Tag: panur police
പാനൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം; പൊട്ടിയത് നാടൻ ബോംബെന്ന് സംശയം
തലശ്ശേരി: പാനൂരിൽ വീണ്ടും ബോംബ് സ്‌ഫോടനം. ചെണ്ടയാടിന് സമീപം കണ്ടോത്ത് ചാലിലാണ് സ്‌ഫോടനമുണ്ടായത്. ഇന്നലെ അർധരാത്രിയായിരുന്നു സംഭവം. നാടൻ ബോംബാണ് എറിഞ്ഞതെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടിട്ടുണ്ട്. പാനൂർ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയിൽ സ്‌ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. പ്രദേശത്തെ സിസിടിവി കേന്ദ്രീകരിച്ച് ബോംബ് സ്ഫോടനത്തിന് പിന്നിലുള്ളവരെ കണ്ടെത്താൻ
പാനൂരിൽ കെ.എസ്.ഇ.ബി ഓഫീസിന് മുകളിൽ നിന്ന് വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു
തലശ്ശേരി: കെ.എസ്.ഇ.ബി ഓഫീസിന് മുകളിൽ നിന്നും വീണ് പരിക്കേറ്റ ജീവനക്കാരൻ മരിച്ചു. പാനൂർ കെ.എസ്.ഇ.ബിയിലെ ഡ്രൈവർ വി വി രാഗേഷാണ് മരിച്ചത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. കണ്ണൂർ മാങ്ങാട് സ്വദേശിയാണ്. ഞായറാഴ്ച രാത്രിയാണ് അപകടം. കെ.എസ്.ഇ.ബി ഓഫീസ് കെട്ടിടത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ കാൽ വഴുതി വീഴുകയായിരുന്നു. വീഴ്ചയിൽ ഏണിപ്പടിയിൽ തലയിടിച്ചു. ഗുരുതരമായി പരിക്കേറ്റ രാഗേഷ് കോഴിക്കോട് മെഡിക്കൽ
കോഴിക്കോട്, കണ്ണൂർ ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം ; വടകര പുതുപ്പണം സ്വദേശികൾ ഉൾപ്പടെ 7 അംഗ സംഘം പാനൂരിൽ പിടിയിൽ
പാനൂർ: കണ്ണൂർ, കോഴിക്കോട് ജില്ലകൾ കേന്ദ്രീകരിച്ച് ചൂതാട്ടം നടത്തുന്ന സംഘത്തിലെ ഏഴുപേർ പാനൂരിൽ പിടിയിലായി. വടകര പുതുപ്പണം കാനാങ്കോട്ടെ ബി.പി. നാസർ , പുതുപ്പണം കോട്ടക്കടവിലെ പി.ടി. പ്രദീപൻ , പന്ന്യന്നൂർ കുന്നോത്തു വീട്ടിൽ എം.കെ. നിജി , അരയാക്കൂൽ ജമ്മിൻറവിട ജെ. ബിജു , ചമ്പാട് അരയാക്കൂലിലെ ടി.പി. പ്രിയേഷ് , ശിവപുരം കാഞ്ഞിലേരിയിലെ