Tag: Nadapuram Fire Force
കല്ലേരിയിൽ ഓടിക്കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു; വാഹനം പൂർണമായും കത്തി നശിച്ചു
തണ്ണീർപ്പന്തൽ: കല്ലേരിയിൽ ഓടി കൊണ്ടിരുന്ന ലോറിക്ക് തീപിടിച്ചു. വാഹനം പൂർണമായും കത്തി നശിച്ചു. ഇന്ന് രാത്രി 7.45 ഓടെയായിരുന്നു സംഭവം. കുനിങ്ങാട് ഭാഗത്ത് നിന്ന് വടകര ഭാഗത്തേക്ക് പോവുകയായിരുന്നു ലോറി. കല്ലേരിയിലെത്തിലെത്തിയപ്പോൾ തീ ഉയരുന്നത് കണ്ട് വാഹനം പെട്ടെന്ന് നിർത്തി ഡ്രൈവർ പുറത്തേക്ക് ഇറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പട്ടു. പാലക്കാട് സ്വദേശിയാണ് വാഹനത്തിൻ്റ ഡ്രൈവർ. പഴയ റഫ്രിജറേറ്ററിൻ്റ
കിണർ വൃത്തിയാക്കി തിരികെ കയറുന്നതിനിടെ കയർപൊട്ടി കിണറിൽ വീണു; തൊഴിലാളിയെ സുരക്ഷിതമായി പുറത്തെത്തിച്ച് നാദാപുരം ഫയർഫോഴ്സ്
നാദാപുരം: കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ റോപ്പ് പൊട്ടി കിണറിൽ വീണ തൊഴിലാളിയെ രക്ഷപ്പെടുത്തി. കൊയമ്പ്ര താഴെ കുനി ഗണേശന് ആണ് കിണറിൽ വീണ് പരിക്കേറ്റത്. വെളളൂർ ദാമോദരൻ കോരിച്ചിക്കാട്ടിൽ എന്നയാളുടെ വീടിനോട് ചേർന്ന കിണർ വൃത്തിയാക്കി തിരിച്ചു കയറുന്നതിനിടെ ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം. നാദാപുരം ഫയർഫോഴ്സ് ഉദ്യോഗസ്ഥരാണ് തൊഴിലാളിയെ സുരക്ഷിതമായി കിണറിൽ
മേയുന്നതിനിടെ അബദ്ധത്തിൽ പോത്ത് കിണറിൽ വീണു; രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന
വേളം: അബദ്ധത്തിൽ കിണറിൽ വീണ പോത്തിന് രക്ഷകരായി നാദാപുരം അഗ്നിരക്ഷാ സേന യൂണിറ്റ്. ചേരാപുരം പുത്തലത്ത് പൊളിഞ്ഞോളി കുഞ്ഞബ്ദുള്ളയുടെ ഉടമസ്ഥതയിലുള്ള പോത്താണ് കിണറിൽ വീണത്. ഇന്നലെ വൈകുന്നേരം 5 മണിയോടെയാണ് സംഭവം. പോത്തിനെ മേയാനായി രാവിലെ വിട്ടതായിരുന്നു. വൈകുന്നേരം തിരിച്ച് കൂട്ടികൊണ്ടുവരാനായി എത്തിയപ്പോൾ പോത്തിനെ കാണാനില്ല. പരിസരം മുഴുവൻ അന്വേഷിച്ചപ്പോൾ കിണറിൽ വീണു കിടക്കുന്നത് കണ്ടു.
നാദാപുരം പാറക്കടവ് ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു; കത്തിനശിച്ചത് ഇരിങ്ങണ്ണൂർ സ്വദേശിയുടെ വാഹനം
പാറക്കടവ് : പാറക്കടവ് കെയർ & ക്യൂയർ ഹോസ്പിറ്റലിന് സമീപം ബുള്ളറ്റ് ബൈക്കിന് തീപ്പിടിച്ചു. ഇരിങ്ങണ്ണൂർ സ്വദേശി സൗപർണികയിൽ ഹരിദാസിന്റെ ബൈക്കിനാണ് തീപ്പിടിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഹരിദാസനും ഭാര്യയും ആശുപത്രിയിലെത്തി തിരിച്ച് പോകുന്നതിനായി ബൈക്ക് സ്റ്റാർട്ട് ചെയ്യുമ്പോഴാണ് തീ ഉയർന്നത്. നിമിഷ നേരം കൊണ്ട് തീ ആളിപ്പടർന്നു. സമീപത്തുണ്ടായിരുന്നവർ ഉടൻ ഫയർ സ്റ്റേഷനിൽ
നാദാപുരം പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച അപകടം; മുക്കം സ്വദേശിക്ക് പരിക്ക്, ലോറിക്കുള്ളിൽ കുടുങ്ങിയ ആളെ രക്ഷപ്പെടുത്തിയത് ഏറെ നേരത്തെ ശ്രമത്തിനൊടുവിൽ
നാദാപുരം: പയന്തോങിൽ നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം. ടിപ്പർ ലോറി ഡ്രൈവർക്ക് പരിക്ക്. മുക്കം ചെറുവടി സ്വദേശി ഷാജഹാനാണ് പരിക്കേറ്റത്. പയന്തോങ് ഹൈടെക് സ്കൂളിന് സമീപം ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. നിയന്ത്രണം വിട്ട ടിപ്പർ ലോറി നിർത്തിയിട്ട ലോറിക്ക് പിന്നിൽ വന്ന് ഇടിക്കുകയായിരുന്നു. ടിപ്പർ ലോറിയുടെ ക്യാബിനുള്ളിൽ
കുറ്റ്യാടി ടൗണിൽ മൂന്ന് നില കെട്ടിടത്തിൽ തീ പിടിത്തം; തീ അണച്ചത് പേരാമ്പ്രയിൽ നിന്നും നാദാപുരത്ത് നിന്നും എത്തിയ മൂന്ന് യൂണിറ്റ് ഫയർ ഫോഴ്സ്
കുറ്റ്യാടി: കുറ്റ്യാടി ടൗണിൽ തൊട്ടിൽ പാലം റോഡിലുള്ള മനാഫ് തിരുമംഗലത്ത് എന്നയാളുടെ ഉടമസ്ഥതയിലുള്ള മൂന്ന് നില കെട്ടിടത്തിൽ തീപ്പിടുത്തം. ഉപയോഗശൂന്യമായ കാർഡ് ബോർഡ് പെട്ടികളും കടലാസുകൾക്കും തീ പിടിച്ച് കത്തി പടരുകയായിരുന്നു. സംഭവമറിഞ്ഞ് നാദാപുരം അഗ്നി രക്ഷാ നിലയത്തിൽ നിന്നു സ്റ്റേഷൻ ഓഫീസർ ടി .ജാഫർ സാദിഖി ൻ്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റും പേരാമ്പ്രയിൽ നിന്ന്