Tag: nh vatakara
അടിപ്പാത ആവശ്യം ശക്തം; കുഞ്ഞിപ്പള്ളിയിൽ ദേശീയപാത വികസന പ്രവർത്തി തടഞ്ഞു, സ്ഥലത്ത് വൻ പോലിസ് സന്നാഹം
അഴിയൂർ: ദേശീയപാത വികസന പ്രവർത്തി കുഞ്ഞിപ്പള്ളിയിൽ തടഞ്ഞു. കുഞ്ഞിപ്പള്ളി മഹല്ല് കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രവർത്തി തടഞ്ഞത്. ഇന്ന് 11 മണിയോടെയായിരുന്നു സംഭവം. മേഖലയിലെ യാത്രാ ദുരിതം പരിഹരിക്കാൻ അടിപ്പാത അനുവദിക്കുക, പള്ളിയോട് ചേർന്ന് നിൽക്കുന്ന സ്ഥലം കൈയ്യേറാനുള്ള ശ്രമം അനുവദിക്കില്ല തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു മഹല്ല് കോഡിനേഷൻ കമ്മിറ്റി രംഗത്തെത്തിയത്. പ്രവർത്തി തടസപ്പെട്ടതോടെ സ്ഥലത്ത്
ദേശീയ പാത നിർമാണ പ്രവർത്തി; വടകര താലൂക്കിലെ സർവ്വീസ് റോഡുകളിലെ അപാകം പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് ജനപ്രതിനിധികൾ
വടകര : ദേശീയപാത നിർമ്മാണ പ്രവർത്തിയെ തുടർന്ന് വടകര മേഖലയിലുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കാൻ സർവീസ് റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് താലൂക്ക് വികസനസമിതി യോഗത്തിൽ ചർച്ചയായി. ദേശീയ പാതയിൽ മൂരാട് മുതൽ അഴിയൂർ വരെയുള്ള പലയിടത്തും സർവീസ് റോഡ് തകർന്നതാണ് ഗതാഗതക്കുരുക്കിന് വഴിയൊരുക്കുന്നത്. സർവീസ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങുമെന്ന് യോഗത്തിൽ പങ്കെടുത്ത ജനപ്രതിനിധികൾ വ്യക്തമാക്കി.