Tag: Ozone Day
”എന്താണ് ഓസോണ്‍ ശോഷണം?” ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി ബോധവത്കരണ പരിപാടിയുമായി മേപ്പയ്യൂര്‍ സലഫി
മേപ്പയ്യൂര്‍: സെപ്റ്റംബര്‍ 16 ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി മേപ്പയ്യൂര്‍ സലഫി ഐ.ടി.ഇ കോളജ് ഡി.എല്‍.എഡ് വിദ്യാര്‍ഥികളുടെ നേതൃത്വത്തില്‍ ഓസോണ്‍ സംരക്ഷണ സന്ദേശ റാലിയും മേപ്പയ്യൂര്‍ ബസ്സ് സ്റ്റാന്റ് പരിസരത്ത് വെച്ച് ബോധവത്ക്കരണ സ്‌കിറ്റ് അവതരണവും സംഘടിപ്പിച്ചു. തുടര്‍ന്ന് എന്താണ് ഓസോണ്‍ ശോഷണം, ഇത് ഭൂമിയ്ക്കും, ജീവജാലങ്ങള്‍ക്കും എങ്ങനെ പ്രതികൂലമായി ബാധിക്കുന്നു, ഓസോണ്‍ ശോഷണം എങ്ങനെ തടയന്‍
ഓസോണ്‍ ദിനാചരണത്തിന്റെ ഭാഗമായി കീഴരിയൂര്‍ താലൂക്കിലെ വിദ്യാര്‍ത്ഥികള്‍ക്ക് ലേഖന മത്സരം നടത്തുന്നു
കീഴരിയൂര്‍: ഈ വര്‍ഷത്തെ ഓസോണ്‍ ദിനാചരണത്തോടനുബന്ധിച്ച് തുമ്പ പരിസ്ഥിതി സമിതി കീഴരിയൂര്‍ താലൂക്കിലെ ഹെസ്‌കൂള്‍, ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ലേഖന മത്സരം സംഘടിപ്പിക്കുന്നു. ‘കാലാവസ്ഥാ വ്യതിയാനവും പ്രകൃതിയിലെ മാറ്റങ്ങളും’ എന്നതാണ് വിഷയം. ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടുന്നവര്‍ക്കാണ് സമ്മാനം ലഭിക്കുക. ലേഖനം അഞ്ചു പുറത്തില്‍ കവിയരുത്. മത്സരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ രചനയോടൊപ്പം പേര്, മേല്‍വിലാസം,