Tag: new born baby
വയറുവേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ പതിനേഴുകാരി ശുചിമുറിയിൽ പ്രസവിച്ചു; സംഭവം കണ്ണൂരിൽ
കണ്ണൂർ: വയറുവേദനയുമായി ആശുപത്രിയിലെത്തിയ പെൺകുട്ടി ശുചിമുറിയില്‍ പ്രസവിച്ചു. ഉളിക്കല്‍ സ്വദേശിനിയായ പതിനേഴുകാരിയാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഇരിട്ടി താലൂക്ക് ആശുപത്രിയിലാണ് സംഭവം. വയറുവേദനയെ തുടര്‍ന്ന് ഇന്നാണ് പെൺകുട്ടി ഇരിട്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി എത്തിയത്. ആശുപത്രിയിലെ ശുചിമുറിയില്‍ പോയപ്പോൾ ആണ്‍കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു. പെൺകുട്ടിയെയും കുഞ്ഞിനെയും കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ആരോഗ്യനില മോശമായതിനെ തുടർന്നാണ്
‘ആണ്‍കുട്ടിയാണെന്ന് അമ്മൂമ്മയോട് പറഞ്ഞു, അമ്മയ്ക്ക് നല്‍കിയത് പെണ്‍കുഞ്ഞിനെ’; കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്നും നവജാതശിശുവിനെ മാറി നല്‍കിയെന്ന പരാതിയുമായി വടകര സ്വദേശികള്‍
കോഴിക്കോട്: മെഡിക്കല്‍ കോളജില്‍ നവജാത ശിശുവിനെ മാറിനല്‍കിയെന്ന പരാതിയില്‍ ഡി.എന്‍.എ പരിശോധനക്കൊരുങ്ങി മാതാപിതാക്കള്‍. വെള്ളിയാഴ്ചയാണ് കുഞ്ഞിനെ മാറിനല്‍കിയെന്ന പരാതിയുമായി മാതാപിതാക്കള്‍ പൊലീസിനെ സമീപിച്ചത്. വടകര സ്വദേശികളായ ദമ്പതികളാണ് ഇത് സംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ ആറിനാണ് വടകര സ്വദേശിനി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രസവിച്ചത്. കുഞ്ഞിന്റെ അമ്മൂമ്മയോട് ആണ്‍കുഞ്ഞാണെന്ന് ഡ്യൂട്ടി നഴ്സ് അറിയിച്ചതായി പിതാവ്