Tag: onam 2024
ഇന്ന് ഉത്രാടപാച്ചിൽ, തിരുവോണത്തിന് മണിക്കൂറുകൾ മാത്രം ബാക്കി; തിരക്കിലമർന്ന് വടകര നഗരം
വടകര: ഏതാനും മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ തിരുവോണത്തെ വരവേൽക്കാൻ മലയാളനാട് ഒരുങ്ങിക്കഴിഞ്ഞു. അവസാനഘട്ട ഒരുക്കത്തിലാണ് എല്ലാവരും. തിരുവോണദിവസം തന്നെയാണ് ആഘോഷത്തിൻ്റെ തിമിർപ്പു മുഴുവൻ. എങ്കിലും ഉത്രാട ദിവസം ആവേശം അല്പം കൂടതലാണ്. എത്ര ദിവസം ഉണ്ടായിരുന്നെന്ന് പറഞ്ഞാലും ഉത്രാട ദിനം മലയാളിക്ക് ഒരു പാച്ചിലാണ്. തിരുവോണത്തിന് പുത്തൻ വസ്ത്രങ്ങൾ വാങ്ങാൻ എത്തിയവരെകൊണ്ട് വടകരയിലെ ഭൂരിഭാഗം
വെളിച്ചെണ്ണയും ചെറുപയറും ഉള്‍പ്പെടെ 14 ഇനങ്ങള്‍; സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതല്‍
തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 6 ലക്ഷത്തോളം വരുന്ന എ.എ.വൈ (മഞ്ഞ) കാർഡുടമകൾക്കും വിവിധ ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാരായ എൻ.പി.ഐ കാർഡുടമകൾക്കും വയനാട് ദുരന്തബാധിത മേഖലയിലെ എല്ലാ റേഷൻകാർഡ് ഉടമകൾക്കുമുള്ള സൗജന്യ ഓണക്കിറ്റ് റേഷൻ കടകൾ വഴി നാളെ മുതൽ വിതരണം ചെയ്യും. രാവിലെ 8 മണിക്ക് തിരുവനന്തപുരം പേരൂർക്കട ബാപ്പൂജി ഗ്രന്ഥശാല ഓഡിറ്റോറിയത്തിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ്
പതിനഞ്ചു നായും പുലിയും മുതല്‍ വരിയും നിരയും വരെ; ലോകനാർകാവ് കർഷകസമിതി ഓണാഘോഷം 14ന്, ആഘോഷങ്ങള്‍ക്ക് മാറ്റ് കൂട്ടാന്‍ ഇത്തവണ ഗ്രാമീണ കളികളും
വടകര: ലോകനാർകാവ് കർഷകസമിതി ഓണാഘോഷം ആർഭാടങ്ങളില്ലാതെ 14ന് ലോകനാർകാവ് ക്ഷേത്ര മൈതാനിയിൽ നടത്തുമെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ അറിയിച്ചു. ലോകനാർകാവിലെയും പരിസരപ്രദേശങ്ങളിലും മുതിർന്ന കർഷകരെയും കർഷകത്തൊഴിലാളികളെയും ചടങ്ങില്‍ ആദരിക്കും. ഓണാഘോഷത്തിന്റെ ഭാഗമായി ഗ്രാമീണ കളികളുടെ ടൂർണമെന്റും നടത്തുന്നുണ്ട്. പതിനഞ്ചു നായും പുലിയും, കോട്ടകെട്ടൽ, വരിയും നിരയും, പൂജ്യം വെട്ടിക്കളം എന്നിവയാണ് മത്സരയിനങ്ങൾ. വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ ടൂർണമെന്റിൽ പങ്കെടുക്കാം.
ഓണം ഇങ്ങെത്തി; ഓണപൂക്കളം തീർക്കാൻ ഇക്കുറി അരളിപ്പൂവ് ഉണ്ടാകില്ല
കോഴിക്കോട്: അത്തം പിറക്കാൻ രണ്ട് നാൾ മാത്രം. മലയാളിക്ക് ഇനി ഓണനാളുകൾ. പക്ഷെ ഇത്തവണത്തെ ഓണത്തിന് പൂക്കളങ്ങളിൽ അരളിപ്പൂവ് ഉണ്ടാകില്ല. അരളിയില കഴിച്ച് യുവതി മരിച്ച സംഭവത്തോടെ കേരളത്തിൽ അരളിപ്പൂവിന് ഡിമാൻഡ് ഇല്ലാതായതായി വ്യാപാരികൾ പറയുന്നു. അരളിയിൽ വിഷവസ്തു ഉണ്ടെന്ന റിപ്പോർട്ടുകളും വന്നിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ മേയ് മുതൽ അരളിപ്പൂവ് നിവേദ്യത്തിലും പ്രസാദത്തിലും ഉപയോഗിക്കുന്നത്