Tag: ndps act
കേരളത്തിലെ സ്ഥിതി രൂക്ഷം; ലഹരി വില്പനക്കാരെ പിടികൂടാൻ കേരള പോലീസ് പ്രത്യേക പദ്ധതി ഒരുക്കുന്നു
തിരുവനന്തപുരം: സംസ്ഥാനത്തെ ലഹരി വില്‍പ്പനക്കാരെ പിടികൂടാന്‍ കേരള പോലീസ് പ്രത്യേക പദ്ധതി ഒരുക്കുന്നു. കേന്ദ്ര സർക്കാരിൻ്റെ സഹകരണത്തോടെ അപകടകാരികളായ ഗെയിമുകളെ തടയിടും. സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാണെന്ന് എഡിജിപി മനോജ് എബ്രഹാം പറഞ്ഞു. രണ്ട് മാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നു. ഇതിൽ 50 എണ്ണവും വീടുകളിലും പരിസരങ്ങളിലും സുഹൃത്തുക്കളിലുമുണ്ടായ തർക്കമാണ്. ഗുണ്ടാ സംസ്കാരം പ്രോത്സാഹിപ്പിക്കുന്ന സിനിമകളുമായി ബന്ധപ്പെട്ട്
നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും, ഒരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല; വടകര താഴങ്ങാടിയിൽ ലഹരിക്കെതിരെ ബോർഡുകൾ ഉയർന്നു
വടകര: കഞ്ചാവ്, എം.ഡി.എം.എ പോലുള്ള ലഹരിവസ്തുക്കൾ വിൽക്കുന്നതോ ഉപയോഗിക്കുന്നതോ കണ്ടാൽ നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും എന്ന മുന്നറിയിപ്പുമായി വടകര താഴെ അങ്ങാടിയിൽ ബോർഡുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. വടകരയിലെ ലഹരിവിരുദ്ധ ജനകീയക്കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ലഹരിക്കെതിരെ ബോർഡുകൾ സ്ഥാപിച്ചത്. കഞ്ചാവ്, എം.ഡി.എം.എ നിരോധിത ലഹരിപദാർഥങ്ങൾ ഉൾപ്പടെ വിൽപ്പനയും ഉപയോഗവും കണ്ടാൽ നാട്ടുകാരുടെ കൈയിൽനിന്ന് അടികിട്ടും, ഒരു ദാക്ഷിണ്യവും ഉണ്ടാവുന്നതല്ല. ചോദിക്കാൻ
കഞ്ചാവ് കൈവശംവെച്ച കേസ്; നരിക്കുനി സ്വദേശിക്ക് അഞ്ചുവർഷം കഠിനതടവ്
വടകര : കഞ്ചാവ് കൈവശംവെച്ച കേസിൽ യുവാവിനെ കോടതി ശിക്ഷിച്ചു. നരിക്കുനി പാറന്നൂർ കൊള്ളരിക്കൽ മീത്തൽ വിഷ്ണു (24)നെയാണ് വടകര എൻ.ഡി.പി.എസ്. കോടതി ശിക്ഷിച്ചത്. അഞ്ചുവർഷം കഠിനതടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. പിഴയടച്ചില്ലെങ്കിൽ ഒരുമാസംകൂടി കഠിനതടവ് അനുഭവിക്കണമെന്ന് ജഡ്ജ് വി.ജി. ബിജു ശിക്ഷ വിധിച്ചു. 2018 ഒക്ടോബർ ഒൻപതിനാണ് കേസിനാസ്പദമായ സംഭവം. വെള്ളയിൽ റെയിൽവേ
കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമം; യുവാവ് റിമാൻഡിൽ
കുറ്റ്യാടി : കക്കട്ടിൽ ലഹരിമരുന്ന് ബൈക്കിൽ കടത്താൻ ശ്രമിച്ച യുവാവിനെ റിമാൻഡ് ചെയ്തു. ചേലക്കാട് ചരളിൽ അർഷാദാണ് റിമാൻഡിലായത്. കുറ്റ്യാടി പോലീസിനു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് ബുധനാഴ്ച അർധരാത്രി കക്കട്ടിൽ നടത്തിയ വാഹന പരിശോധനയിലാണ് യുവാവ് പിടിയിലായത്. ബൈക്കിൽ എം ഡി എം എ കടത്താനായിരുന്നു ശ്രമം. ഇയാളിൽ നിന്ന് 2.75 ഗ്രാം എം.ഡി.എം.എയും അളവുതൂക്കയന്ത്രവും കണ്ടെടുത്തു.
കോഴിക്കോട് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ; കടത്താൻ ശ്രമിച്ചത് പത്ത് ലക്ഷം രൂപയുടെ മയക്കുമരുന്ന്
കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡ് പരിസരത്ത് നിന്ന് മെത്താഫെറ്റാമിനുമായി മൂന്ന് യുവാക്കൾ പിടിയിൽ. മലപ്പുറം സ്വദേശികളായ മുനവർ, സിനാൻ, അജ്മൽ എന്നിവരാണ് എക്‌സൈസിന്റെ പിടിയിലായത്. സംഘത്തിന്റെ പക്കൽ നിന്നും പത്ത് ലക്ഷം രൂപ വില വരുന്ന 220 ഗ്രാം മെത്താഫെറ്റമിൻ പിടിച്ചെടുത്തു. രഹസ്യ വിവരത്തെ തുടർന്ന് എക്‌സൈസ് നടത്തിയ പരിശോധനയിലാണ് മൂവർ സംഘം പിടിയിലായത്.
ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസ്; തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശിക്ക് രണ്ടുവർഷം തടവും പിഴയും ശിക്ഷ വിധിച്ച് വടകര കോടതി
വടകര: കുറ്റ്യാടിയിൽ ബൈക്കിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച കേസിൽ പ്രതിക്ക് രണ്ട് വർഷം തടവും ഇരുപതിനായിരം രൂപ പിഴയും വിധിച്ച് കോടതി. തൊട്ടിൽപ്പാലം കാവിൽമാടം സ്വദേശി ഗോകുൽ ദാസിനെയാണ് വടകര കോടതി ശിക്ഷിച്ചത്. ആറ് വർഷത്തിന് ശേഷമാണ് കേസിൽ വിധി വരുന്നത്. 2018 ലാണ് കോസിനാസ്പദമായ സംഭവം. ബൈക്കിൽ കടത്തുകയായിരുന്ന കഞ്ചാവുമായി ഗോകുൽ ദാസിനെ കുറ്റ്യാടി
എക്സൈസ് പ്രിവൻ്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയായ കോഴിക്കോട് സ്വദേശി കഞ്ചാവുമായി അറസ്റ്റിൽ
കണ്ണൂർ: കൂട്ടുപുഴ ചെക്പോസ്റ്റിൽ ജൂൺ എട്ടിന് വാഹന പരിശോധനയ്ക്കിടെ എക്സൈസ് പ്രിവന്റീവ് ഓഫീസറെ കാറിൽ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതിയെ കഞ്ചാവുമായി പേരാവൂർ എക്സൈസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് നോർത്ത് ബേപ്പൂരിൽ വലിയകത്ത് വീട്ടിൽ യാസർ അരാഫത്താണ് കാഞ്ഞിരപ്പുഴയിൽ നിന്ന് അറസ്റ്റിലായത്. നാലു ഗ്രാം കഞ്ചാവ് ഇയാളിൽ നിന്നും പിടികൂടി. പ്രിവൻ്റീവ് ഓഫീസറെ തട്ടിക്കൊണ്ടുപോയ കേസിൽ റിമാൻ്റിലായി
മയക്കുമരുന്ന് കേസ്; ചോറോട് മുട്ടുങ്ങൽ സ്വദേശിക്ക് 10 വർഷം തടവും പിഴയും ശിക്ഷ
വടകര: മയക്കുമരുന്നു കേസിലെ പ്രതിയെ 10 വർഷം കഠിന തടവിനും ഒരു ലക്ഷം രൂപ പിഴയൊടക്കാനും കോടതി ശിക്ഷിച്ചു. ചോറോട് മുട്ടുങ്ങൽ വെസ്റ്റ് ദേശത്ത് കല്ലറക്കൽ വീട്ടിൽ മുഹമ്മദ് ഫാസിലിനെയാണ് വടകര എൻഡിപിഎസ് കോടതി ശിക്ഷിച്ചത്. കഴിഞ്ഞ വർഷം ജൂൺ 16 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാരക മയക്കുമരുന്നായ എം ഡി എം എയുമായി