Tag: oorkkatteri

Total 5 Posts

വയനാട് സ്കൂട്ടർ അപകടം; ഓർക്കാട്ടേരി സ്വദേശി മരിച്ചു

വടകര: നിരവിൽപുഴ മട്ടിലയിൽ സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഓർക്കാട്ടേരി സ്വദേശി മരിച്ചു. ഓർക്കാട്ടേരി രാമത്ത് കാസിം (56) ആണ് മരിച്ചത്. കാസിമിനെ ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല . വയനാട് സ്വാകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണ്. ഓർക്കാട്ടേരിയിലേക്ക് വരുന്നതിനിടെ ഇന്നലെയായിരുന്നു അപകടം. ഖബറടക്കം ഓർക്കാട്ടേരി കിഴക്കേ പള്ളി ഖബർ സ്ഥാനിൽ നടന്നു.

ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് ഒമാനിൽ അന്തരിച്ചു

ഏറാമല: ഓർക്കാട്ടേരി പോതുകുറ്റിയിൽ ബ്രിജിത്ത് രാജ് (35 വയസ്സ്) ഒമാനിൽ വെച്ച് അന്തരിച്ചു. കഴിഞ്ഞ ബുധനാഴ്ച ഒമാനിലെ ജോലിസ്ഥലത്ത് വെച്ച് ഹൃദയസ്തംഭനം സംഭവിക്കുകയായിരുന്നു. പരേതനായ രാജൻ്റെയും സത്യഭാമയുടെയും മകനാണ്. അച്ഛനായ രാജൻ വർഷങ്ങൾക്ക് മുമ്പ് അബുദാബിയിൽ വെച്ചായിരുന്നു മരണപ്പെട്ടത്. ഭാര്യ അനിഷ, സഹോദരി അശ്വതി രാജ് (നിയമ വകുപ്പ്). സംസ്കാരം ഇന്ന് രാവിലെ 11 മണിയോടുകൂടി

പാരിസിൽ നടക്കുന്ന ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളും; ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു

ഓർക്കാട്ടേരി: 33 ആമത് ഒളിമ്പിക്സിനെ വരവേറ്റ് ഓർക്കാട്ടേരി എൽ പി സ്കൂളിൽ ഒളിമ്പിക്സ് വിളംബര ദീപശിഖ തെളിയിച്ചു. ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികൾക്ക് എത്തിക്കുന്നതിന്റെയും ഭാഗമായാണ് സ്കൂളിൽ വിളംബര ദീപശിഖ തെളിയിച്ചത്. വിദ്യാർത്ഥികൾ എല്ലാവരും വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ സന്ദേശത്തോടു കൂടിയ സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് വിളംബര പ്രതിജ്ഞ ചൊല്ലി.

ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു

ഓർക്കാട്ടേരി: ഓർക്കാട്ടേരി മാരാംകുനിയിൽ പങ്കജാക്ഷി അന്തരിച്ചു. അറുപത്തിനാല് വയസ്സായിരുന്നു. അമ്മ: അമ്മു അമ്മ. ഭർത്താവ്: ടി.കെ.കുഞ്ഞിരാമക്കുറുപ്പ്. മക്കൾ: പ്രവീണ, പ്രജിലേഷ്. മരുമകൻ: ദിനേശൻ. സഹോദരങ്ങൾ: രാധ, നിർമ്മല, സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 മണി.

ഓർക്കാട്ടേരി പെട്രോൾ പമ്പിന് മുൻവശം വാഹനാപകടം തുടർക്കഥയാകുന്നു

ഓർക്കാട്ടേരി : പെട്രോൾ പമ്പിന് മുൻവശം വാഹനാപകടങ്ങൾ തുടർക്കഥയാകുന്നു . ഇവിടെ ഏതാനും മാസങ്ങൾക്കിടെ വലുതും ചെറുതുമായ പത്തിലേറെ അപകടങ്ങളാണ് നടന്നത്. നിരവധി പേർക്ക് സാരമായി പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയും സ്വകാര്യബസ്സ് ബൈക്കിലിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു. പമ്പിൽനിന്നും റോഡിലേക്ക് പ്രവേശിച്ച ബൈക്കിൽ ബസ്സിടിക്കുകയായിരുന്നു. പമ്പിന്റെ ഇരുവശങ്ങളിലും വഴിയോര കച്ചവടക്കാർ സ്ഥിരമായി അവരുടെ വാഹനം

error: Content is protected !!