Tag: mukkali railway Station

Total 4 Posts

മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്തലാക്കില്ല; ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം

വടകര: മുക്കാളി റെയിൽവേ സ്റ്റേഷൻ പ്രവർത്തനം നിർത്താനുള്ള നിർദ്ദേശങ്ങൾ പരിഗണനയിൽ ഇല്ലെന്ന് റെയിൽവേ അധികൃതർ. പാലക്കാട് ഡിവിഷൻ ഓഫീസിൽ ഷാഫി പറമ്പിൽ എംപി നടത്തിയ കൂടിക്കാഴ്ചയിലാണ് ഡിആർഎം അരുൺ കുമാർ ചതുർവേദി ഇക്കാര്യം വ്യക്തമാക്കിയത്. ജനവികാരം മനസിലാക്കി നിർത്തലാക്കിയ ട്രെയിനുകൾക്ക് സ്റ്റോപ്പ് പുനഃസ്ഥാപിക്കുന്ന കാര്യം പരിഗണിക്കുമെന്നും ഡിആർഎം പറഞ്ഞു. രാവിലെ കോയമ്പത്തൂരിലേക്കും തിരിച്ചുള്ള ട്രെയിനിനും മുക്കാളിയിൽ

മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ പ്രതിഷേധ ജ്വാല തീർത്തു

ചോമ്പാല: മുക്കാളി റെയിൽവേ സ്റ്റേഷനോടുള്ള അവഗണനയ്ക്കെതിരെ ജനകീയ ആക്‌ഷൻ കമ്മിറ്റിയുടെ നേതൃത്വത്താൻ റെയിൽവേ സ്റ്റേഷനു മുന്നിൽ ബഹുജന പ്രതിഷേധ ജ്വാല തീർത്തു. കോവിഡിനു മുൻപ് സ്റ്റോപ്പുണ്ടായിരുന്ന തീവണ്ടികൾ പുനഃസ്ഥാപിച്ചുകിട്ടണമെന്ന് പ്രതിഷേധക്കാർ ആവശ്യപ്പെടുന്നു. അടച്ചുപൂട്ടൽ ഭീഷണി നേരിടുന്ന ചേമഞ്ചേരി, വെള്ളറക്കാട്, ഇരിങ്ങൽ എന്നീ റെയിൽവേ സ്റ്റേഷനുകളിലും സമാന രീതിയിൽ സമരം. നടന്നു. ജനപ്രിയ തീവണ്ടികൾക്ക് വരുമാനം കുറവാണെന്നു

മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു; കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും

ചോമ്പാൽ: മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കേന്ദ്ര റെയിൽവേ മന്ത്രിക്ക് ചോമ്പാൽ കമ്പയിൻ സ്പോർട്സ് ആന്റ് ആർട്സ്‌ ക്ലബ് 1001 കത്തുകൾ അയക്കും. കേന്ദ്ര റെയിൽവേ മന്ത്രി അശ്വിൻ വൈഷ്ണവിന് 1001 കത്തുകളയക്കാൻ ക്ലബിന്റെ ജനറൽ ബോഡി യോഗത്തിൽ തീരുമാനമായി. വ്യാഴാഴ്ച വൈകീട്ട് കുഞ്ഞിപ്പള്ളി ടൗണിൽ സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലാണ് കത്തുകളയക്കുക. ലാഭകരമല്ലാത്ത

മുക്കാളി റെയിൽവേ സ്റ്റേഷൻ നിർത്തലാക്കരുതെന്ന ആവശ്യവുമായി കെ-റെയിൽ വിരുദ്ധ സമരസമിതി

ഒഞ്ചിയം: വരുമാനമില്ലാത്ത സ്റ്റേഷനുകൾ നിർത്തലാക്കുന്നതിൻ്റെ പേരിൽ മുക്കാളി റെയിൽവേ ഹാൾട്ട് സ്റ്റേഷൻ നിർത്തലാക്കരുതെന്ന് കെ-റെയിൽ സിൽവർലൈൻ വിരുദ്ധ ജനകീയ സമരസമിതി അഴിയൂർ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി മുക്കാളി, ഏറാമല, കുന്നുമ്മക്കര, തട്ടോളിക്കര, ഒഞ്ചിയം പ്രദേശങ്ങളിലെ ജനങ്ങൾ അവരുടെ ദീർഘദൂര യാത്രകൾക്ക് ആശ്രയിക്കുന്നത് മുക്കാളി റെയിൽവേ സ്റ്റേഷനെയായിരുന്നു. കോവിഡിന് മുൻപുവരെ 10 ട്രെയിനുകൾക്ക് ഇവിടെ സ്റ്റോപ്പുണ്ടായിരുന്നു.

error: Content is protected !!