Tag: Narippatta
ആരോഗ്യം ആനന്ദം, അകറ്റാം അർബുദം; ക്യാൻസർ സ്ക്രീനിംഗ് ക്യാമ്പ് സംഘടിപ്പിച്ച് നരിപ്പറ്റ പഞ്ചായത്ത്
നരിപ്പറ്റ: ആരോഗ്യം ആനന്ദം അകറ്റാം അർബുദം എന്ന ക്യാൻസർ പ്രതിരോധ ജനകീയ ക്യാമ്പയിൻ്റെ ഭാഗമായി നരിപ്പറ്റ പഞ്ചായത്തിൽ 30 വയസ്സിന് മുകളിൽ പ്രായമുള്ള സ്ത്രീകൾക്കായി ക്യാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ആദ്യഘട്ടത്തിൽ രോഗം നേരത്തെ കണ്ടു പിടിച്ച് ചുരുങ്ങിയ ചെലവിൽ പൂർണമായും ഭേദമാക്കാനുള്ള സാഹചര്യം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. നരിപ്പറ്റയിൽ
സമൂഹത്തിന് മാതൃകയായി നരിപ്പറ്റ തിനൂരിലെ രണ്ട് കുടുംബം; പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് അവശ്യ ഉപകരണങ്ങൾ കൈമാറി
വടകര: ഓരോ വ്യക്തിജീവിതത്തിലെയും നല്ല മുഹൂർത്തങ്ങൾ സഹജീവികൾക്കു വേണ്ടി കൂടി സമർപ്പിക്കുക എന്നതിന് ഉദാഹരണം ആയിരിക്കുകയാണ് കുറ്റ്യാടിക്കടുത്തുള്ള നരിപ്പറ്റ തിനൂരിലെ രണ്ടു കുടുംബങ്ങളെന്ന് കെ പി കുഞ്ഞമ്മത് കുട്ടി മാസ്റ്റർ എംഎൽഎ. സുരക്ഷാ പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന് ആവശ്യമായ ഉപകരണങ്ങൾ ഇരു കുടുംബങ്ങളും കൈമാറി. കെ എസ് ഇ ബി അസി: എൻജിനീയറായി വിരമിക്കുന്നതിന്റെ
നേത്രരോഗ നിർണ്ണയ കേമ്പ്, പോസറ്റർ പ്രദർശനം, ഫ്ലാഷ് മോബ്; ജില്ലാതല നേത്രദാന പക്ഷാചരണം നരിപ്പറ്റയിൽ സമാപിച്ചു
നരിപ്പറ്റ: ദേശീയ നേത്രദാന പക്ഷാ ചരണത്തിന്റെ ജില്ലാതല സമാപന സമ്മേളനം നരിപ്പറ്റ ഗ്രാമപഞ്ചായത്ത് ഹാളിൽ വെച്ച് നടന്നു. സമാപന സമ്മേളനത്തോടനുബന്ധിച്ച് കോഴിക്കോട് ഓപ്താൽമിക്ക് മൊബൈൽ യൂണിറ്റിലെ നേത്രരോഗവിദഗ്ദരായ ഡോ. ചിത്ര, ഡോ. വിജയൻ എന്നിവരുടെ നേതൃത്വത്തിൽ സൗജന്യ നേത്രരോഗനിർണ്ണയ ക്യാമ്പ്, ആരോഗ്യബോധവത്കരണ ക്ലാസ്സ്, പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ് എന്നിവ സംഘടിപ്പിച്ചു. നേത്രദാന സമ്മതപ്രഖ്യാപനം നടത്തിയ