർത്തിയത്. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടന്നത്.
വീണ്ടും തെരഞ്ഞെടുപ്പ് ചൂടിലേക്ക്; പാറക്കടവ് ഡിവിഷനിൽ ഉപതെരഞ്ഞെടുപ്പ് നാളെ, ഒരുക്കങ്ങൾ പൂർത്തിയായി
തൂണേരി: നാളെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാറക്കടവ് ഡിവിഷനിൽ ഒരുക്കങ്ങൾ പൂർത്തിയായി. പട്ടികജാതി വിഭാഗത്തിന് സംവരണം ചെയ്യപ്പെട്ട ഡിവിഷനിൽ മത്സരിച്ച് ജയിച്ച എ.കെ. ഉമേഷ് കൗൺസിലർ സ്ഥാനം രാജിവെച്ചതിനാലാണ് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. എൽഡിഎഫ് സ്ഥാനാർത്ഥിയായി പി ഷിജിൻ കുമാർ, യുഡിഎഫ് സ്ഥാനാർത്ഥി ദ്വര, ബിജെപിക്കു വേണ്ടി വിനീഷ് എന്നിവരാണ് മത്സര രംഗത്തുള്ളത്. തൂണേരി പഞ്ചായത്തിലെ