Tag: ONCHIYAM

Total 23 Posts

ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കുത്തേറ്റു; ഒഞ്ചിയത്ത് വയോധിക മരിച്ചു

ഒഞ്ചിയം: കടന്നൽ കുത്തേറ്റ് വയോധിക മരിച്ചു. ഒഞ്ചിയം ഗവ.എൽപി സ്കൂളിന് സമീപം കൊയിലോത്ത് മീത്തൽ മറിയം (65) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം. പറമ്പിൽ ആടിനെ മേയ്ക്കുന്നതിനിടെ കടന്നൽ കൂ‌ട്ടം മറിയത്തെ ആക്രമിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഭർത്താവ്: പരേതനായ മൂസ. മക്കൾ: മുഹമ്മദ് ഷുഹൈബ്, ഹസീന, ഷമീന. മരുമക്കൾ:

പി.കേശവദേവ് മെമ്മോറിയൽ അച്ചീവ്മെൻ്റ് അവാർഡ് ഉസ്മാൻ ഒഞ്ചിയത്തിന്

കോഴിക്കോട്: പി.കേശവദേവിന്‍റെ സ്മരണാര്‍ഥം ഏര്‍പ്പെടുത്തിയ കേശവദേവ് മെമ്മോറിയില്‍ അച്ചീവ്‌മെന്‍റ് അവാര്‍ഡ് ഉസ്മാന്‍ ഒഞ്ചിയത്തിന്. 15,000 രൂപയും പ്രശ്‌സതി പത്രവുമടങ്ങുന്നതാണ് പുരസ്കാരം സെപ്തംബർ 30ന് രാവിലെ 10.30ന് കൈരളി കോംപ്‌ളക്‌സിലെ വേദി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഉത്തരമേഖലാ ഐ.ജി കെ.സേതുരാമന്‍ പുരസ്കാരം സമ്മാനിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പരിപാടിയിൽ യു.കെ.കുമാരന്‍ അനുസ്മരണ പ്രഭാഷണം നടത്തും. വളരെക്കാലം പ്രവാസ

ഒഞ്ചിയം മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി;കുടുംബം ചോമ്പാല പോലിസിൽ പരാതി നൽകി

ഒഞ്ചിയം: മാടാക്കരയിൽ യുവാവിനെ കാണാനില്ലെന്ന് പരാതി. മാടാക്കര തിരുവാണി ക്ഷേത്രത്തിന് സമീപം പുതിയ പുരയിൽ സുജേഷിനെയാണ് കാണാതായത്. നാൽപ്പത്തിയെട്ട് വയസായിരുന്നു. ഇക്കഴിഞ്ഞ പതിനൊന്നാം തിയ്യതി മുതലാണ് കാണാതായത്. ചോമ്പാല ഹാർബറിനുള്ളിലാണ് സുജേഷ് താമസിച്ചിരുന്നത്. വീട്ടിൽ വരാത്തതിനെ തുടർന്ന് അന്വേഷിച്ചപ്പോഴാണ് താമസ സ്ഥലത്ത് ഇല്ലെന്ന് മനസിലായത്. ഓണത്തിനും വീട്ടിലെത്തായതോടെ ഇന്നലെ ചോമ്പാല പോലീസിൽ പരാതി നൽകുകയായിരുന്നെന്ന് സുജേഷിന്റെ

കുടിവെള്ള ക്ഷാമത്തിന് പരിഹാരം; ഒഞ്ചിയത്തെ തീരദേശവാസികൾക്ക് ശുദ്ധജലം ശേഖരിക്കാൻ ടാങ്കുകൾ വിതരണം ചെയ്തു

ഒഞ്ചിയം: രൂക്ഷമായ ശുദ്ധജല ക്ഷാമം നേരിടുന്ന ഒഞ്ചിയത്തെ തീര പ്രദേശങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വീടുകളിൽ ശുദ്ധ ജലം സംഭരിച്ച് വെക്കാൻ സഹായവുമായി ഒഞ്ചിയം ഗ്രാമപഞ്ചായത്ത്. പഞ്ചായത്തിൻ്റെ 2024-25 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി മത്സ്യത്തൊഴിലാളികൾക്ക് പി.വി.സി വാട്ടർ ടാങ്കുകൾ വിതരണം ചെയ്തു. വാട്ടർ ടാങ്ക് വിതരണ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി.ശ്രീജിത്ത് നിർവഹിച്ചു. 500ലിറ്റർ സംഭരണ ശേഷിയുള്ള

പ്രതിഭകൾക്ക് നാടിൻ്റെ സ്നേഹാദരം; എസ്.എസ്.എൽ.സി പ്ലസ്ടു ഉന്നത വിജയികൾക്കും പ്രതിഭകൾക്കും ഒഞ്ചിയം പഞ്ചായത്തിൻ്റെ അനുമോദനം

ഒഞ്ചിയം: ഒഞ്ചിയം പഞ്ചായത്തിലെ എസ്.എസ്.എൽ.സി/ പ്ലസ് ടു ഉന്നതവിജയികളെയും രക്ഷിതാക്കളെയും, വിവിധ മേഖലകളിലെ പ്രതിഭകളെയും ആദരിച്ചു. സ്നേഹാദരം പരിപാടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.ശ്രീജിത്ത് അദ്ധ്യഷതയിൽ എം.ബി.ബി.എസ് വിദ്യാത്ഥി ഫാത്തിമത്തുൽ റിഹാന ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരന്ത ഭൂമിയിൽപ്പെട്ടുപോയവർക്ക് കൗൺസിലിംങ്ങ് നടത്തി മാതൃക തീർത്തവരെയും ചടങ്ങിൽ ആദരിച്ചു. നിർവധിപേർ പരിപാടിയിൽ പങ്കെടുത്തു. ഡോക്ടർ ശശികുമാർ പുറമേരി

ഇൻസ്റ്റാഗ്രാം വഴി പരിചയപ്പെട്ട് ഒഞ്ചിയം സ്വദേശിയായ യുവതിയുടെ സ്വർണ്ണവും പണവും തട്ടിയെടുത്തു; വയനാട് സ്വദേശി അറസ്റ്റിൽ

ഒഞ്ചിയം: സൗഹൃദം നടിച്ച്‌ ഒഞ്ചിയം സ്വദേശിയായ യുവതിയിൽ നിന്നും പണവും സ്വർണവും കവർന്ന സംഭവത്തില്‍ യൂട്യൂബർ പിടിയില്‍. വയനാട് വാളേരി സ്വദേശി അജ്മല്‍ ചാലിയത്ത് (25) ആണ് പിടിയിലായത്. തട്ടിപ്പിനിരയായ ഒഞ്ചിയം സ്വദേശിനിയുടെ പരാതിയിലായിരുന്നു നടപടി. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട യുവതിയുടെ പക്കല്‍ നിന്നാണ് അജ്മല്‍ പണവും സ്വർണവും തട്ടിയത്. ഇത്തരത്തില്‍ ജൂണ്‍ 17നും ഓഗസ്റ്റ്

ഒഞ്ചിയം മീത്തലേ പുലയംകുന്നത്ത് മാധവി അന്തരിച്ചു

ഒഞ്ചിയം: തയ്യിൽ- മീത്തലേ പുലയം കുന്നത്ത് മാധവി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ് പരേതനായ കുമാരൻ. മക്കൾ: ചന്ദ്രി (പുഞ്ചിരിമിൽ), ഉഷ (ഏറാമല), ശോഭ (ഒഞ്ചിയം പാലം), ബാബു (ഗൾഫ്), വിനോദൻ (ഗൾഫ്), ബീന (കൈനാട്ടി), ബിജു (ഗൾഫ്), ഷിജു. മരുമക്കൾ: ചന്ദ്രൻ, മനോജ്, പരേതനായ അനന്തൻ, പരേതനായ ബാബു, ബീന, സജിന, സുമിത, വിമിഷ.

ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു

വടകര: ഒഞ്ചിയം വെള്ളികുളങ്ങര കണ്ടങ്കണ്ടിയിൽ ഇബ്രാഹിം അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മുസ്ലിം ലീഗിന്റെ സജീവ പ്രവർത്തകനായിരുന്നു.ടൗൺ മസ്‌ജിദ് മദ്രസ ഭാരവാഹി സ്ഥാനം വഹിച്ചിരുന്നു. ഭാര്യ സൈനബ. മക്കൾ: പരേതനായ ഫഹദ്, നജീബ് (സെയിൽസ് എക്സിക്യൂട്ടീവ്). മരുമകൾ: റമീസ. കബറടക്കം ഓർക്കാട്ടേരി ജുമാമസ്‌ജിദ് ഇന്ന് വൈകുന്നേരം 5 മണിക്ക് നടന്നു.

ഒഞ്ചിയത്തുകാരുടെ യാത്രാക്ലേശത്തിന് പരിഹാരമാകുന്നു; കെഎസ്ആർടിസിക്ക് പിന്നാലെ കണ്ണൂക്കരയിൽ നിന്ന് വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു

ഒഞ്ചിയം: നീണ്ട ഇടവേളയ്ക്കു ശേഷം കണ്ണൂക്കര ടൗണിൽ നിന്ന് ഒഞ്ചിയം- വെള്ളികുളങ്ങര- വില്യാപ്പള്ളി വഴി വടകരയിലേക്ക് സ്വകാര്യ ബസ് സർവീസ് ആരംഭിച്ചു. ഏതാനും മാസങ്ങൾക്ക് മുൻപ് ഈ റൂട്ടിൽ കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്വകാര്യബസ്സം സർവീസ് ആരംഭിച്ചിരിക്കുന്നത്. കണ്ണൂക്കരയിൽ നിന്ന് ഒഞ്ചിയം വെള്ളികുളങ്ങര ഓർക്കാട്ടേരി എന്നിവിടങ്ങളിലേക്ക് ആളുകൾ ജീപ്പ് സർവീസും ഓട്ടോറിക്ഷയുമായിരുന്നു

ഒഞ്ചിയം സമരസേനാനി എടവനപുതിയോട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു

ഒഞ്ചിയം: ഒഞ്ചിയം സമര സേനാനിയും സിപിഎം അളവക്കൻ ബ്രാഞ്ച് മെമ്പറുമായ എടവന പുതിയൊട്ടിൽ തൈക്കണ്ടി ചാത്തു അന്തരിച്ചു. തൊണ്ണൂറ്റിയൊമ്പത് വയസ്സായിരുന്നു. മുക്കാളിയിലെ പഴയകാല കച്ചവടക്കാരനായിരുന്നു. അനശ്വര രക്തസാക്ഷി മണ്ടോടി കണ്ണനോടൊപ്പം കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ പ്രവർത്തിച്ച അവസാന കണ്ണിയായിരുന്നു. ഭാര്യ പരേതയായ നാരായണി. മക്കൾ: ചന്ദ്രൻ, ശൈലജ, അജിത, രജിത, പരേതയായ ബേബി. മരുമക്കൾ: കുഞ്ഞിരാമൻ, ശശീന്ദ്രൻ

error: Content is protected !!