Tag: nadapuram taluk hospital
വിവാദങ്ങൾക്കിടയിൽ നാദാപുരം താലൂക്കാശുപത്രി നാഥനില്ലാ കളരിയാകുന്നു; സൂപ്രണ്ട് നീണ്ട അവധിയിൽ പ്രവേശിച്ചു, ആശുപത്രി പ്രവർത്തനം താളം തെറ്റിയ നിലയിൽ
നാദാപുരം: നാദാപുരം താലൂക്കാശുപത്രി പ്രവർത്തനം താളം തെറ്റിയനിലയിൽ. ആശുപത്രി സൂപ്രണ്ട് നീണ്ട അവധിയിൽ പ്രവേശിച്ചു. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനവുമായി ബന്ധപ്പെട്ട തർക്കമാണ് ആശുപത്രിയുടെ പ്രവർത്തനം താളം തെറ്റിയ അവസ്ഥയിലെത്തി നിൽക്കാൻ കാരണമായത്. ആശുപത്രിയിൽ നിലവിലുള്ള ഡോക്ടർമാരുടെയും നഴ്സിങ് അസിസ്റ്റൻറുമാരുടെയും നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ഇതേതുടർന്ന് സ്പെഷാലിറ്റി ചികിത്സകൾ ലഭിക്കാത്തതിനാൽ രോഗികൾ അധികവും സ്വകാര്യ ആശുപത്രികളെയാണ്
നാദാപുരം താലൂക്ക് ആശുപത്രിയിലെ സെക്യൂറിറ്റി ജീവനക്കാരുടെ നിയമനം; യു.ഡി.എഫ് പ്രചരണം അടിസ്ഥാന രഹിതമെന്ന് തൂണേരി ബ്ലോക്ക് പ്രസിഡൻ്റ് കെ.പി.വനജ
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട് തൂണേരി ബ്ലോക്ക് പഞ്ചായത്തിനെതിരെ യുഡിഎഫ് നടത്തുന്നത് അടിസ്ഥാന രഹിതമായ പ്രചരണമാണെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി.വനജ പറഞ്ഞു. ഭരണ സമിതിയിൽനിന്നും യുഡിഎഫ് പ്രതിനിധികൾ ഇറങ്ങി പോയി പ്രതിഷേധിച്ചത് രാഷട്രീയ പ്രേരിതമാണ്. നാദാപുരം താലൂക്ക് ആശുപത്രിയിലെ എച്ച്.എം.സി വഴി നിയമിക്കപ്പെടുന്ന സെക്യൂരിറ്റി ജീവനക്കാർ വർഷങ്ങളായി അവിടെ തൊഴിൽ ചെയ്യുന്നവരാണ്. കാലാവധി
നാദാപുരം താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ഡോക്ടർമാർക്കും വിരമിച്ച ജീവനക്കാരനും യാത്രയയപ്പ് നൽകി
നാദാപുരം: താലൂക്ക് ആശുപത്രിയിൽ നിന്നും സ്ഥലം മാറിപ്പോകുന്ന ജീവനക്കാർക്ക് യാത്രയയപ്പ് നൽകി. ഡോ. ജയേഷ്, ഡോ. ഫാത്തിമ സൂപ്പി, ഡോ. അരുൺകുമാർ എന്നിവർക്കും സർവ്വീസിൽ നിന്നും വിരമിച്ച ലാബ് അസിസ്റ്റന്റ് കെ.അനന്തനുമാണ് യാത്രയയപ്പ് നൽകിയത്. ഹോസ്പിറ്റൽ മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യാത്രയയപ്പ് പരിപാടികൾ സംഘടിപ്പിച്ചത്. തുണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഉദ്ഘാടനം