Tag: Nadapuram Police

Total 9 Posts

കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം; പോലിസ് കേസെടുത്തു

നാദാപുരം: കല്ലാച്ചിയില്‍ നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരേ അക്രമം. ലോറിയുടെ ഗ്ലാസ് തകർത്തു. കല്ലാച്ചി പെട്രോള്‍ പമ്പിന് പരിസരത്ത് നിർത്തിയിട്ട ടിപ്പർ ലോറിക്ക് നേരെയാണ് അഞ്ജാതർ അക്രമം നടത്തിയത്. പയന്തോങ് ചിയ്യൂർ സ്വദേശി അജ്നാസിന്‍റെ ഉടമസ്ഥതയില്‍ ഉള്ളതാണ് ടിപ്പർ ലോറി.ബുധനാഴ്ച വൈകുന്നേരമാണ് പെട്രോള്‍ പമ്പിന് പരിസരത്ത് ടിപ്പർ ലോറി നിർത്തിയിട്ടത്. ​ഇന്നലെ രാവിലെയാണ് ലോറിയുടെ മുൻ

അവസാനിക്കാതെ ഓൺലൈൻ തട്ടിപ്പുകൾ;ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വാ​​ഗ്ദാനം, നാദാപുരം പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി

നാദാപുരം: ഓൺലൈൻ തട്ടിപ്പിൽ പേരോട് സ്വദേശിനിക്ക് പതിനേഴര ലക്ഷം രൂപ നഷ്ടമായി. പേരോട് ത്രിക്കലേശ്വരം എൻ ജ്യോതിക്കാണ് പണം നഷ്ടമായത്. വാട്സ്ആപ്പ് ഗ്രൂപ്പ് വഴി ഷെയർ മാർക്കറ്റിൽ നിക്ഷേപം നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ് . 12 തവണകളിലായി ബാങ്ക് ഇടപാട് നടത്തി. ഇതിലൂടെ അക്കൗണ്ടിൽ നിന്ന് 17,55, 780 രൂപ നഷ്ടമായതായാണ് പരാതിയിൽ

തൂണേരി ഷിബിൻ വധക്കേസ് ശിക്ഷാ വിധി 15 ന്; നാദാപുരം മേഖലയിൽ സുരക്ഷ ശക്തമാക്കി, ഫെയ്സ്ബുക്ക്, വാട്സ് ആപ് ​ഗ്രൂപ്പുകൾ പോലിസ് നിരീക്ഷണത്തിൽ

  നാദാപുരം : ഡി.വൈ.എഫ്.ഐ. പ്രവർത്തകൻ സി.കെ. ഷിബിൻ വധക്കേസിലെ പ്രതികളെ ഹൈക്കോടതി ശിക്ഷിച്ചതോടെ നാദാപുരം മേഖലയിൽ പോലീസിന്റെ പട്രോളിങ്‌ ശക്തമാക്കി. നാദാപുരം, കുറ്റ്യാടി പോലീസ് സ്റ്റേഷൻ പരിധിയിലാണ് പട്രോളിങ്‌ ശക്തമാക്കിയത്. നാദാപുരം മേഖലയിൽ കൂടുതൽ പോലീസിനെ നിയോഗിച്ചിട്ടുണ്ട് നാദാപുരം, തൂണേരി, വെള്ളൂർ, വേറ്റുമ്മൽ, പുറമേരി, ചാലപ്പുറം, പേരോട്, ഇരിങ്ങണ്ണൂർ ഭാഗങ്ങളിലാണ് പോലീസ് കൂടുതൽ ജാഗ്രതാനിർദേശം

കല്ലാച്ചിയിൽ കഞ്ചാവുമായി മുന്ന് പേർ പോലിസ് പിടിയിൽ

കല്ലാച്ചി: കല്ലാച്ചി വിഷ്ണുമംഗലത്ത് കഞ്ചാവുമായി മൂന്ന് പേർ പിടിയിൽ. പുളിയാവ് സ്വദേശികളായ അഖിൽരാജ്, അസ്രിത്ത്, അഭിജിത്ത് എന്നിവരാണ് പിടിയിലായത്. നാദാപുരം എസ് ഐ അനിഷ് വടക്കേടത്തിന്റെ നേതൃത്വത്തിൽ നടന്ന വാഹന പരിശോധനയ്ക്കിടെയാണ് പ്രതികൾ പിടിയിലാകുന്നത്. കാറിൽ സിറ്റിനടിയിൽ സൂക്ഷിച്ച നിലയിലായിരുന്ന 6.58 ഗ്രാം കഞ്ചാവ് പോലീസ് കണ്ടെടുത്തു. പ്രതികൾ സഞ്ചരിച്ചിരുന്ന കെ എൽ 13 എ

നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന; യുവാവ് അറസ്റ്റിൽ

നാദാപുരം: നാദാപുരം പോലിസ് സ്‌റ്റേഷന് സമീപം കാറിൽ മയക്കുമരുന്ന് വിൽപന നടത്തിയ യുവാവ് അറസ്റ്റിൽ.നാദാപുരം സ്വദേശി വെള്ളച്ചാലിൽ വി.സി.ഷമീലാണ് അസ്റ്റിലായത്. നാദാപുരം – തലശ്ശേരി റോഡിൽ പോലിസ് സ്‌റ്റേഷന് സമീപത്തെ കെട്ടിടത്തിലെ ആളൊഴിഞ്ഞ സ്ഥലത്ത് കാറിൽ മയക്കുമരുന്ന് വിൽപന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ഇന്നലെ പുലർച്ചെയാണ് സംഭവം. ഷമീലിൽ നിന്ന് 1.28 ഗ്രാം എം ഡി

പ്രതിഷേധമുയര്‍ന്നിട്ടും കുറയാതെ അന്ധവിശ്വാസം; മന്ത്രവാദ ചികിത്സയെ തുടര്‍ന്ന് മരിച്ച നൂര്‍ജഹാന് പിന്നാലെ നാദാപുരത്ത് ഇരയായി മറ്റൊരു പെണ്‍കുട്ടി കൂടി

നാദാപുരം: രോഗം കൃത്യസമയത്ത് ചികിത്സ നല്‍കാതെ മന്ത്രവാദ ചികിത്സയുടെ പിന്നാലെ പോയി രോഗിയെ അപകടത്തിലാക്കുന്ന സാഹചര്യം നാദാപുരത്ത് ഒരിക്കല്‍ക്കൂടി ആവര്‍ത്തിച്ചിരിക്കുകയാണ്. കഴിഞ്ഞ ഡിസംബറില്‍ നൂര്‍ജഹാന്‍ എന്ന യുവതി മന്ത്രവാദ ചികിത്സയുടെ ഇരയായി മരണപ്പെട്ടത് ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇപ്പോഴും ഇത്തരം സംഭവങ്ങളില്‍ ഇതേ ഇടത്ത് ആവര്‍ത്തിക്കുകയാണ്. നാദാപുരം സ്വദേശിയായ പതിനേഴുകാരിയാണ് ഏറ്റവും ഒടുവിലായി അന്ധവിശ്വാസത്തിന് ഇരയായി

ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ കാണാതെയായി; വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയില്‍ സ്വയം ഹാജരായി നാദാപുരം സ്വദേശി

നാദാപുരം: ഖത്തറില്‍ നാട്ടിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ നാദാപുരം സ്വദേശി തിരിച്ചെത്തി. ജൂണ്‍ പതിനാറാം തീയ്യതി കണ്ണൂര്‍ വിമാനത്താവളം വഴി എത്തുമെന്ന് ഇയാള്‍ വീട്ടുകാരെ വിളിച്ചറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് ഇയാള്‍ നാദാപുരം കോടതിയില്‍ സ്വമേധയാ ഹാജരായതായി വളയം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാദാപുരം

രാത്രിയിൽ സ്റ്റേഷനിലെ സിസിടിവിയിൽ യുവതിയുടെ ദൃശ്യങ്ങൾ; പിന്നാലെ പോയി പോലീസ്, യുവതിയെ സുരക്ഷിത സ്ഥലത്ത് എത്തിച്ച് നാദാപുരം പോലീസ്

നാദാപുരം: അർദ്ധരാത്രിയിൽ യുവതി നടന്നുപോകുന്ന ദൃശ്യങ്ങൾ സിസിടിവിയിൽ കണ്ട് കേരള പൊലീസിൻ്റെ സമയോചിതമായ ഇടപെടൽ. നാദാപുരത്താണ് സംഭവം. പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിൽ യുവതിയുടെ ദൃശ്യങ്ങൾ പതിഞ്ഞതും ജാഗരൂകരായ പൊലീസ് സംഘം യുവതിയെ കണ്ടെത്തുകയായിരുന്നു. യുവതിയെ പോലീസ് ബന്ധുക്കൾക്ക് കൈമാറി. പൊലീസ് സ്റ്റേഷനിലെ സിസിടിവി മോണിറ്ററിലാണ് വ്യാഴാഴ്ച്ച പുലർച്ചെ ഒരു മണിയോടെ ടൗണിൽ സ്ഥാപിച്ച ക്യാമറയിൽ

അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ ഇലക്ട്രിക്കല്‍ ജോലിക്കെത്തി ടാബുകളുമായി കടന്നു; മാസങ്ങള്‍ക്ക് ശേഷം പ്രതിയെ പിടികൂടി നാദാപുരം പോലീസ്

നാദാപുരം: ജോലിക്കെത്തിയ സ്ഥാപനത്തില്‍ നിന്ന് ടാബുമായി കടന്നു കളഞ്ഞ പ്രതിയെ മാസങ്ങള്‍ക്കു ശേഷം പിടികൂടി നാദാപുരം പോലീസ്. മാസങ്ങള്‍ക്ക് മുമ്പ് അരൂര്‍ പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ നിന്ന് കാണാതായ ടാബുകളുമായാണ് കൊല്ലം നിലമ്മല്‍ സ്വദേശി സജി ഭവനില്‍ സാബു (28) അറസ്റ്റിലായത്. വടകര സൈബര്‍ സെല്ലിന്റെ സഹായത്തോടെയാണ് നാദാപുരം പോലീസ്് പ്രതിയെ അറസ്റ്റ് ചെയ്തത്. 2021

error: Content is protected !!