Tag: nadapuram panchayath
നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു; വിശദമായി അറിയാം
നാദാപുരം: നാദാപുരം പഞ്ചായത്തിൽ ശുചീകരണ തൊഴിലാളികളെ നിയമിക്കുന്നു. കക്കംവെള്ളി, ചേലക്കാട്, പയന്തോങ്ങ്, തെരുവൻ പറമ്പ്, കുമ്മങ്കോട് ടൗണുകൾ ശുചീകരിക്കാനാണ് തൊഴിലാളികളെ നിയമിക്കുന്നത്. ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. 28നു മുൻപ് അപേക്ഷ സമർപ്പിക്കണം. പ്രദേശവാസികൾക്ക് മുൻഗണന. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടുക. Description: Sanitation workers are being hired in Nadapuram Panchayath
നാദാപുരം ചേലക്കാട് സ്റ്റേഡിയം നാടിന് സമർപ്പിച്ചു; നവീകരിച്ചത് അഞ്ചു ലക്ഷം രൂപ ചെലവിൽ
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡിലെ ചേലക്കാട് സ്റ്റേഡിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി നാടിനു സമർപ്പിച്ചു. അഞ്ചു ലക്ഷം രൂപ ചെലവിലാണ് സ്റ്റേഡിയം നവീകരിച്ചത്. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ അധ്യക്ഷത വഹിച്ചു. ഷട്ടിൽ കോർട്ട്, ഗോൾ പോസ്റ്റ്, ചുറ്റു മതിലിൽ നെറ്റ്, പ്രവേശന കവാടത്തിൽ ഇന്റർ
ആശ്വാസ് പദ്ധതി; ചേലക്കാട് എം.എൽ.പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റുമായി വാർഡ് വികസന സമിതി
നാദാപുരം: ചേലക്കാട് എം എൽ പി സ്കൂളിന് ഫസ്റ്റ് എയ്ഡ് കിറ്റ് നൽകി. നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് വികസന സമിതിയാണ് കിറ്റ് നൽകിയത്. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം സി സുബൈർ, സ്കൂൾ പ്രധാന അധ്യാപിക ഷേർളിക്ക് കിറ്റ് കൈമാറി. ആശ്വാസ് പദ്ധതിയിലുൾപ്പെടുത്തി പഞ്ചായത്ത് ഭരണ സമിതിയുടെ അഞ്ചാം വാർഷികത്തിന്റെ ഭാഗമായാണ് മെഡിക്കൽ
സാനിറ്ററി നാപ്കിനുകളുടെ നിർമാർജ്ജനം ഇനി തലവേദനയാകില്ല; ആർത്തവ കപ്പുകളെ കുറിച്ച് നാദാപുരം പഞ്ചായത്തിലെ സ്ത്രീകൾക്ക് ശാസ്ത്രീയ അറിവ് പകർന്ന് ‘അവൾ’ സമാപിച്ചു
നാദാപുരം: സാനിറ്ററി നാപ്കിനുകളുടെ നിർമാർജ്ജനത്തിൽ നിന്ന് രക്ഷപ്പെടാനുള്ള പോംവഴി മാത്രമല്ല ആർത്തവ കപ്പുകളെന്ന ശാസ്ത്രീയ അറിവു പകർന്ന് ‘അവൾ’ സമാപിച്ചു. ഗൈനക്കോളജിസ്റ്റിൻറെയും സൈക്യാട്രിസ്റ്റിന്റെയും നേതൃത്വത്തിൽ ഗ്രാമപഞ്ചായത്തിലെ യുവതികൾക്കായി നാദാപുരം ഗ്രാമപഞ്ചായത്താണ് ‘അവൾ’ സെമിനാർ സംഘടിപ്പിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.വി.മുഹമ്മദലി സെമിനാർ ഉദ്ഘാടനം ചെയ്തു. കൂടുതൽ സമയം വീടിന് പുറത്ത് തൊഴിലിനും പഠനത്തിനുമായി ചെലവഴിക്കേണ്ടി വരുന്ന സ്ത്രീകൾക്ക്
പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനം ശക്തിപ്പെടുത്താനൊരുങ്ങി നാദാപുരം ഗ്രാമപഞ്ചായത്ത്; പുതിയ ഹോംകെയർ യൂണിറ്റ് കൂടി ആരംഭിക്കുന്നു
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തനം ശക്തിപ്പെടുത്തന്നതിനുള്ള വിവിധ പ്രവർത്തനങ്ങൾക്ക് തുടക്കമായി. നിലവിലുള്ള ഹോം കെയർ യൂണിറ്റിന് പുറമെ, പുതിയ ഒരെണ്ണം കൂടി ആരംഭിക്കുന്നതിന്റെ ഭാഗമായുള്ള മൂന്നു ദിവസത്തെ വളണ്ടിയർ പരിശീലനം ആരംഭിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. പരിശീലന ക്ലാസ്സിൽ പങ്കെടുത്ത വളണ്ടിയർമാർ അടുത്ത
നാദാപുരം കുമ്മങ്കോട് ശ്രീനാരായണ ഗുരു – അയ്യപ്പഭജന മഠം പ്രതിഷ്ഠാ വാർഷികവും അയ്യപ്പപൂജാ മഹോത്സവവും; ഭക്തജനത്തിരക്കേറുന്നു, ഇന്ന് മെഗാ ഇവന്റ്
നാദാപുരം: കുമ്മങ്കോട് ശ്രീനാരായണ ഗുരു – അയ്യപ്പഭജന മഠത്തിലെ പ്രതിഷ്ഠാ വാർഷികത്തിനും അയ്യപ്പപൂജാ മഹോത്സവത്തിലും ഭക്തജനത്തിരക്കേറുന്നു. 24ാം പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് സംഘടിസംഘടിപ്പിക്കുന്ന സാസംക്കാരിക സദസ് ഇന്ന് പഞ്ചായത്ത് പ്രസിഡന്റ് വി.വി.മുഹമ്മദലി ഉദ്ഘാടനം നിർവ്വഹിക്കും. വൈകീട്ട് 6 മണിക്ക് നടക്കുന്ന സാംസ്കാരിക സദസിൽ നാദാപുരം ഡിവൈഎസ്പി ചന്ദ്രൻ തുടങ്ങിയവർ സംബന്ധിക്കും. ഗനി അഹമ്മദ് നിഗം, ദേവ ദർശ്
നാദാപുരം പഞ്ചായത്ത് വാർഡ് പുനർനിർണ്ണയ പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് ആരോപണം; പഞ്ചായത്ത് സെക്രട്ടറി നിയമങ്ങൾ കാറ്റിൽ പറത്തിയെന്ന് എൽഡിഎഫ്
നാദാപുരം : നാദാപുരം പഞ്ചായത്ത് വാർഡ് പുനർനിർണയത്തിൻ്റെ കരട് പട്ടികയിൽ വ്യാപക ക്രമക്കേടെന്ന് എൽഡിഎഫ് നാദാപുരം പഞ്ചായത്ത് കമ്മിറ്റി. പഞ്ചായത്ത് സെക്രട്ടറി യുഡിഎഫിൻ്റെ സമ്മർദ്ദത്തിന് വഴങ്ങി നിയമങ്ങൾ കാറ്റിൽ പറത്തിയാണ് വാർഡ് പുനർ നിർണ്ണയം നടത്തിയതെന്നും പല വാർഡുകളിലും വീടുകൾക്ക് പകരം കെട്ടിടങ്ങളുടെയും കച്ചവട സ്ഥാപനങ്ങളെയും വീടുകളായി കാണിച്ചാണ് വാർഡ് വിഭജിച്ചിരിക്കുന്നതെന്നും എൽഡിഎഫ് പ്രസ്ഥാവനയിൽ പറഞ്ഞു.
ലഭിക്കേണ്ട ആനുകൂല്യങ്ങൾ, അവകാശങ്ങൾ; ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ച് നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡ്
നാദാപുരം: നാദാപുരം ഗ്രാമ പഞ്ചായത്ത് രണ്ടാം വാർഡിലെ ഭിന്നശേഷിക്കാരുടെ സംഗമം സംഘടിപ്പിച്ചു. ഇയ്യംകോട് വായനശാല അംഗനവാടിയിൽ നടന്ന സംഗമം സ്റ്റാന്റിംഗ് കമ്മിറ്റിയി ചെയർമാൻ സി കെ നാസർ ഉദ്ഘാടനം ചെയ്തു . ഭിന്നശേഷിക്കാർക്ക് ലഭിക്കേണ്ടുന്ന ആനുകൂല്യങ്ങൾ , അവകാശങ്ങൾ എന്നിവയെ കുറിച്ച് ബോധവത്ക്കരണം നടന്നു. അംഗനവാടി വർക്കർമാരായ ബീന മാവിലപ്പദി , കെ ടി ഷീബ
ആരോഗ്യ ജാഗ്രത സമ്മേളനം; വ്യത്യസ്തമായി നാദാപുരം പഞ്ചായത്ത് ഒമ്പതാം വാർഡ് സഭ
നാദാപുരം: ഗ്രാമ പഞ്ചായത്ത് ഒമ്പതാം വാർഡ് സഭ ആരോഗ്യ ജാഗ്രത സമ്മേളനം കൊണ്ട് വ്യത്യസ്തമായി. ഈ വർഷത്തെ ഗുണഭോക്തൃ ലിസ്റ്റ് അംഗീകരിക്കുന്നതിനു വേണ്ടി വിളിച്ചു ചേർത്ത ഗ്രാമ സഭയിൽ മെഡിക്കൽ ക്യാമ്പ്, എൻ സി ഡി ക്ലിനിക്ക്,ആരോഗ്യ ബോധവൽക്കരണം എന്നിവ നടന്നു. പഞ്ചായത്ത് പ്രസിഡന്റ് വി വി മുഹമ്മദലി ഉദ്ഘാടനം ചെയ്തു. സമ്പൂർണ്ണ ആരോഗ്യ ഗ്രാമമാണ്