Tag: onam

Total 25 Posts

പതിവ് തെറ്റിയില്ല, ചുവന്ന പട്ടുടുത്ത്, കുടമണി കിലുക്കി, മിണ്ടാതെ അവരെത്തി; കടത്തനാട്ടിലെ വീടുകളിൽ ഐശ്വര്യത്തിന്റെ വരവറിയിച്ച് ഓണപ്പൊട്ടന്മാര്‍

വടകര: കുടമണി കിലുക്കി, ഓലക്കുട ചൂടി കടത്തനാട്ടിലെ നാട്ടുവഴികളില്‍ ഓണപ്പൊട്ടന്മാര്‍ എത്തിത്തുടങ്ങി. മലബാറുകാരെ സംബന്ധിച്ച് ഓണമെന്നാല്‍ ഓണപ്പൊട്ടനാണെല്ലാം. ഒരുതരത്തില്‍ പറഞ്ഞാല്‍ മലബാറുകാരുടെ മഹാബലി തമ്പുരാനാണ്‌ ഓണപ്പൊട്ടന്‍. ഉത്രാടം നാളില്‍ മണികിലുക്കി ഓടി വരുന്ന ഓണപ്പൊട്ടന്മാര്‍ നാട്ടുമ്പുറത്തെ മനോഹരമായ ഓണകാഴ്ചകളിലൊന്നാണ്‌. നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതത്തിന് ശേഷം ഉത്രാടം നാളില്‍ പുലര്‍ച്ചെ എഴുന്നേറ്റ് കുളിച്ച്, പിതൃക്കള്‍ക്ക് കലശം സമര്‍പ്പിച്ച

ഓടുന്ന കാറിന് മുകളിലും ഡോറിലും ഇരുന്ന് സാഹസികയാത്ര; ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും അതിര് വിട്ട് ഓണാഘോഷം, മൂന്ന് പേരുടെ ലൈസന്‍സ് റദ്ദാക്കി

കണ്ണൂര്‍: കോഴിക്കോട് ഫറൂഖ് കോളേജിന് പിന്നാലെ കണ്ണൂരിലും വിദ്യാര്‍ത്ഥികളുടെ അതിര് വിട്ട ഓണാഘോഷം. കാഞ്ഞിരോട് നെഹര്‍ ആര്‍ട്‌സ് കോളേജില്‍ ഇന്നലെയാണ് സംഭവം. ഓണഘോഷ പരിപാടിക്കിടെയാണ്‌ പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടങ്ങുന്ന സംഘം കാറിന് മുകളിലും ഡോറിലും ഇരുന്ന്‌ സാഹസിക യാത്ര നടത്തിയത്‌. വഴിയാത്രക്കാരാണ് സാഹസിക യാത്രയുടെ വീഡിയോ പകര്‍ത്തിയത്. ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ മൂന്ന് വിദ്യാര്‍ത്ഥികളുടെ ലൈസന്‍സ് എംവിഡി

ഇത്തവണയും പതിവ് മുടങ്ങിയില്ല; ഓണകിറ്റിനൊപ്പം ഓണക്കോടിയും, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച്‌ വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്

ചോറോട്: ഇത്തവണത്തെ ഓണത്തിനും പതിവ് തെറ്റിച്ചില്ല, നിർധനരോഗികളെ ചേര്‍ത്ത്പിടിച്ച് വടകര ശങ്കരൻ നമ്പ്യാർ സ്മാരക ട്രസ്റ്റ്. ചോറോട് ഗ്രാമ പഞ്ചായത്ത് പാലിയേറ്റീവ് കമ്മിറ്റിയിൽ രജിസ്റ്റര്‍ ചെയ്ത കിടപ്പു രോഗികളിലെ പാവപ്പെട്ട രോഗികൾക്കാണ് മുടങ്ങാതെയുള്ള ഓണക്കോടിയും കിറ്റും നല്‍കിയത്. കഴിഞ്ഞ ആറ് വര്‍ഷമായി ഓണത്തിന് ഇത്തരത്തില്‍ രോഗികള്‍ക്ക് ഓണക്കോടിയും കിറ്റും ട്രസ്റ്റ് നല്‍കി വരികയാണ്. 1000രൂപ വിലവരുന്ന

അരളിക്കും ചെണ്ടുമല്ലിക്കുമൊപ്പം സ്റ്റാറായി ചില്ലി റോസും; വടകര ഓണവിപണിയില്‍ തിരക്ക്

വടകര: അരളിയും, ജമന്തിയും, ചില്ലി റോസിനുമൊപ്പം വടകരയിലെ ഓണവിപണി കീഴടക്കി നാട്ടിലെ ചെണ്ടുമല്ലി. അത്തത്തിന് പിന്നാലെ സജീവമായ ടൗണിലെ ഓണവിപണിയിലാണ് പ്രദേശികതലത്തില്‍ കൃഷി ചെയ്ത ചെണ്ടുമല്ലി താരമായിരിക്കുന്നത്. തിരുവോണത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ വടകരയില്‍ പൂ വിപണിയില്‍ വന്‍ തിരക്കാണ്. പുതിയ ബസ് സ്റ്റാന്റ്, പഴയ ബസ് സ്റ്റാന്റ്, നാരായണ നഗരം എന്നിവടങ്ങളിലാണ്

മേപ്പയൂര്‍ കോ – ഓപ്പറേറ്റീവ് ബാങ്കിന്റെ സഹകരണ ഓണ ചന്തയ്ക്ക് തുടക്കമായി

മേപ്പയൂർ: മേപ്പയൂർ കോ – ഓപ്പറേറ്റീവ് ടൗൺ ബാങ്ക് കണ്‍സ്യൂമര്‍ ഫെഡുമായി സഹകരിച്ച് നടത്തുന്ന സഹകരണ ഓണ ചന്തയ്ക്ക് മേപ്പയൂരിൽ തുടക്കമായി. മേപ്പയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജൻ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡണ്ട് കെ.കെ രാഘവൻ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.പി ശോഭ, ബാങ്ക് വൈസ് പ്രസിഡണ്ട്

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും നാളുകളുടെ വരവറിയിച്ച് ഇന്ന് അത്തം; മലയാളിയുടെ മുറ്റത്ത് ഇന്നു മുതൽ പൂക്കളങ്ങൾ വിരിയും

വടകര: ഇന്ന് അത്തം തുടങ്ങുകയാണ്. ഐശ്വര്യത്തിന്റെയും സമ്പദ്സ മൃദ്ധിയുടെയും ആഘോഷമായ ഓണത്തെ വരവേല്‍ക്കാൻ നാടും നഗരവും ഒരുങ്ങി. മുറ്റത്ത് പൂക്കളമൊരുക്കി പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഓണഘോഷങ്ങള്‍ക്ക് ഇന്ന് തുടക്കം കുറിക്കുന്നു. ഇനി പൂവിളികളുടെ നാളുകള്‍. വയനാട്ടിലെയും വിലങ്ങാട്ടെയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൻ്റ പശ്ചാത്തലത്തിൽ ഇത്തവണത്തെ ഒണാഘോഷങ്ങൾക്ക് നിറം കുറയും. സർക്കാരിൻ്റെ പരിപാടികൾക്ക് നിയന്ത്രണമുണ്ട്. സ്കൂളുകളിലും മറ്റ് വിദ്യാഭ്യാസ

വടകര കൃഷിഭവന്റെ ഓണചന്ത സെപ്തംബര്‍ 11 മുതല്‍; വിശദമായി അറിയാം

വടകര: വടകര കൃഷിഭവന്‍ ഓണചന്ത സെപ്തംബര്‍ 11 മുതല്‍ 14 വരെ കൃഷിഭവന്‍ പരിസരത്ത് നടക്കും. കര്‍ഷകര്‍ പ്രദേശികമായി ഉദ്പാദിപ്പിച്ച ഉല്‍പ്പന്നങ്ങള്‍ ചന്തയിലേക്ക് നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 9446570149. Description: vadakara krishi bhavans onachanta from september 11

ഓണപ്പരീക്ഷ സെപ്‌തംബർ മൂന്നു മുതൽ; സമയപ്പട്ടിക പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണപ്പരീക്ഷയ്ക്കുള്ള സമയപ്പട്ടിക പ്രഖ്യാപിച്ചു. ഒന്നുമുതല്‍ പത്തുവരെയുള്ള ക്ലാസുകളിലേക്കുള്ള ഓണപ്പരീക്ഷ സെപ്റ്റംബര്‍ മൂന്നിന് ആരംഭിക്കും. 12ന് ആണ് അവസാനിക്കുക. പരീക്ഷ ആകെ രണ്ടു മണിക്കൂറാണ്. രാവിലെ പത്തുമുതല്‍ 12.15 വരെയും ഉച്ചകഴിഞ്ഞ് 1.30 മുതല്‍ 3.45 വരെയുമാണ് പരീക്ഷ. വെള്ളിയാഴ്ചകളില്‍ ഉച്ചകഴിഞ്ഞുള്ള പരീക്ഷകള്‍ രണ്ടുമുതല്‍ വൈകീട്ട് 4.15 വരെയായിരിക്കും. 15 മിനിറ്റ് കൂള്‍ ഓഫ് ടൈം

ഓണത്തിരക്ക്; മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഓണത്തിരക്ക് പ്രമാണിച്ച് മലയാളികൾക്ക് നാട്ടിലേക്ക് വരാൻ സ്പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചു. ബെംഗളൂരുവിൽ നിന്ന് കൊച്ചുവേളിയിലേക്കും തിരിച്ചും സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ചു. ഇരുദിശകളിലേക്കുമായി 13 സർവീസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ബെംഗളൂരു എസ് എം വി ടി – കൊച്ചുവേളി സ്പെഷ്യൽ ട്രെയിൻ സർവീസ് ഇന്ന് മുതലാണ് ഓടിത്തുടങ്ങുന്നത്. 16 എ സി ത്രീ ടിയർ ഇക്കോണമി കോച്ചുകളും

ഓണത്തിന് ഇനി മറുനാടൻ പൂക്കളെ ആശ്രയിക്കേണ്ടതില്ല; ഗ്രൂപ്പ്‌ പൂ കൃഷിയുമായി വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്ത്

    വില്ല്യാപ്പള്ളി: വില്ല്യാപ്പള്ളി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രൂപ്പ്‌ പൂ കൃഷി ആരംഭിച്ചു. പൂ കൃഷിയുടെ പഞ്ചായത്ത്‌ തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ കെ ബിജുള നിർവഹിച്ചു. രാജീവൻ നീളിമാകൂൽ മലയിന്റെ ഗ്രാമ സംഘ കൃഷിയിടത്തിലാണ് പൂ കൃഷി ചെയ്യുന്നത് . വൈസ് പ്രസിഡന്റ്‌ മുരളി പൂളക്കണ്ടി

error: Content is protected !!