Tag: ONCHIYAM
ഒഞ്ചിയം മേക്കുന്നത്ത് ശശി ബഹ്റൈനിൽ അന്തരിച്ചു
വടകര: ഒഞ്ചിയം സ്വദേശി ബഹറൈനിൽ മരിച്ചു. ഒഞ്ചിയം മേക്കുന്നത്ത് ശശിയാണ് മരണപ്പെട്ടത്. ഉമ്മുൽ ഹസത്തെ താമസസ്ഥലത്ത് വെച്ചായിരുന്നു അന്ത്യം. ആറു വർഷമായി ബഹ്റെനിൽ ടെയ്‌ലറായി ജോലി ചെയ്യുകയായിരുന്നു. ബഹ്റൈനിൽ പോയതിനുശേഷം ഇതുവരെ നാട്ടിൽ വന്നിട്ടില്ല. മൃതദേഹം സൽമാനിയ മോർച്ചറിയിലാണ്. നപടിക്രമങ്ങൾ പൂർത്തിയായാൽ മൃതദേഹം നാട്ടിലെത്തിക്കും. Summary: Onchiam Mekkunnath Shashi passed away in Bahrain
ജനങ്ങളുടെ യാത്രപ്രശ്നങ്ങൾക്ക് പരിഹാരം വേണം, ദേശീയപാതാ നിർമ്മാണം സമയബന്ധിതമായി പൂർത്തീകരിക്കണം; സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനം
അഴിയൂർ: ജനങ്ങളുടെ യാത്രാക്ലേശം പരിഹരിക്കാൻ അടിയന്തിരമായി ദേശിയപാതാ നിർമ്മാണം പൂർത്തിയാക്കണമെന്നും സർവീസ് റോഡുകൾ കുറ്റമറ്റരീതിയിൽ നിർമ്മിക്കണമെന്നും സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. ദേശീയപാതാ നിർമ്മാണത്തിൻ്റെ ഭാഗമായി അശാസ്ത്രീയമായ സംരക്ഷണ ഭിത്തികളും ഓവ്ചാലുകളും ജനങ്ങൾക്ക് ദുരിതമായി മാറി. രൂക്ഷമായ വെള്ളക്കെട്ടിന് ഇടയാക്കുന്ന ഓവ് ചാലുകളാണ് പലയിടങ്ങളിലും നിർമ്മിച്ചത്. ഇതൊക്കെ പരിഹരിച്ചു പാതാനിർമ്മാണം ഉടൻ പൂർത്തിയാക്കണം. ചോമ്പാൽ
സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനം; ടി.പി ബിനീഷ് വീണ്ടും ഏരിയാ സെക്രട്ടറി
അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായി ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ ചേർന്ന പ്രതിനിധി സമ്മേളനത്തിൽ ടിപി ബിനീഷിനെ ഒഞ്ചിയം ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇത് രണ്ടാം തവണയാണ് ബിനീഷ് ഏരിയാ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെടുന്നത്. ഇന്നലെ രാവിലെ മുതിർന്ന അംഗം ഇകെ നാരായണൻ പതാക ഉയർത്തിയതോടെയാണ് സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന്
സി.പി.ഐ.എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് ആവേശോജ്ജ്വല തുടക്കം; നാളെ ചുവപ്പ്സേന മാർച്ചും പൊതുസമ്മേളനവും
അഴിയൂർ: സി.പി.ഐ.എം 24-ാം പാർട്ടി കോൺഗ്രസിന് മുന്നോടിയായുള്ള ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് ആവേശോജ്വലതുടക്കം. ചോമ്പാൽ മിനി സ്റ്റേഡിയത്തിലെ ഇ.എം.ദയാനന്ദൻ നഗറിൽ ഇ.കെ നാരായണൻ പതാക ഉയർത്തിയതോടെ പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി.രാമകൃഷ്ണൻ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. എൻ.ബാലകൃഷ്ണൻ, അബ്ദുൾ അസീസ് കോറോത്ത്, വിജില അമ്പലത്തിൽ, കെ.ഭഗീഷ് എന്നിവരടങ്ങിയ പ്രസീഡിയമാണ് സമ്മേളന
കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയം ചുവപ്പണിഞ്ഞു; സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി
അഴിയൂർ: സിപിഐഎം ഒഞ്ചിയം ഏരിയാ സമ്മേളനത്തിന് പതാകയേറി. സമ്മേളന നഗരിയായ കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിൽ സ്വാഗതസംഘം ചെയർമാൻ പി ശ്രീധരൻ പതാക ഉയർത്തി. ഒഞ്ചിയം രക്ത സാക്ഷി സ്ക്വയറിൽ നിന്ന് ആർ ഗോപാലന്റെ നേതൃത്വത്തിലായിരുന്നു പതാക ജാഥ. രക്തസാക്ഷി മേനോൻ കണാരന്റെ മകൾ നാണി പതാക കൈമാറി. ഇരുപത്തിനാലാമത് പാർട്ടി കോൺഗ്രസിന് മുന്നോടിയായി ശനി, ഞായർ
പ്രതിനിധി സമ്മേളനം, റെഡ് വളണ്ടിയർ മാർച്ച്, പൊതുസമ്മേളനം; സി.പി.ഐ എം ഒഞ്ചിയം ഏരിയ സമ്മേളനത്തിന് വിപുലമായ ഒരുക്കങ്ങൾ, പതാക ദീപശിഖ കൊടിമര ജാഥകൾ നാളെ
ഒഞ്ചിയം: സിപിഐ എം ഒഞ്ചിയം ഏരിയാ സമ്മേളനം ശനി, ഞായർ ദിവസങ്ങളിൽ ചോമ്പാലിൽ നടക്കും. രണ്ടു ദിവസങ്ങളിലായി നടക്കുന്ന പ്രതിനിധി സമ്മേളനം ഇ.എം ദയാനന്ദൻ നഗറിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി.പി രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. ഞായർ വൈകിട്ട് മുക്കാളി കേന്ദ്രീകരിച്ചു നടക്കുന്ന റെഡ് വളണ്ടിയർ മാർച്ച് കുഞ്ഞിപ്പള്ളി മിനി സ്റ്റേഡിയത്തിലെ കോടിയേരി ബാലകൃഷ്ണൻ നഗറിൽ സംഗമിക്കും.
ഡിജിറ്റൽ സാക്ഷരതാ രംഗത്ത് നടത്തിയ പ്രവർത്തന മികവ്; ഒഞ്ചിയം ഗ്രാമ പഞ്ചായത്ത് അനുമോദന പത്രം ഏറ്റുവാങ്ങി
ഒഞ്ചിയം: ഡിജി കേരളം പദ്ധതിയുടെ ഭാഗമായി ഡിജിറ്റല്‍ സാക്ഷരത രംഗത്ത് മികച്ച പ്രവർത്ത നടത്തിയ ഒഞ്ചിയം ഗ്രാമ പഞ്ചായത്തിന് അനുമോദന പത്രം ലഭിച്ചു. കോഴിക്കോട് സിവില്‍ സ്റ്റേഷനില്‍ നടന്നചടങ്ങില്‍ കളക്ടർ സ്നേഹില്‍ കുമാർ സിംഗ് പഞ്ചായത്തിനുളള അനുമോദന പത്രം കൈമാറിയത്. പഞ്ചായത്ത് സെക്രട്ടറി എം.പി.രജുലാൽ ഏറ്റുവാങ്ങി. പഞ്ചായത്തിലെ 8054 കുടുംബങ്ങളില്‍ സർവേ നടത്തി ഡിജി സാക്ഷരതയ്
‘കണാരൻ മാസ്റ്റർ പഠിപ്പിച്ച മൂല്യങ്ങളാണ് ഊരാളുങ്കൽ സൊസൈറ്റിയെ ഇന്നത്തെ നിലയിലേക്ക് വളർത്തിയത്’; പാലേരി കണാരൻ മാസ്റ്ററുടെ നാൽപ്പതാമത് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സ്പീക്കർ എ.എൻ.ഷംസീർ
ഒഞ്ചിയം: ഊരാളുങ്കൽ ലേബർ കോൺട്രക്റ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ മുൻ പ്രസിഡന്റ് പാലേരി കണാരൻ മാസ്റ്ററുടെ നാല്പതാമത് അനുസ്മരണ സമ്മേളനം സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം ചെയ്തു. ഇന്ന് ഏതു നിർമ്മാണവും യു.എൽ.സി.സി.എസ് എടുക്കണം എന്നാണ് തന്നെപ്പോലുള്ള ജനപ്രതിനിധികൾ ആഗ്രഹിക്കുന്നതെന്ന് ഷംസീർ പറഞ്ഞു. സത്യസന്ധത, ഗുണമേന്മ, വിശ്വാസ്യത, അച്ചടക്കം എന്നിവയിലൂടെയാണ് സൊസൈറ്റി ഈ നിലയിലേക്കു വന്നത്. ഒരു ഘട്ടത്തിലും
യു.പിയിൽ സ്കൂളിൻ്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി നൽകിയ സംഭവം; നാദാപുരം റോഡിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ച് ബാലസംഘം
ഒഞ്ചിയം: ഉത്തർപ്രദേശിലെ ഹാത്രസിൽ സ്കൂളിന്റെ അഭിവൃദ്ധിക്കായി രണ്ടാം ക്ലാസ് വിദ്യാർത്ഥിയെ ബലി കൊടുത്തതിൽ പ്രതിഷേധിച്ച് ബാലസംഘം ഒഞ്ചിയം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ സദസ്സ് സംഘടിപ്പിച്ചു. പ്രൊഫസർ പാപ്പുട്ടി മാസ്റ്റർ സദസ്സ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സാൻവിയ സജീവൻ അദ്ധ്യക്ഷത വഹിച്ചു. രാജ്യത്ത് പടരുന്ന അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ പ്രതിഷേധങ്ങൾ ഉയർന്നുവരണമെന്ന് പാപ്പൂട്ടി
വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്ത രോഗ വ്യാപനം; പൊതുജനങ്ങൾ ജാഗ്രത പാലിക്കണം
വാണിമേൽ: വാണിമേൽ പഞ്ചായത്തിലും മഞ്ഞപ്പിത്തം പടരുന്നു. ഇതുവരെ 13 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ വാണിമേലിൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതരും ആരോഗ്യ വകുപ്പും നിർദ്ദേശം നൽകി. ആരോഗ്യ പ്രവർത്തകർ സ്കൂളുകളിൽ ബോധവൽക്കരണവും കുടിവെള്ള സ്രോതസ്സ് ക്ലോറിനേഷനും നടത്തിവരുന്നുണ്ട്. ശുചിത്വമില്ലാത്ത ഭക്ഷണ പാനീയങ്ങളും മറ്റും ഉപയോഗിക്കുന്നത് മൂലമാണ് മഞ്ഞപ്പിത്തം പടരുന്നത്. സ്കൂൾ പരിസരങ്ങളിൽ