Tag: nh

Total 15 Posts

ദേശീയ പാതയിൽ മൂരാടിലെയും കണ്ണൂക്കരയിലേയും മണ്ണിടിച്ചിൽ; നഷ്ടം ഒരു കോടിയോളം രൂപ

വടകര: ദേശീയ പാതയിലെ മൂരാട്, കണ്ണൂക്കര എന്നിവിടങ്ങളിലെ മണ്ണിടിച്ചിലിൽ നഷ്ടം ഒരു കോടിയോളം രൂപ. കണ്ണൂക്കരയിൽ സോയിൽ നെയിലിങ് ചെയ്ത സംരക്ഷണ ഭിത്തിയാണ് കഴിഞ്ഞ ദിവസം ഇടിഞ്ഞു വീണത്. മൂരാടിൽ പാർശ്വഭിത്തിസംരക്ഷണത്തിന് സോയിൽ നെയിലിങ് ആരംഭിച്ച ശേഷവുമാണ് മണ്ണിടിഞ്ഞത്. മൂരാട് ഇടിയാൻ പാകത്തിൽ വലിയൊരുഭാഗം ഭിത്തി ഇപ്പോഴും നിൽക്കുന്നുണ്ട്. ഇതിന്റെ മുകളിൽ വൈദ്യുതത്തൂണുകളുമുണ്ട്. നവീകരണത്തിന്റെ ഭാഗമായി

ദേശീയ പാതയിൽ കണ്ണൂക്കരയിലെ മണ്ണിടിച്ചിൽ; അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കാൻ സർക്കാരിലേക്ക് ശുപാർശ ചെയ്യും

കണ്ണൂക്കര: ദേശീയ പാതയിൽ മേലെ കണ്ണൂക്കര മണ്ണിടിച്ചിലുണ്ടായതിനു സമീപത്തെ അപകട ഭീഷണിയിലുള്ള വീടുകൾ നിൽക്കുന്ന സ്ഥലം ഏറ്റെടുക്കുന്നതിന് സർക്കാരിലേക്ക് ശുപാർശ ചെയ്യും. റവന്യൂ ഉദ്യോ​ഗസ്ഥരുടേയും ജനപ്രതിനിധികളുടെയും യോഗത്തിലാണ് തീരുമാനം. ഇന്നലെ വടകര ആർ.ഡി.ഒ ഓഫീസിൽ കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിലാണ് യോ​ഗം ചേർന്നത്. സ്ഥലമേറ്റെടുത്ത് കഴിഞ്ഞാൽ ഇവിടെ തട്ടുതട്ടുകളാക്കി തിരിച്ച് സുരക്ഷിത‌മായ സംരക്ഷണ ഭിത്തി

പ്രദേശവാസികളുടെ സമരം ഫലം കണ്ടു; ദേശീയപാതയിൽ മടപ്പള്ളിയിൽ അടിപ്പാത യാഥാർത്ഥ്യമാകുന്നു

മടപ്പള്ളി: മടപ്പള്ളിയിൽ അടിപ്പാത വേണമെന്ന പ്രദേശവാസികളുടെ ഏറെ നാളത്തെ ആവശ്യം യാഥാർത്ഥ്യമാകുന്നു. അടിപ്പാത വേണമെന്ന ആവശ്യം മുൻ നിർത്തി കെ കെ രമ എംഎൽഎയുടെ നേതൃത്വത്തിൽ കേന്ദ്ര മന്ത്രി നിധിൻ ഖ‍ഡ്കരിക്ക് നിവേദനം അയച്ചു. മന്ത്രി ഇതിൽ ഒപ്പുവച്ചതായും കരാർ രണ്ടു ദിവസത്തിനകം എൻ എച്ച് എ ഐക്ക് കൈമാറുമെന്നും കെ കെ രമ എം

സുരക്ഷാ ഭിത്തി ഇടിഞ്ഞുവീണിട്ടും എൻ എച്ച് എ ഐ അധികൃതരെത്തിയില്ല; കണ്ണൂക്കരയിൽ നാട്ടുകാർ ദേശീയ പാത ഉപരോധിച്ചു

കണ്ണൂക്കര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സുരക്ഷാ ഭിത്തി ഇടിഞ്ഞ് വീണത് ശ്രദ്ദയിൽപ്പെടുത്തിയിട്ടും ദേശീയപാത അധികൃതരെത്താത്തതിനെ തുടർന്ന് ദേശീയപാത ഉപരോധിച്ച് നാട്ടുകാരുടെ പ്രതിഷേധം. രാവിലെ 11 മണിയോട് കൂടിയായിരുന്നു നാട്ടുകാർ ദേശീയ പാത ഉപരോധിച്ചത്. ഇതേ തുടർന്ന് ​ഗതാ​ഗതം ഭാ​ഗികമായി തടസപ്പെട്ടു. ദേശീയപാത ഉദ്യോ​ഗസ്ഥരും നിർമാണ കമ്പനി ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി. നാട്ടുകാരുമായി സംസാരിച്ചു. പ്രദേശത്തിന്റെ

കണ്ണൂക്കരയ്ക്ക് പിന്നാലെ അപകടം പതിയിരുന്ന് മൂരാടും; ഭീതിയോടെ ദേശീയ പാതയ്ക്ക് സമീപത്തെ വീട്ടുകാരും വാഹനയാത്രികരും

വടകര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞതിന് പിന്നാലെ ദേശീയ പാതയിൽ മൂരാടും അപകട ഭീഷണിയിലാണ്. ഒരാഴ്ച മുൻപാണ് ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം മണ്ണിടിഞ്ഞത്. ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷമാണ് ഇവിടെ മണ്ണിടിഞ്ഞതെന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു.

error: Content is protected !!