Tag: NADAPURAM
മര്‍ദ്ദിച്ചത് ഭര്‍ത്താവും സഹോദരങ്ങളും ചേര്‍ന്ന്; നാദാപുരം ചാലപ്പുറത്ത് ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയുടെ കാഴ്ചയ്ക്ക് തകരാറു സംഭവിച്ചതായി ബന്ധുക്കള്‍
നാദാപുരം: ചാലപ്പുറത്തെ ഭര്‍തൃവീട്ടില്‍ ഗാര്‍ഹിക പീഡനത്തിന് ഇരയായ യുവതിയുടെ വലതുകണ്ണിന്റെ കാഴ്ചയ്ക്ക് തകരാറ് സംഭവിച്ചതായി ബന്ധുക്കള്‍. കാഴ്ചാവൈകല്യമുണ്ടായതായി തിരിച്ചറിഞ്ഞത് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയില്‍. ഏപ്രില്‍ മൂന്നിനാണ് ഭര്‍ത്താവ് നാദാപുരം ചാലപ്പുറത്തെ കുന്നോത്ത് ജാഫറും സഹോദരങ്ങളും ചേര്‍ന്ന് കീഴല്‍ സ്വദേശിനി റുബീനയുടെ ക്രൂരമായി മര്‍ദ്ദിച്ചത്. ശരീരമാസകലം ബൂട്ടിട്ട് ചവിട്ടിയതിന്റേയും മര്‍ദ്ദനത്തിന്റേയും പരിക്കുകളും അടയാളങ്ങളുമുണ്ട്. കണ്ണിനും
നാദാപുരത്ത് അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്; ആകെ രോഗബാധിതർ 20, രോഗം സമീപ പഞ്ചായത്തുകളിലേക്കും വ്യാപിക്കുന്നു
നാദാപുരം: നാദാപുരത്തും പരിസരപ്രദേശങ്ങളിലുമായി അഞ്ചാംപനി ബാധിതരുടെ എണ്ണത്തിൽ വീണ്ടും വർദ്ധനവ്. 20 പേർക്ക് അഞ്ചാംപനി സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പ്രദേശങ്ങളിലേക്ക് രോഗം വ്യാപിക്കുന്നു. കുന്നുമ്മൽ, നരിപ്പറ്റ, മരുതോങ്കര, തൂണേരി, വളയം, ചെക്യാട് പഞ്ചായത്തുകളിലും രോഗബാധിതരെ കണ്ടെത്തി. രോഗം ബാധിച്ചവരുടെ സമ്പർക്കം വഴിയാകാം മറ്റിടങ്ങളിലേക്കും രോഗം പടരുന്നത് എന്നാണ് ആരോഗ്യ വകുപ്പിന്റെ വിലയിരുത്തൽ. നാദാപുരം പഞ്ചായത്തിലെ കുത്തിവെപ്പ്
നാദാപുരത്തെ യുവാവിന്റെ ദുരൂഹ മരണം; നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍
നാദാപുരം: കാസര്‍കോട് സ്വദേശി ശ്രീജിത്തിന്റെ ദുരൂഹ മരണത്തില്‍ നിര്‍ണായക തെളിവായി പെട്രോള്‍ പമ്പിലെ ബില്‍. ഇവര്‍ സഞ്ചരിച്ച കാറില്‍ നിന്നാണ് അന്വേഷണ സംഘത്തിന് ബില്‍ ലഭിച്ചിരുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ശ്രീജിത്തിനൊപ്പം സഞ്ചരിച്ചയാളെ കണ്ടെത്തിയത്. ശ്രീജിത്തിനൊപ്പം കാറില്‍ മറ്റൊരാള്‍ കൂടി സഞ്ചരിച്ചതായി സിസിടിവി ദൃശ്യങ്ങളില്‍ നിന്നും പോലീസിന് വ്യക്തമായിരുന്നു. എന്നാല്‍ ആളെ തിരിച്ചറിയാന്‍ സാധിച്ചിരുന്നില്ല. ഈ
നാദാപുരത്ത് ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി കീഴടങ്ങി
നാദാപുരം: ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ വീട്ടിൽ അതിക്രമിച്ച് കയറി ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച യുവാവ് കീഴടങ്ങി. തൂണേരി കോടഞ്ചേരി സ്വദേശി മോറത്ത് മീത്തൽ രജീഷ് (44) ആണ് കീഴടങ്ങിയത്. പീഡന ശ്രമത്തിന് ശേഷം പൊലീസിനെ വെട്ടിച്ച് ഇയാൾ ഒളിവിലായിരുന്നു. ഞായറാഴ്ചയാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. പ്രദേശത്ത് ഹോട്ടൽ നടത്തുകയായിരുന്ന രജീഷ് വിറക് ആവശ്യപ്പെട്ടാണ് വയോധികയുടെ വീട്ടിലെത്തിയത്. വിറക്
പേരോട് പരദേവതാ ക്ഷേത്ര ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം; അന്വേഷണം ഊര്‍ജ്ജിതമാക്കി പൊലീസ്
നാദാപുരം: പേരോട് പട്ടാര പരദേവതാക്ഷേത്രത്തില്‍ ഭണ്ഡാരം കുത്തിത്തുറന്ന് മോഷണം നടന്നതുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം തുടങ്ങി. ഭണ്ഡാരത്തില്‍ നിന്ന് 3400 രൂപ ലഭിച്ചിട്ടുണ്ട്. മോഷണത്തിനിടെ ആരുടെങ്കിലും ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ മോഷ്ടാവ് രക്ഷപ്പെട്ടതാകാമെന്ന നിഗമനത്തിലാണ് പൊലീസ്. മോഷണത്തിന് ഉപയോഗിച്ച സ്‌ക്രൂ ഡ്രൈവര്‍ സ്ഥലത്തുനിന്ന് കണ്ടെത്തിയിരുന്നു. മൂന്നുമാസം മുമ്പാണ് ഭണ്ഡാരത്തിലെ പണം അളന്നുതിട്ടപ്പെടുത്തിയത്. നല്ലൊരു തുക ഉണ്ടാകുമെന്ന നിഗമനത്തിലാണ് പൊലീസ്.
കാവിലുംപാറ കുണ്ടുതോട് കരിങ്കല്‍ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്; താഴെയിറക്കിയത് ഫയര്‍ഫോഴ്‌സ് ഇടപെട്ട്
നാദാപുരം: കുണ്ടുതോട് കരിങ്കല്‍ ക്വാറിക്ക് മുകളില്‍ കയറി ആത്മഹത്യാ ഭീഷണി മുഴക്കി യുവാവ്. കരിങ്കല്‍ ക്വാറി നടത്തുന്നവര്‍ തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് നടത്തിപ്പുകാരിലൊരാളായ രതീഷ് (40) ആണ് ആത്മഹത്യാ ഭീഷണി മുഴക്കി ബന്ധുക്കളെയും നാട്ടുകാരെയും പരിഭ്രാന്തരാക്കിയത്. പോലീസ് ഏറെ നേരം ശ്രമിച്ചിട്ടും പരിഹാരം കാണാന്‍ കഴിയാതെ വന്നപ്പോള്‍, നാദാപുരം അഗ്‌നി രക്ഷാ സേനയെ വിളിക്കുകയും, തുടര്‍ന്ന്
ഖത്തറില്‍ നിന്നും നാട്ടിലേക്കെത്തിയതിനു പിന്നാലെ കാണാതായ നാദാപുരം സ്വദേശി കുടുംബസമേതം തിരിച്ചെത്തി; കണ്ടെത്തിയത് കോഴിക്കോട് വാഹനപരിശോധനയ്ക്കിടെ
നാദാപുരം: ഖത്തറില്‍ നിന്നും നാട്ടിലേക്ക് തിരിച്ച് കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ ഇറങ്ങിയതിനു പിന്നാലെ കാണാതായ യുവാവ് തിരിച്ചെത്തി. നാദാപുരം സ്വദേശിയായ അനസാണ് തിരികെ എത്തിയത്. ഇന്ന് പുലര്‍ച്ചെ പൊലീസ് കോഴിക്കോട് നടത്തിയ വാഹന പരിശോധനക്കിടെയാണ് ഇയാളെ കണ്ടെത്തിയത്. അനസിനെ ഇന്ന് മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. ഇയാള്‍ക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം ഡല്‍ഹിയില്‍ ആയിരുന്നെന്ന് യുവാവ് പോലീസിനോട പറഞ്ഞു. സ്വര്‍ണക്കടത്തുമായി
കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ വെള്ളിമെഡല്‍ നേടി നാദാപുരം സ്വദേശി
നാദാപുരം: കോമണ്‍ വെല്‍ത്ത് ഗെയിംസില്‍ നാദാപുരം സ്വദേശിക്ക് മെഡല്‍ നേട്ടം. അബ്ദുള്ള അബൂബക്കറാണ് ട്രിപ്പിള്‍ ജമ്പില്‍ വെള്ളിമെഡല്‍ നേടിയത്. ഒരുമില്ലീമിറ്റര്‍ വ്യത്യാസത്തിലാണ് അബ്ദുള്ള അബൂബക്കറിന് സ്വര്‍ണ മെഡല്‍ നഷ്ടമായത്. എറണാകുളം കോലഞ്ചേരി സ്വദേശി എല്‍ദോസ് പോള്‍ ആണ് ട്രിപ്പിള്‍ ജമ്പില്‍ സ്വര്‍ണ മെഡല്‍ നേടിയത്. 17.3 മീറ്റര്‍ ദൂരം താണ്ടിയാണ് നേട്ടം.
‘വെട്ടി വീഴ്ത്തിയ ശേഷം കത്തിക്കാനായിരുന്നു ഉദ്ദേശം, അതിനായി പെട്രോളും കരുതിയിരുന്നു’; നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് ലക്ഷ്യമിട്ടത് ക്രൂരമായ കൊലപാതകമെന്ന് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
വടകര: നാദാപുരത്ത് പെണ്‍കുട്ടിയെ ആക്രമിച്ച റഫ്‌നാസ് എന്ന യുവാവ് പെട്രോള്‍ ഒഴിച്ച് കത്തിക്കാനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തല്‍. പെണ്‍കുട്ടിയെ ആക്രമിക്കുന്ന സമയത്ത് ഇയാള്‍ കയ്യില്‍ പെട്രോള്‍ കരുതിയിരുന്നു. ഇത് തീ വയ്ക്കാനായിരുന്നെന്ന് റഫ്‌നാസ് മൊഴി നല്‍കിയതായി പൊലീസ് പറഞ്ഞു. കുപ്പില്‍ പെട്രോള്‍ വാങ്ങിയ കല്ലാച്ചിയിലെ പമ്പിലും കൊടുവാള്‍ വാങ്ങിയ കക്കട്ടിലെ കടയിലും വട്ടോളി പെട്രോള്‍ പമ്പിലും പെണ്‍കുട്ടി
നാദാപുരത്ത് പെണ്‍കുട്ടിയെ വെട്ടിപ്പരിക്കേല്‍പ്പിച്ചതിന് കാരണം മൊബൈല്‍ നമ്പര്‍ ബ്ലോക്ക് ചെയ്തത് കൊണ്ടുള്ള വൈരാഗ്യമെന്ന് പ്രതി; പെണ്‍കുട്ടിക്ക് തുടര്‍ശസ്ത്രക്രിയ വേണ്ടിവരുമെന്ന് ഡോക്ടര്‍മാര്‍
കോഴിക്കോട്: നാദാപുരത്ത് യുവാവ് വെട്ടിപ്പരിക്കേല്‍പ്പിച്ച പെണ്‍കുട്ടിയുടെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നു. പെണ്‍കുട്ടിയുടെ ആരോഗ്യ പുരോഗതി വിലയിരുത്തിയ ശേഷം ഇന്ന് തുടര്‍ശസ്ത്രക്രിയകള്‍ ഉണ്ടായേക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. പെണ്‍കുട്ടിക്ക് ഇന്നലെ ശസ്ത്രക്രിയ നടത്തിയിരുന്നു. ബിരുദ വിദ്യാര്‍ത്ഥിനിയായ നഹീമ സ്വകാര്യ ആശുപത്രിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്റര്‍ ചികിത്സയില്‍ നിരീക്ഷണത്തിലാണ്. അതേസമയം നാദാപുരം പൊലീസ് ഇന്നലെ കസ്റ്റഡിയിലെടുത്ത പ്രതി റഫ്‌നാസിനെ റിമാന്‍ഡ്