Tag: NADAPURAM

Total 100 Posts

നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്

നാദാപുരം: നാദാപുരത്ത് ബസുകൾ കൂട്ടിയിടിച്ച് അപകടം. നിരവധി പേർക്ക് പരിക്കേറ്റു ഒരാളുടെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ നാദാപുരം വടകര റൂട്ടിൽ കക്കംവള്ളി ദേവര ഹോട്ടലിന്  സമീപമായിരുന്നു സംഭവം. ഗുരുവായൂരേക്ക് പോകുന്ന കെ.എസ്.ആർ.ടി.സി ബസും സ്വകാര്യ ബസും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റവരെ നാദാപുരം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇടിയുടെ ആഘാതത്തിൽ ഇരു ബസുകളുടെയും മുൻഭാഗം തകർന്നു. കെ.എസ്.ആർ.ടി.സി

കാപ്പ ചുമത്തി നാടുകടത്തിയ യുവാവ് മയക്കുമരുന്നുമായി പിടിയിൽ; എം.ഡി.എം.എയുമായി പിടിയിലായത് ചെക്യാട് സ്വദേശി

നാദാപുരം: മാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. ലഹരികേസ് ഉൾപ്പടെ വിവിധ കേസുകളിൽ പ്രതിയായി കാപ്പ ചുമത്തി നാട് കടത്തിയ പ്രതി പാറക്കടവ് ചെക്യാട് സ്വദേശി കുറ്റിയിൽ നംഷീദ്നെയാണ്എം.ഡി.എം.എ ശേഖരവുമായി പോലീസ് പിടിയിലായത്. വളയം പോലീസും, റൂറൽ എസ്.പി യുടെ ഡാൻസാഫ് അംഗങ്ങളും ചേർന്ന് പിടികൂടിയത്. പ്രതിയിൽ നിന്ന് മേഖലയിൽ വിൽപ്പനക്കെത്തിച്ച 21.250 ഗ്രാം

പാറക്കടവിൽ മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം മുറിഞ്ഞ് വീണ് പരിക്ക്

നാദാപുരം: മീറ്റർ റീഡിംഗിനെത്തിയ കെ.എസ്.ഇ.ബി ജീവനക്കാരന് മരപ്പാലം പൊട്ടിവീണ് പരിക്ക്. പാറക്കടവ് കെ.എസ്‌.ഇ.ബി സെക്‌ഷനിലെ ജീവനക്കാരന്‍ സജി മാത്യുവിനാണ് കാല്‍മുട്ടിന് ഗുരുതരമായി പരിക്കേറ്റത്. ചെക്യാട് -വളയം പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന തോടിന് കുറുകേയുള്ള മരപ്പാലം ഒടിഞ്ഞു വീണാണ് കെ.എസ്‌.ഇ.ബി ജീവനക്കാരന് പരിക്കേറ്റത്. മീറ്റര്‍ റീഡിംഗ് കഴിഞ്ഞ് തിരികേ വരുന്നതിനിടെ പാലം പൊട്ടി വീഴുകയായിരുന്നു. കമുക് കൊണ്ടുണ്ടാക്കിയ താല്‍ക്കാലിക

നാദാപുരം ഉമ്മത്തൂരിൽ തെരുവുനായ ആക്രമണം; കടിയേറ്റ് ചികിത്സതേടിയത് ആറുപേർ

നാദാപുരം: പാറക്കടവിന് സമീപം ഉമ്മത്തൂരിൽ തെരുവുനായയുടെ ആക്രമണം. ഇന്ന് ഉച്ചതിരിഞ്ഞ് ഒന്നരയോടെയാണ് ഉമ്മത്തൂർ ഭാഗത്ത് തെരുവുനായ ആക്രമണം ഉണ്ടായത്. നായയുടെ കടിയേറ്റ് ആറുപേർക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് ജുമുഅ നിസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് പോകവെയാണ് തൊടുവയിൽ അബ്ദുള്ളക്ക് കടിയേറ്റത്. കടവത്തൂരിലെ ഹലീമ ചെറുവയിൽ, പാറക്കടവിലെ കുന്നത്ത് അബ്ദുള്ള, ചെക്യാട് സന, ഫാത്തിമ തയ്യുള്ളതിൽ, റിംന, സുജ്‌ന

നാദാപുരം പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; മുടവന്തേരി സ്വദേശിക്ക് ദാരുണാന്ത്യം

നാദാപുരം: പാറക്കടവിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം. മുടവന്തേരി സ്വദേശി അരയാമ്മൽ ഹൗസിൽ തറുവയി ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. രാവിലെ 9 മണിയോടെയാണ് സംഭവം .പാറക്കടവ് ഭാ​ഗത്ത് നിന്ന് മുടവന്തേരിയിലേക്ക് പോകുന്നതിനിടെ തറുവയി സഞ്ചരിച്ച ബൈക്ക് മറ്റൊരു ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം . ഇയാളെ ഉടൻ നാദാപുരം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

യുകെയിൽ നിന്നുള്ള ഡോക്ടർ എന്ന വ്യാജേന തട്ടിപ്പ്; വാട്സ് ആപ്പ് ചാറ്റിലൂടെ നാദാപുരം സ്വദേശിയായ യുവതിക്ക് നഷ്ടമായത് ലക്ഷങ്ങൾ

നാദാപുരം: നാദാപുരം സ്വദേശിയായ യുവതിയിൽ നിന്നും വാട്സ്ആപ്പ് ചാറ്റിലൂടെ ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. യുകെ ഡോക്ടറെന്ന വ്യാജേനയാണ് തട്ടിപ്പ് നടത്തിയത്. ലണ്ടനിലെ പ്രശസ്തനായ ഡോക്ടര്‍ മാര്‍ക്ക് വില്യംസ് എന്ന പേരില്‍ യുവതിയുമായി വാട്‌സ്‌ആപ്പില്‍ ചാറ്റ് ചെയ്തായിരുന്നു തട്ടിപ്പ്. വാട്‌സ് അപ്പ് സന്ദേശത്തില്‍ വിശ്വസിച്ച യുവതി പല തവണയായി 1,35,000 രൂപ അയച്ചു കൊടുത്തു. വിലപിടിപ്പുളള ഗിഫ്റ്റുകള്‍

നിധിയെന്ന് പറഞ്ഞ് നല്‍കിയത് മുക്കുപണ്ടം; നാദാപുരം സ്വദേശികളെ പറ്റിച്ച് നാലുലക്ഷം കവര്‍ന്നതിന് പിന്നാലെ പ്രതികള്‍ അപകടത്തില്‍പ്പെട്ടു

വടകര: നിധിയെന്ന് വിശ്വസിപ്പിച്ച് നാദാപുരം സ്വദേശികള്‍ക്ക് മുക്കുപണ്ടം നല്‍കി പറ്റിച്ച് ഇതര സംസ്ഥാന തൊഴിലാളികള്‍ തട്ടിയെടുത്തത് നാലു ലക്ഷം രൂപ. രാജേഷ്, ലെനീഷ് എന്നിവരാണു തട്ടിപ്പിന് ഇരകളായത്. ഇവരില്‍ നിന്നും തട്ടിയെടുത്ത പണവുമായി രക്ഷപെടുന്നതിനിടെ അന്യസംസ്ഥാന തൊഴിലാളികളായ നാലംഗ സംഘം അപകടത്തില്‍പെട്ടു. പരിക്കേറ്റവര്‍ അടക്കമുള്ള സംഘം മുരങ്ങൂരില്‍ നിന്ന് ഓട്ടോയില്‍ കയറി രക്ഷപ്പെട്ടെങ്കിലും ഇവര്‍ പെരുമ്പാവൂരില്‍

അഖിലയെ വീണ്ടും തെരഞ്ഞെടുത്തു; നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഖില മാര്യാട്ട് ചുമതലയേറ്റു, നീതിക്ക് വേണ്ടിയുള്ള പോരാട്ടം അവസാനിക്കുന്നില്ലെന്ന് അഖില

നാദാപുരം: നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടായി അഖില മാര്യാട്ട് വീണ്ടും ചുമതലയേറ്റു. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ ഒപ്പം നിന്ന പാർട്ടിക്കും വ്യക്തികൾക്കും അഖില നന്ദി പറഞ്ഞു. പോരാട്ടം അവസാനിക്കുന്നില്ലെന്നും സമൂഹത്തിൽ സ്ത്രീകൾക്ക് നേരെ നടക്കുന്ന അക്രമങ്ങൾക്ക്െതിരെ പോരാടുമെന്നും ചുമതലയേറ്റ ശേഷം അഖില മാധ്യമങ്ങളോട് പറഞ്ഞു. തനിക്കെതിരെ നടന്ന ആരോപണത്തിന് പിന്നിൽ പ്രവർത്തിച്ചപരെ കുറിച്ചും തനിക്കൊപ്പം നിന്നവരെ

നാദാപുരം പഞ്ചായത്ത് വൈസ് പ്രസിഡണ്ടിനെ ഇന്ന് തെരഞ്ഞെടുക്കും; അഖില മര്യാട്ടിനെ വീണ്ടും തെരഞ്ഞെടുക്കും

നാദാപുരം: സാമൂഹ്യ മാധ്യമങ്ങളിലൂടെ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് ആരോപണ വിധേയയായി യൂത്ത് കോൺഗ്രസ് അഖില മര്യാട് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സ്ഥാനം രാജിവെക്കേണ്ടിവന്ന ഒഴിവിലേക്ക് ഇന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. ഇന്ന് രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുന്ന ഭരണസമിതി യോഗത്തിലാണ് വൈസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പ് നടക്കുന്നത്. വൈസ് പ്രസിഡണ്ടായി കോൺഗ്രസിലെ അഖില

വിലങ്ങാട് കട കുത്തിത്തുറന്ന് അടക്ക മോഷ്ടിച്ച കേസ്; വളയം സ്വദേശി അറസ്റ്റിൽ

നാദാപുരം: വിലങ്ങാട് പെട്രോള്‍ പമ്ബിന് സമീപം കട കുത്തി തുറന്ന് അടയ്ക്ക മോഷ്ടിച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. വളയം സ്വദേശി കക്കുടുക്കില്‍ രാജേഷി (30) നെയാണ് വളയം എസ്‌എച്ച്‌ഒ ഇ.വി.ഫായിസ് അലി ഇന്നലെ അറസ്റ്റ് ചെയ്തത്. കേസിൽ മറ്റുരണ്ടു പ്രതികൾ ശനിയാഴ്ച അറസ്റ്റിലായിരുന്നു. അറസ്റ്റിലായ ആയഞ്ചേരി സ്വദേശി മുത്താച്ചിക്കണ്ടിയില്‍ പി.രജീഷ് (36), വളയംകല്ല് നിര

error: Content is protected !!