Tag: Murad
കണ്ണൂക്കരയ്ക്ക് പിന്നാലെ അപകടം പതിയിരുന്ന് മൂരാടും; ഭീതിയോടെ ദേശീയ പാതയ്ക്ക് സമീപത്തെ വീട്ടുകാരും വാഹനയാത്രികരും
വടകര: മേലെ കണ്ണൂക്കര ഹൈവേ നിർമാണത്തിനായി കെട്ടിയ സംരക്ഷണ ഭിത്തി ഇടിഞ്ഞതിന് പിന്നാലെ ദേശീയ പാതയിൽ മൂരാടും അപകട ഭീഷണിയിലാണ്. ഒരാഴ്ച മുൻപാണ് ദേശീയ പാതയിൽ മൂരാട് പാലത്തിന് സമീപം മണ്ണിടിഞ്ഞത്. ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷമാണ് ഇവിടെ മണ്ണിടിഞ്ഞതെന്നത് പ്രദേശത്തെ ജനങ്ങളെ ആശങ്കയിലാക്കിയിരുന്നു. 30 മീറ്ററോളം ഉയരത്തിൽ മണ്ണ് അടർന്ന് നേരെ പാതയിലേക്ക് പതിക്കുകയായിരുന്നു.
സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടം; മൂരാട് ബസുകള്‍ കൂട്ടിയിടിച്ചു
പയ്യോളി: മത്സരയോട്ടം നടത്തുകയായിരുന്ന സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ചു. കോഴിക്കോട് നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസും കോഴിക്കോട് നിന്ന് തലശ്ശേരിയിലേക്ക് പോവുകയായിരുന്ന ‘വെസ്റ്റ് കോസ്റ്റ്’ ബസുമാണ് കൂട്ടിയിടിച്ചത്. തിങ്കളാഴ്ച വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. വൈകീട്ട് നാലരയോടെ ദേശീയപാതയില്‍ ഇരിങ്ങല്‍ മൂരാട് ഓയില്‍മില്‍ ബസ് സ്‌റ്റോപ്പില്‍ കോഴിക്കോട്‌നിന്ന് കണ്ണൂരിലേക്ക് പോവുകയായിരുന്ന ‘സിഗ്മ’ ബസ് യാത്രക്കാരെ ഇറക്കുമ്പോഴാണ് സംഭവം.