Tag: nadapuram excise
കക്കട്ട് കുന്നുമ്മലിൽ മെത്താഫെറ്റമിനുമായി യുവാവ് എക്സൈസ് പിടിയിൽ
കക്കട്ട്: കുന്നുമ്മൽ പഞ്ചായത്തിലെ പൂവുള്ളതിൽ മുക്ക് കുനിയിൽ നിന്നും മെത്താഫെറ്റമിനുമായി യുവാവ് എക്സൈസിന്റെ പിടിയിൽ. കുന്നുമ്മൽ സ്വദേശ നെരോത്ത് പി പി റംഷിദാണ് പിടിയിലായത്. ഇന്നലെ വൈകീട്ട് 5.50 ഓടെയാണ് സംഭവം. പൂവുള്ളതിൽ മുക്ക് കുനിയിൽ സ്കൂൾ റോഡിന് സമീപത്ത് നിന്നുമാണ് പ്രതി പിടിയിലാകുന്നത്. ഇയാളുടെ കൈവശം നിന്നും 8.4 ഗ്രാം മെത്താഫെറ്റമിൻ എക്സൈസ് കണ്ടെത്തി.
ഓണം സ്പെഷ്യൽ ഡ്രൈവ്; തൂണേരിയിൽ 40 ലിറ്റർ മാഹി മദ്യവുമായി യുവാവ് പിടിയിൽ
നാദാപുരം: തൂണേരിയിൽ മാഹി മദ്യവുമായി യുവാവ് പിടിയിൽ. ചെക്യാട് നെല്ലിക്കാപറമ്പ് പാലയുള്ള പറമ്പത്ത് സുധീഷാണ് പിടിയിലായത്. ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി തുണേരിയിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ബൈക്കിൽ കടത്തിക്കൊണ്ടുവരുകയായിരുന്ന 40 ലിറ്റർ മാഹി വിദേശ മദ്യവുമായി യുവാവ് പിടിയിലായത്. മദ്യം കടത്താൻ ഉപയോഗിച്ച ബൈക്ക് എക്സൈസ് കസ്റ്റഡിയിലെടുത്തു. നാദാപുരം റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ അനിമോൻ