Tag: NADAPURAM
“പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ് കണ്ടത്; നാദാപുരം ആക്രമണത്തിന് ദൃക്സാക്ഷികളായ നാല് പേർ പറയുന്നത് ഇങ്ങനെ
നാദാപുരം: “പന്തികേട് തോന്നി വാഹനം നിർത്തുമ്പോഴേക്കും, കൊടുവാൾ കൊണ്ട് യുവതിയെ യുവാവ് തുരുതുരാ വെട്ടുന്നതാണ് കണ്ടത്; പിന്നീടൊന്നും നോക്കിയില്ല ചാടിയിറങ്ങി അവനെ കീഴ്പ്പെടുത്താൻ നോക്കുകയായിരുന്നു”. പ്രണയ നൈരാശ്യത്തിന്റെ പേരിൽ നാദാപുരത്ത് യുവതിയെ യുവാവ് ആക്രമിച്ച സംഭവത്തിൽ യുവാവിനെ കീഴ്പ്പെടുത്തി യുവതിയെ രക്ഷിച്ച നാൽവർ സംഘം പറയുന്നു. നാദാപുരം ഭാഗത്തേക്കു കാറില്‍ പോവുകയായിരുന്ന നാലംഗ സംഘമാണ് വിജനമായ
നാദാപുരത്ത് വെട്ടേറ്റ യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി; അക്രമിയായ റഫ്നാസിനെ വധശ്രമത്തിന് അറസ്റ്റ് ചെയ്തു; തെളിവെടുപ്പ് ഉടൻ
നാദാപുരം: നാദാപുരത്ത് യുവാവ് വെട്ടിപരിക്കേല്‍പ്പിച്ച യുവതിയുടെ ശസ്ത്രക്രിയ പൂർത്തിയായി. ദേഹമാസകലം വെട്ടേറ്റതിന് പുറമെ ആന്തരിക രക്തസ്രാവവും ഉണ്ടായിരുന്നതിനാലാണ് അടിയന്തിരമായി ശസ്ത്രക്രിയ നടത്തിയത്. യുവതിയുടെ നില ഗുരുതരമായി തുടരുകയാണ്. അതേ സമയം പ്രതി റഫ്‌നാസിനെതിരെ വധശ്രമത്തിന് കേസെടുത്തു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. തെളിവെടുപ്പ് ഉടനുണ്ടാകുമെന്നാണ് വിവരം. പെൺകുട്ടിയെ ആക്രമിച്ച
ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍ തടഞ്ഞു നിര്‍ത്തി, വാക്കേറ്റത്തിനൊടുവില്‍ വെട്ടിപരിക്കേല്‍പ്പിച്ചു; നാദാപുരത്ത് പെണ്‍കുട്ടിക്കെതിരായ ആക്രമണത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചത് ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടയില്‍. നാദാപുരത്തെ സ്വകാര്യ കോളജില്‍ ബിരുദ വിദ്യാര്‍ത്ഥിയും പേരോട് സ്വദേശിയുമായ നഹീമയെ ബൈക്കിലെത്തിയ റഫ്‌നാസ് വഴിയില്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. ഉച്ചയ്ക്ക് കല്ലാച്ചി തട്ടയത്ത് എം.എല്‍.പി സ്‌കൂള്‍ പരിസരത്ത് പെണ്‍കുട്ടിയും റഫ്നാസും തമ്മില്‍ കുറേനേരം വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇത് നാട്ടുകാര്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. തര്‍ക്കത്തില്‍ നാട്ടുകാര്‍ ഇടപെടാന്‍ ശ്രമിക്കുന്നതിനിടെയാണ്
നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു
നാദാപുരം: നാദാപുരത്ത് പെണ്‍കുട്ടിയെ യുവാവ് വെട്ടിപരിക്കേല്‍പ്പിച്ചു. നാദാപുരം പേരോട് സ്വദേശി നഹീമക്ക് ആണ് വെട്ടേറ്റത്. നഹീമയെ ആക്രമിച്ച റഫ്‌നാസ് കൈഞരമ്പ് മുറിച്ച് ആത്മത്യക്ക് ശ്രമിച്ചു. പേരോട് വീടിനടുത്ത് വച്ചാണ് സംഭവം. വെട്ടേറ്റ പെണ്‍കുട്ടിയെ ഗുരുതര പരിക്കുകളോടെ വടകരയിലെ ആശുപത്രിയിലേക്ക് മാറ്റി.അവസാന വര്‍ഷ ബി കോം വിദ്യാര്‍ത്ഥിനിയാണ് നഹീമ.
ചികിത്സ തേടിയെത്തിയത് കഫക്കെട്ടിന്, കുത്തിവെയ്പ്പ് എടുത്തത് വേണ്ടത്ര യോഗ്യതയില്ലാത്ത നേഴ്‌സ്; നാദാപുരത്തെ പന്ത്രണ്ടുകാരന്റെ മരണത്തിൽ ചികിത്സിച്ച ഡോക്ടർ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ
നാദാപുരം: നാദാപുരത്തെ സ്വകാര്യ ക്ലിനിക്കില്‍ കുത്തിവെപ്പിനിടെ വിദ്യാര്‍ത്ഥി മരിച്ച സംഭവത്തില്‍ ഡോക്ടര്‍ ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. നാദാപുരം ന്യൂക്ലിയസ് ക്ലിനിക്കിലെ മാനേജിംഗ് ഡയറക്ടറും പീഡിയാട്രീഷനുമായ ഡോ. സലാവുദ്ദീന്‍, മാനേജിംഗ് പാര്‍ടണര്‍ മുടവന്തേരി സ്വദേശി റഷീദ്, വിദ്യാര്‍ത്ഥിക്ക് കുത്തിവെപ്പ് നല്‍കിയ നഴ്‌സായ പേരോട് സ്വദേശിനി ഷാനി എന്നിവരെയാണ് നാദാപുരം ഡി വൈ എസ് പി ടി.
നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു
നാദാപുരം: നാദാപുരത്ത് യുവാവ് ഷോക്കേറ്റ് മരിച്ചു. പാലക്കാട് പട്ടാമ്പി സ്വദേശി മഞ്ഞലിങ്കൽ വീട്ടിൽ നവാസാണ് മരിച്ചത്. ക്വാട്ടേഴ്സിലെ ബാത്ത് റൂമിലെ ലൈറ്റ് നന്നാക്കുന്നതിനിടെ ഹോൾഡറിൽ നിന്നാണ് ഷോക്കേറ്റത്. ഒപ്പമുണ്ടായിരുന്ന പട്ടാമ്പി സ്വദേശി അൻഷാദിനും പരുക്കേറ്റിട്ടുണ്ട്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം. ജോലിക്ക് ശേഷം രാത്രി ക്വാട്ടേഴ്സിലെത്തിയ നവാസ് ബാത്റൂം ലൈറ്റ് കേടായതിനെ തുടർന്ന് നന്നാക്കുകയായിരുന്നുവെന്ന് സംഭവ
നാദാപുരം ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി
നാദാപുരം: ഉമ്മത്തൂര്‍ പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. മൃതദേഹം ലഭിച്ചതായി വിവരം ലഭിച്ചെന്നും പൊലീസ് സംഭവ സ്ഥലത്തേക്ക് പോയിട്ടുണ്ടെന്നും നാദാപുരം പൊലീസ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ചെക്യാട് ഉമ്മത്തൂരില്‍ പുഴയില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട് കാണാതായ മിസ്ഹബ് (13) മൃതദേഹമാണ് കണ്ടെത്തിയത്. നാട്ടുകാരും ജനകീയ ദുരന്തര നിവാരണ സേനയും ഫയര്‍ ഫോഴ്‌സും
നാദാപുരത്ത് രണ്ട് വയസുകാരന്റെ തലയില്‍ പാത്രം കുടുങ്ങി; മുറിച്ച് നീക്കി അഗ്നിരക്ഷാസേന
നാദാപുരം: തലയില്‍ പാത്രം കുടുങ്ങിയ രണ്ട് വയസുകാരന് രക്ഷകരായത് ചേലക്കാട് അഗ്നിരക്ഷാസേന. എടച്ചേരി തൊടങ്ങാപുറത്ത് മുഹമ്മദിന്റെ തലയിലാണ് അലൂമിനിയം പാത്രം കുടുങ്ങിയത്. കുട്ടിയുടെ തലയില്‍ നിന്ന് പാത്രം എടുത്ത് മാറ്റാന്‍ കഴിയാതായതോടെ വീട്ടുകാര്‍ ചേലക്കാട് അഗ്നിരക്ഷാസേനയെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് അഗ്നിരക്ഷാസേനാ ഉദ്യോഗസ്ഥര്‍ കട്ടര്‍ ഉപയോഗിച്ച് സുരക്ഷിതമായി പാത്രം മുറിച്ച് നീക്കുകയായിരുന്നു. ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ
നാദാപുരത്തെ വീട്ടിൽ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ച നിലയിൽ; മകന്‍ കൈ ഞരമ്പ് മുറിച്ചു
നാദാപുരം: വീട്ടില്‍ ഉറങ്ങാന്‍ കിടന്ന ഗൃഹനാഥന്‍ കുത്തേറ്റു മരിച്ചു. മകൻ കൈ ഞരമ്പ് മുറിച്ച നിലയിൽ. പറമ്പത്ത് ഇരിങ്ങണ്ണൂര്‍ മുടവന്തേരി റോഡില്‍, സൂപ്പി (62) ആണു മരിച്ചത്. ഇന്നലെ രാത്രി 10.45 നാണ് സംഭവം. ഇയാളുടെ മകൻ മുഹമ്മദലിയെ (31) കൈ ഞരമ്പ് മുറിച്ച നിലയിൽ വീട്ടിൽ കണ്ടെത്തി. ഇയാളെ വടകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കല്ലാച്ചിയില്‍ കഞ്ചാവ് പരിശോധനയ്ക്കിടെ പോലീസിന് ലഭിച്ചത് സ്റ്റീല്‍ ബോംബ്; കണ്ടെത്തിയത് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ്
നാദാപുരം: കല്ലാച്ചി പയന്തോങ്ങ് വരിക്കോളി റോഡിലെ ഇറിഗേഷന്‍ കനാലില്‍ നിന്ന് സ്റ്റീല്‍ ബോംബ് കണ്ടെടുത്തു നിര്‍വീര്യമാക്കി. പ്രദേശത്ത് കഞ്ചാവ് ഉപയോഗം വ്യാപകമാകുന്നുവെന്ന പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് കനാലില്‍ നിന്ന് ഉഗ്ര ശേഷിയുള്ള സ്റ്റീല്‍ ബോംബ് കണ്ടെത്തിയത്. ഇന്നലെയാണ് പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ ബോംബ് കണ്ടെടുത്തത്. പഴക്കംചെന്ന ബോംബാണെന്ന ധാരണയിലായിരുന്നു പോലീസ്. ബോംബ്