Tag: MVD
ശ്രദ്ധിക്കുക! തട്ടിപ്പാണ്, പിഴയടക്കാൻ വാട്‌സ്ആപ്പിൽ മെസേജ് വരില്ല; ട്രാഫിക് നിയമലംഘനം നടത്തിയെന്ന് പറഞ്ഞ് വ്യാജ മെസേജുകൾ വരുന്നതിനെതിരെ ജാഗ്രത വേണമെന്ന് എംവിഡി
വടകര: ട്രാഫിക് നിയമലംഘനം നടത്തിയെന്നു പറഞ്ഞ് വ്യാജ മെസേജുകൾ വരുന്നതിനെതിരെ പൊതുജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് എംവിഡി. ഒരു നിമിഷം നമ്മെ പരിഭ്രാന്തരാക്കാൻ ഇത്തരം മെസ്സേജുകൾക്ക് സാധിക്കും. നമ്മുടെ ആ ഒരു നിമിഷത്തെ പരിഭ്രാന്തി മുതലെടുക്കും വിധം മനഃശാസ്ത്രപരമായി സെറ്റ് ചെയ്തിട്ടുള്ളവയാകും ഒട്ടുമിക്ക വ്യാജസന്ദേശങ്ങളും. അത്തരത്തിലുള്ള സന്ദേശങ്ങളെ ജാഗ്രതയോടെ കാണണമെന്ന് എംവിഡി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. ഫേസ്ബുക്ക്
പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല; വാഹന പരിശോധനയ്ക്ക് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി മതി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ പ്രിൻറ് കോപ്പികയ്യിൽ കരുതേണ്ടതില്ല. പൊലീസും മോട്ടാർ വഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തുന്ന വാഹന പരിശോധനയ്ക്കിടെ ഇനിമുതൽ ഡ്രൈവിംഗ് ലൈസൻസിന്റെ ഡിജിറ്റൽ കോപ്പി ഹാജരാക്കിയാൽ മതിയാകും. ഇതു സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറത്തിറങ്ങി. നിലവിൽ ഡ്രൈവിംഗ് ലൈസൻസും വാഹന രജിസ്ട്രേഷൻ സർട്ടിഫിക്കറ്റും പിവിസി കാർഡിലാണ് ചെയ്തു നൽകുന്നത്. ഇതു ഡിജിറ്റൽ
ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരുടെ ശ്രദ്ധയ്ക്ക്; ഇൻഷൂറില്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ കർശന നടപടി, ഉത്തരവിറക്കി മോട്ടോർ വാഹന വകുപ്പ്
തിരുവനന്തപുരം: ഇൻഷൂർ ഇല്ലാതെ വാഹനം ഓടിക്കുന്നതും അപകടത്തിൽ പെടുന്നതും നാട്ടിൽ ഇപ്പോൾ സാധാരണമാണ്. അത്തരത്തിൽ ഇൻഷൂർ ഇല്ലാതെ വാഹനമോടിക്കുന്നവരെ പൂട്ടാനൊരുങ്ങി മോട്ടോർ വാഹന വകുപ്പ്. ഇൻഷുറൻസ് ഇല്ലാത്ത വാഹനം അപകടത്തിൽ പെട്ടാൽ നടപടി കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പിന്റെ തീരുമാനം. നിയമ ലംഘകർക്കെതിരെ കർശന നടപടിയെടുക്കാൻ ആർടിഒ, സബ് ആർടിഒ എന്നിവർക്ക് നിർദേശം നൽകി ഗതാഗത
മോട്ടോർ വാഹന വകുപ്പ് പരിശോധന; ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി
കോഴിക്കോട്: മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ജില്ലയിലെ 168 ബസുകൾക്കെതിരെ നിയമ നടപടി സ്വീകരിച്ചു. പെർമിറ്റ് ഇല്ലാത്ത സർവിസ്, പാസഞ്ചർ ഡോർ അടക്കാത്തവ, സ്പീഡ് ഗവർണർ ഇല്ലാത്തവ, റാഷ് ഡ്രൈവിങ്, മ്യൂസിക് സിസ്റ്റം, എയർ ഹോൺ, അധിക ലൈറ്റുകൾ സ്ഥാപിച്ചവ എന്നിവക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ഒക്ടോബർ എട്ടുമുതൽ 15 വരെ ഒരാഴ്ചക്കാലമാണ് മോട്ടോർ വാഹന
ഗതാഗതനിയമന ലംഘനത്തിനുള്ള പിഴ യഥാസമയം അടയ്ക്കാത്തവരാണോ?; എങ്കില്‍ അടയ്ക്കുവാന്‍ അവസരം, മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു
വടകര: ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകള്‍ അടയ്ക്കാന്‍ പൊതുജനങ്ങള്‍ക്കായി പോലീസും മോട്ടോര്‍ വാഹനവകുപ്പും സംയുക്തമായി ഇ-ചലാന്‍ അദാലത്ത് സംഘടിപ്പിക്കുന്നു. കേരള പോലീസും മോട്ടോര്‍ വാഹനവകുപ്പും ഇ-ചലാന്‍ മുഖേന നല്‍കിയിട്ടുള്ള ഗതാഗത നിയമലംഘനത്തിനുള്ള പിഴകളില്‍ യഥാസമയം പിഴ അടക്കാന്‍ സാധിക്കാത്ത ചലാനുകളും, നിലവില്‍ കോടതിയിലുള്ള ചലാനുകളില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ളവ
ഓരോ യാത്രകളും പുതിയ പാഠങ്ങൾ നൽകുന്നു, എന്താണ് ഡ്രൈവിംഗിലെ ഐപിഡിഐ; എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു
കോഴിക്കോട്: ഡ്രൈവിംഗിലെ ഐപിഡിഐ ഡ്രൈവിംഗ് എന്നത് നിരന്തരമായ പഠനമാണ്. ഓരോ യാത്രകളും നമ്മുടെ ഡ്രൈവിങ്ങിന് പുതിയ പാഠങ്ങൾ നൽകുന്നുണ്ട്. നമ്മുടെ ഡ്രൈവിങ്ങിൽ നിരന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന ഒന്നാണ് ഐപിഡിഇ. എന്താണ് ഐപിഡിഇ എന്നും അത് ഡ്രൈവിംഗിൽ എത്ര മാത്രം പ്രാധാന്യമുണ്ടെന്നും വ്യക്തമാക്കുന്നതാണ് എം വി ഡിയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ഡ്രൈവിംഗ് എന്നത് നിരന്തരമായ
ജീവനെടുക്കുന്ന മരണപ്പാച്ചിൽ അവസാനിക്കണം: കൊയിലാണ്ടയിൽ യാത്രക്കാരിക്ക് അപകടമുണ്ടാക്കും വിധം നിയമം ലംഘിച്ച രണ്ട് ബസുകൾക്കും ഡ്രൈവർമാർക്കുമെതിരെ നടപടി, തെളിവായത് സി.സി.ടി.വി ദൃശ്യങ്ങൾ
കൊയിലാണ്ടി: കൊയിലാണ്ടിയിൽ യാത്രക്കാരിക്ക് അപകടം സംഭവിക്കും വിധം ട്രാഫിക് നിയമം ലംഘിച്ച് ബസ്സ് ഓടിച്ച ഡ്രൈവർക്കും ബസ്സിനുമെതിരെ നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ്. കൊയിലാണ്ടി ദേശീയ പാതയില്‍ നിര്‍ത്തിയിട്ട ബസിനെ അപകടകരമായി രീതിയില്‍ ഇടതുവശം ചേര്‍ന്ന് ഓവര്‍ടേക് ചെയ്ത സംഭവത്തിലാണ് നടപടി. ബസ് ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തതായി മോട്ടോര്‍ വാഹന വകുപ്പ് അധികൃതർ അറിയിച്ചു.
പിഴയടച്ച് ഊരാമെന്ന് കരുതണ്ട, പോലീസ് ചെക്കിങ്ങില്‍ വണ്ടി നിര്‍ത്തിയില്ലെങ്കില്‍ ഇനി പെടും
കോഴിക്കോട്: വാഹന പരിശോധനയില്‍ കൈകാണിക്കുമ്പോള്‍ നിര്‍ത്താതെ പോവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് താല്‍ക്കാലികമായി റദ്ദാക്കാന്‍ ഒരുങ്ങി മോട്ടോര്‍ വാഹനവകുപ്പ്. കൈകാണിച്ചിട്ടും നിര്‍ത്താതെ പോയതിനും അമിത വേഗത്തില്‍ വാഹനമോടിക്കുന്നതിനും ഹെല്‍മറ്റ് ധരിക്കാത്തതിനും ഇനി ലൈസന്‍സ് റദ്ദാക്കുന്നതിനുള്ള നടപടി സ്വീകരിക്കും. ഇത്തരം നിയമലംഘനങ്ങള്‍ക്ക് പിഴയീടാക്കാറാണ് പതിവ്, എന്നാല്‍ ഇനി പിഴയടച്ചവര്‍ വീണ്ടും ഇതേ നിയമലംഘനം ആവര്‍ത്തിക്കുന്നത് കണ്ടെത്തിയാല്‍ തുടര്‍ന്ന് ലൈസന്‍സ്