Tag: Naduvannur

Total 32 Posts

ഭൂനികുതി വര്‍ധന ഒഴിവാക്കണമെന്ന് എല്‍.ജെ.ഡി നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി

നടുവണ്ണൂര്‍: കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലത്തകര്‍ച്ച നേരിടുന്ന സമയത്ത് ഭൂനികുതി വര്‍ധന സാധാരണക്കാരന് താങ്ങാനാവാത്തതിനാല്‍ ഭൂനികുതി വര്‍ധനയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങണമെന്ന് എല്‍.ജെ.ഡി. നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അശോകന്‍ പുതുക്കുടി അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ കമ്മിറ്റി അംഗം വി.കെ.വസന്തകുമാര്‍, വട്ടക്കണ്ടി മൊയ്തി, ചെത്തില്‍ ഗിരീഷ്, ചന്ദ്രന്‍ തേവര്‍കണ്ടി, കെ.സി.സുരേഷ് എന്നിവര്‍ സംസാരിച്ചു. 28-ന് കോഴിക്കോട് ടൗണ്‍ഹാളില്‍ നടത്തുന്ന

പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയും ചേർന്ന് നിർമ്മിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി

നടുവണ്ണൂർ: പീപ്പിൾ ഫൗണ്ടേഷനും യൂത്ത് ലീഗ് പാലോളിമുക്ക് ശാഖയുംചേർന്ന് കോട്ടൂർ പാലോളിമുക്കിൽ പരേതനായ എടത്തുംതാഴെ സിറാജിന്റെ കുടുംബത്തിന് നിർമിച്ച സ്നേഹവീടിന്റെ താക്കോൽ കൈമാറി. മുസ്‌ലിം ലീഗ് ജില്ലാ ജന. സെക്രട്ടറി എം.എ. റസാഖ് താക്കോൽ കൈമാറി. കാവുങ്ങൽ അസ്സൈനാർ അധ്യക്ഷനായി. നാസർ ശിവപുരം മുഖ്യപ്രഭാഷണം നടത്തി. മൻസൂർ ബാഖവി പ്രാർഥന നടത്തി. പി.എം.ഫൈസൽ, സാജിദ് കോറോത്ത്,

കോണ്‍ഗ്രസ് നേതാവ് വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു

നടുവണ്ണൂര്‍: പ്രമുഖ കോണ്‍ഗ്രസ് നേതാവായിരുന്ന വളവില്‍ കുഞ്ഞമ്മദിന്റെ മൂന്നാം അനുസ്മരണ ദിനം ആചരിച്ചു. നടുവണ്ണൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് പരിപാടി നടത്തിയത്. അനുസ്മരണ പരിപാടി വാര്‍ഡ് മെമ്പര്‍ ഇ.അരവിന്ദാക്ഷന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ രാഷ്ട്രീയ ജനതാദള്‍ ജില്ലാ പ്രസിഡന്റ് ചന്ദ്രന്‍ പൂക്കിണാറമ്പത്ത്, അബ്ദുള്ളക്കുട്ടി, ചന്ദ്രന്‍ കുറ്റിയുള്ളതില്‍, സത്യന്‍ പാറക്കാംമ്പത്ത്, ബാബുലാല്‍ ലാല്‍സ്,

സംരംഭങ്ങൾ ആരംഭിക്കാൻ സന്നദ്ധരായി 102 പേര്‍; നടുവണ്ണൂരില്‍ സംരംഭകത്വ ശില്‍പ്പശാല നടത്തി

നടുവണ്ണൂര്‍: സംസ്ഥാന വ്യവസായ വകുപ്പും നടുവണ്ണൂര്‍ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച സംരംഭകത്വ ശില്‍പ്പശാല നടുവണ്ണൂരില്‍ നടന്നു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്. പഞ്ചായത്ത് പ്രസിഡന്റ് ടി.പി.ദാമോദരന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ വൈസ് പ്രസിഡന്റ് നിഷ കെ.എം അധ്യക്ഷയായി. വികസന സ്റ്റാന്‍ന്റിംഗ്

നടുവണ്ണൂര്‍ പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികള്‍

നടുവണ്ണൂര്‍: പഞ്ചായത്ത് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച വോളിബോള്‍ മത്സരത്തില്‍ ആര്‍ട്ട് ഗ്യാലറി കരുവണ്ണൂരും നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബും വിജയികളായി. സീനിയര്‍ പുരുഷ വിഭാഗം മത്സരത്തിലാണ് ആര്‍ട്ട് ഗ്യാലറി കരുവണ്ണൂര്‍ വിജയിച്ചത്. കാര്‍മ്മ കരുവണ്ണൂരാണ് രണ്ടാം സ്ഥാനം നേടിയത്. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും മത്സരത്തില്‍ നടുവണ്ണൂര്‍ റിക്രിയേഷന്‍ ക്ലബ്ബ് വിജയികളായി. കാര്‍മ്മ കരുവണ്ണൂര്‍ ഈ വിഭാഗത്തിലും രണ്ടാം സ്ഥാനം

നടുവണ്ണൂരില്‍ അപകടഭീഷണിയുയര്‍ത്തി ആള്‍മറയില്ലാത്ത കിണര്‍; അധീകൃതരുടെ ശ്രദ്ധയില്‍പെടുത്തിയിട്ടും നടപടിയെടുക്കുന്നില്ലെന്ന് ആരോപണം

നടുവണ്ണൂർ: സംസ്ഥാന പാതയിൽ നടുവണ്ണൂർ സ്റ്റേറ്റ് ബാങ്കിനു സമീപം ആൾമറയില്ലാത്ത കിണർ അപകട ഭീഷണി ഉയർത്തുന്നു. ആഴ്ചകൾ കഴിഞ്ഞിട്ടും സ്ലാബിട്ട് മൂടുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്തിട്ടില്ല. പലതവണ അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് നാട്ടുകാർ പറയുന്നു. ഒരു മാസം മുമ്പാണ് വാഹനം ഇടിച്ച് കിണറിന്റെ ആൾമറ തകർന്നത്. നാട്ടുകാർ ഒരുക്കിയ താൽക്കാലിക സുരക്ഷ മാത്രമാണ് ഇവിടെയുള്ളത്.

നടുവണ്ണൂർ പുതിയപ്പുറം വളവിൽ വീണ്ടും അപകടം; ബൈക്കും കാറും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

നടുവണ്ണൂർ : സംസ്ഥാനപാതയിൽ കരുവണ്ണൂർ പുതിയപ്പുറത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനും കാർ‌ ഡ്രൈവർക്കും പരുക്ക്. ബൈക്ക് യാത്രക്കാരൻ പൂഴിത്തോട് കൈതക്കുളം ജോർജ് തോമസിനെ (30) കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയ്ക്കാണ് അപകടം. പുതിയപ്പുറം ഭാഗത്ത് അപകടം തുടർക്കഥയാണ്. ഈ ആഴ്ചയു മൂന്നാമത്തെ അപകടമാണിത്. വ്യത്യസ്ത വാഹനാപകടങ്ങളിലായി അഞ്ച് ജീവൻ ഇവിടെ

നടുവണ്ണൂർ പഞ്ചായത്ത് ജനസേവാകേന്ദ്രം കൊടുവാളുമായി എത്തി അടിച്ചുതകർത്തു; യുവാവ്‌ അറസ്‌റ്റിൽ

നടുവണ്ണൂർ: നടുവണ്ണൂർ പഞ്ചായത്ത് ഓഫീസിൽ പ്രവർത്തിക്കുന്ന ജനസേവാകേന്ദ്രം യുവാവ്‌ അടിച്ചുതകർത്തു. കൊടുവാൾ കൊണ്ടാണ്‌ തകർത്തത്‌. ജീവനക്കാരായ അശ്വതി, ഷൈമലത, പ്രസന്ന എന്നിവർക്ക് പരിക്കേറ്റു. ഇവരെ ബാലുശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കരുമ്പാപൊയിൽ പൂളക്കാം പൊയിൽ സനലാണ് (39) പഞ്ചായത്ത്‌ ഓഫീസിലെത്തി അതിക്രമം കാണിച്ചത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച പകൽ മൂന്നരയോടെയാണ് സംഭവം. ജനസേവാ

പത്മനാഭൻമാഷ് യാത്രയായി; കാടിന്റെ മണമില്ലാത്ത, മരങ്ങളുടെയും കിളികളുടെയും സംഗീതമില്ലാത്ത ലോകത്തേക്ക്

നടുവണ്ണൂർ: കാടിനെയും മരങ്ങളെയും കിളികളെയും സ്നേഹിച്ച പത്മനാഭൻമാഷ് (ഇപിഎൻ) കാടിന്റെ സംഗീതമില്ലാത്ത ലോകത്തേക്ക് യാത്രയായി. പൂർവിക സ്വത്തായി കിട്ടിയ രണ്ടര ഏക്കറിലധികം പറമ്പിൽ കാട്‌ വളർത്തിയാണ് തിരുവോട് സജിനയിൽ ഇ പത്മനാഭൻനായർ പരിസ്ഥിതി സ്നേഹത്തിന് മാതൃകതീർത്തത്. ഒരു മരംപോലും മുറിക്കാതെ സംരക്ഷിച്ച പത്മനാഭൻ മാസ്റ്റർക്ക് 2016ലെ വനമിത്ര പുരസ്കാരവും ലഭിച്ചു. 1960ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽനിന്ന് ഭൗതിക

നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ

നടുവണ്ണൂർ : രാജീവ് ഗാന്ധി ട്രസ്റ്റിനുകീഴിലുള്ള രാജീവ് ബ്രിഗേഡ്‌സ് അംഗങ്ങൾ നടുവണ്ണൂർ ടൗൺ അണുവിമുക്തമാക്കി. സ്റ്റേറ്റ് ബാങ്ക് മുതൽ ജവാൻ ഷൈജു ബസ് സ്റ്റോപ്പ് പരിസരം വരെ അണു നശീകരണം നടത്തി. പത്താം വാർഡ് മെമ്പർ സജീവൻ മക്കാട്ട് ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് ഷൈജാമുരളി, ബ്രിഗേഡ് ക്യാപ്റ്റൻ ഹനീഫ വാകയാട് എന്നിവർ നേതൃത്വം നൽകി.

error: Content is protected !!