Tag: Naduvannur
രാഹുല്‍ ഗാന്ധിയുടെ കുഞ്ഞ് ആരാധകന് ഇത് സ്വപ്‌നസാക്ഷാത്കാരം! ജോഡോ യാത്രയില്‍ രാഹുലിന്റെ കൈപിടിച്ച് നടുവണ്ണൂര്‍ സ്വദേശി നാജില്‍ ഹസന്‍
നടുവണ്ണൂര്‍: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടുവണ്ണൂരില്‍ ഒരു കുഞ്ഞ് ആരാധകനുണ്ട്. നാജില്‍ ഹസന്‍ എന്ന കുട്ടി. ജോഡോ യാത്ര കേരളത്തിലെത്തിയതുമുതല്‍ നാജില്‍ കണ്ട ഒരു സ്വപ്‌നമുണ്ട്, രാഹുലിന്റെ കൈപിടിച്ച് തനിക്കും ഒപ്പം പോകണം. അത് സാക്ഷാത്കരിച്ചതിന്റെ സന്തോഷത്തിലാണ് നാജില്‍. മലപ്പുറം ജില്ലയിലെ തിരുവാലിയില്‍ നിന്ന് ആരംഭിച്ച് നിലമ്പൂര്‍ ബസ് സ്റ്റാന്‍ഡില്‍ സമാപിച്ച യാത്രയിലാണ് നാജില്‍
ആരായിരിക്കും ടൂവീലര്‍ സ്വന്തമാക്കുന്ന ഭാഗ്യശാലി? അറിയാന്‍ മണിക്കൂറുകള്‍ മാത്രം; നടുവണ്ണൂര്‍ ഫെസ്റ്റ് ആദ്യമാസ നറുക്കെടുപ്പ് നാളെ
നടുവണ്ണൂര്‍: വ്യാപാരി വ്യവസായി ഏകോപനസമിതി സംഘടിപ്പിക്കുന്ന നടുവണ്ണൂര്‍ വ്യപാര ഫെസ്റ്റിന്റെ ഭാഗമായുള്ള ആദ്യ മാസ നറുക്കെടുപ്പ് ഒക്ടോബര്‍ ഒന്നിന്. വൈകുന്നേരം ഏഴുമണിക്കാണ് നറുക്കെടുപ്പ്. ഭാഗ്യശാലിക്ക് ടൂവീലറാണ് സമ്മാനമായി ലഭിക്കുക. ആദ്യമാസ നറുക്കെടുപ്പിനൊപ്പം പ്രശസ്ത മാന്ത്രികന്‍ ശ്രീജിത്ത് വിയ്യൂര്‍ അവതരിപ്പിക്കുന്ന ‘മാജിക് റെയില്‍ബോ’ എന്ന മാജിക് ഷോയും ഒരുക്കിയിട്ടുണ്ട്. രണ്ട് മാസം നീളുന്ന വ്യാപാര ഫെസ്റ്റിന്റെ ഭാഗമായി
കായിക വകുപ്പ് മന്ത്രി എത്തി; നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി പ്രവൃത്തികള്‍ക്ക് ഇനി വേഗം കൂടും: സെപ്റ്റംബര്‍ അവസാനത്തോടെ പണി പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം
നടുവണ്ണൂര്‍: കാവുന്തറയിലെ വോളിബോള്‍ അക്കാദമി കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ സന്ദര്‍ശിച്ചു. കെട്ടിടത്തില്‍ ഇനി നടത്താനുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥര്‍, ജനപ്രതിനിധികള്‍ എന്നിവരുമായി മന്ത്രി ചര്‍ച്ച നടത്തി. കെട്ടിടത്തിനുള്ളില്‍ ബാക്കിയുള്ള പ്രവൃത്തികളും ഗേറ്റ്, ചുറ്റുമതില്‍, ഓപ്പണ്‍ ഗ്രൗണ്ട് തുടങ്ങിയ നിര്‍മ്മാണങ്ങളും സെപ്റ്റംബര്‍ അവസാനത്തോടുകൂടി പൂര്‍ത്തീകരിക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കി. വലിയ ടൂര്‍ണമെന്റുകള്‍ നടത്തുന്ന നിലയിലേക്ക് അക്കാദമി
നടുവണ്ണൂര്‍ കാവുന്തറയില്‍ വീട് കുത്തിപ്പൊളിച്ച് മോഷണം; 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും നഷ്ടമായി
നടുവണ്ണൂര്‍: കാവുന്തറ പുത്തന്‍പള്ളിക്ക് സമീപം വീട് കുത്തിപ്പൊളിച്ച് മോഷണം. 26,000 രൂപയും അഞ്ച് പവന്‍ സ്വര്‍ണ്ണവും കളവ് പോയി. എടത്തിക്കണ്ടി ഇമ്പിച്ച്യാലിയുടെ വീട്ടിലാണ് മോഷണം നടന്നത്. വീട്ടുകാര്‍ ആരും വീട്ടിലുണ്ടായിരുന്നില്ല. മകളുടെ വീട്ടില്‍ പോയസമയത്താണ് മോഷണം നടന്നത്. ബുധനാഴ്ച അര്‍ദ്ധരാത്രിയോടെയായിരുന്നു സംഭവം. വീടിന്റെ പിറകുവശത്തേ വാതിലുകള്‍ കുത്തിപ്പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. അലമാരയിലും മറ്റുമുള്ള സാധനങ്ങള്‍
ഓട്ടോയിൽ ടിപ്പറിടിച്ച് ഗുരുതരമായി പരിക്കേറ്റു, രണ്ടുമാസമായി ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു
നടുവണ്ണൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കരുവണ്ണൂർ സ്വദേശിനി മരിച്ചു. തൊട്ടിൽ പാലം സബ് ട്രഷറി റിട്ട. ഓഫീസർ കരുവണ്ണൂർ ഭാവനയിൽ ജാനുവാണ് മരിച്ചത്. 70 വയസാണ്. രണ്ട് മാസം മുമ്പ് നടുവണ്ണൂർ ഷൈജു സ്മാരക മന്ദിരത്തിന് സമീപം നടന്ന വാഹനാപകടത്തിലാണ് ജാനുവിന് പരിക്കേറ്റത്. ഇവർ സഞ്ചരിച്ച ഓട്ടോറിക്ഷയിൽ ടിപ്പറിടിക്കുകയായിരുന്നു. അപകടത്തിൽ പരിക്കേറ്റ ജാനു കോഴിക്കോട് സ്വകാര്യാശുപത്രിയിലും
‘വീട് പണിത് മൂന്നാം മാസം എത്തിയതാണ് ഈ പനയും, രാജസ്ഥാനിൽ നിന്നാണ് കൊണ്ടുവന്നത്, കഴിക്കാൻ പാകമാകാനുള്ള കാത്തിരിപ്പാലാണ് ഞങ്ങൾ’; നടുവണ്ണൂർകാർക്ക് കൗതുകമായി മാറിയ സ്വർണ്ണ നിറമുള്ള ഈന്തപ്പനയുടെ കഥയറിയാം; സഹൽ സംസാരിക്കുന്നു(വീഡിയോ കാണാം)
നടുവണ്ണൂർ: അറബി നാട്ടിൽ മാത്രം ധാരാളമായി കണ്ടു വരുന്ന സ്വർണ്ണ നിറമുള്ള കായ്കൾ നടുവണ്ണൂരിലും കായ്ച്ചു തുടങ്ങിയതോടെ അത്ഭുതമായിരുന്നു ആളുകൾക്ക്. ആ കൗതുക കാഴ്ച കാണാൻ പലരും ആ വീട്ടിൽ സന്ദർശകരായി, ഇപ്പോൾ അതിന്റെ രുചിയറിയാനായി കാത്തിരിക്കുകയാണ് വീട്ടുകാരും. ഒതയോത്ത് അല്‍ദാനയില്‍ അബ്ദുള്‍ അസീസിന്റെ വീട്ടുമുറ്റത്താണ് ഈന്തപ്പന കായ്ച്ചത്. മൂന്നു വർഷങ്ങൾക്ക് മുൻപാണ് സംസ്ഥാനാതിർത്തി കടന്ന്
‘വീട്ടുമുറ്റത്തെ ഈന്തപ്പനയില്‍ കുലകുലയായി കായ്ച്ച് ഈന്തപഴങ്ങൾ’; മണലാരണ്യത്തില്‍ മാത്രമല്ല, വേണമെങ്കിൽ ഇങ്ങ് നാട്ടിലുമുണ്ടാക്കാം ഈന്തപഴങ്ങളെന്ന് തെളിയിച്ച് നടുവണ്ണൂരിലെ അബ്ദുള്‍ അസീസും കുടുംബവും
നടുവണ്ണൂര്‍: ഈന്തപ്പഴം എന്ന് കേള്‍ക്കുമ്പോള്‍ തന്നെ അതിന്റെ മധുരത്തിനൊപ്പം നമ്മുടെ മനസിലെത്തുന്നത് അറേബ്യന്‍ നാടുകളിലെ മണലാരണ്യങ്ങളാകും. ഈന്തപ്പഴത്തിന്റെ തറവാട് എന്ന് കരുതാവുന്ന ഗള്‍ഫ് അറേബ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ ഈന്തപ്പഴം കൃഷി ചെയ്യുന്നത്. ഇന്റര്‍നെറ്റിലും മറ്റും ഈന്തപ്പനയുടെയും അതില്‍ കായ്ച്ച് നില്‍ക്കുന്ന ഈന്തപ്പഴങ്ങളുടെയും ദൃശ്യങ്ങള്‍ നമ്മള്‍ നിരവധി കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം നമ്മളില്‍ ചിലരെങ്കിലും കൊതിച്ചിട്ടുണ്ടാകും… ഈന്തപ്പഴ
നടുവണ്ണൂരിൽ എം.എസ്.എഫ് പഞ്ചായത്ത് കമ്മിറ്റിയുടെ കീഴിൽ ഗ്രാമയാത്ര
നടുവണ്ണൂര്‍: എം.എസ്.എഫ് നടുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റിയുടെ കീഴില്‍ നടത്തുന്ന ഗ്രാമയാത്രയ്ക്ക് തുടക്കമായി. ശാഖാ തലത്തില്‍ നടക്കുന്ന ഗ്രാമയാത്ര ചെമ്മലപ്പുറത്ത് നിന്നാണ് ആരംഭിച്ചത്. ഗുരുശ്രേഷ്ഠ പുരസ്‌കാര ജേതാവ് നസീര്‍ നൊച്ചാട് ഉദ്ഘാടനം ചെയ്തു. പരിപാടിയില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.എം.എം.എസ് വിജയികളായ പതിനാറോളം വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലുള്ള തുടര്‍പഠന സാധ്യതകള്‍ ഉദ്ഘാടകന്‍ വിശദീകരിച്ചു. എം.എസ്.എഫ് പഞ്ചായത്ത്
‘സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്‍ഹം’; നടുവണ്ണൂരില്‍ എം.പി.വീരേന്ദ്രകുമാര്‍ അനുസ്മരണ കുടുംബയോഗം
നടുവണ്ണൂര്‍: എം.പി.വീരേന്ദ്രകുമാറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് എല്‍.ജെ.ഡി കുടുംബസംഗമം നടത്തി. എല്‍.ജെ.ഡി ഊരള്ളൂര്‍ വാര്‍ഡ് കമ്മിറ്റി സംഘടിപ്പിച്ച കുടുംബയോഗം യുവജനതാദള്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സന്തോഷ് കുറുമ്പൊയില്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യയില്‍ സോഷ്യലിസ്റ്റുകളുടെ ഏകീകരണം അനിവാര്യമായ ഘട്ടത്തില്‍ എല്‍.ജെ.ഡി-ജെ.ഡി.എസ് ലയനം സ്വാഗതാര്‍ഹമാണമെന്ന് സന്തോഷ് കറുമ്പൊയില്‍ പറഞ്ഞു. എം.സുനില്‍ അധ്യക്ഷനായി. എല്‍.ജെ.ഡി ജില്ലാ സെക്രട്ടറി ജെ.എന്‍.പ്രേംഭാസിന്‍ അനുസ്മരണപ്രഭാഷണം
ഇത് അഭിമാനം; മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നേടിയ നടുവണ്ണൂര്‍ പഞ്ചായത്തിലെ ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ പൗര സ്വീകരണം
നടുവണ്ണൂര്‍: ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്തില്‍ പദ്ധതി നിര്‍വ്വഹണത്തില്‍ മികച്ച പഞ്ചായത്തിനുള്ള അംഗീകാരം നടുവണ്ണൂര്‍ പഞ്ചായത്തിന്. നേട്ടം കരസ്ഥമാക്കി നാടിന് അഭിമാനമായ പഞ്ചായത്ത് ഭരണസമിതിക്കും ജീവനക്കാര്‍ക്കും നാളെ നടുവണ്ണൂരില്‍ പൗര സ്വീകരണം ഒരുക്കും. രാവിലെ 11:30 നാണ് സ്വീകരണം. ചടങ്ങ് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എം.എല്‍.എ കെ.എം.സച്ചിന്‍ദേവ് ജീവനക്കാരെ ആദരിക്കും.