Tag: Mukkali
അമേരിക്കയിൽ നിന്ന് കുടുംബത്തെ കാണാൻ മടങ്ങിവരുന്നതിനിടെ മരണം തട്ടിയെടുത്തു, അപകടം ഷിജിലിന്റെ വീടെത്താൻ മിനുട്ടുകൾ മാത്രം ബാക്കി നിൽക്കെ; മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്
മുക്കാളി: മുക്കാളിയിൽ കാറും ലോറിയും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചതിന്റെ ഞെട്ടൽ മാറാതെ നാട്. രണ്ട് പേരുടെ മരണ വാർത്തയോടെയാണ് മുക്കാളിയിലെ നാട്ടുകാരുടെ ഇന്നത്തെ ദിവസം തുടങ്ങിയത്. ബ്ലോക്കോഫീസിനും മുക്കാളിക്കും ഇടയിൽ ഇന്ന് രാവിലെ ആറരയോടെയാണ് അപകടം നടന്നത്. ന്യൂമാഹി ചാലക്കര സ്വദേശി ഷിജിൽ , സുഹൃത്തും കാറിന്റെ ഡ്രൈവറുമായ കോടിയേരി കല്ലിൽ താഴെ സ്വദേശി
മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു
അഴിയൂർ: മുക്കാളി കണ്ടപ്പംകുണ്ടിൽ രമേശൻ അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭാര്യ ബിന്ദു. മക്കൾ കാവ്യ, കൃതിക സംസ്കാരം വൈകീട്ട് 4-മണിക്ക് വിട്ട് വളപ്പിൽ നടന്നു. Kandappamkundil Ramesan Passed away in mukkali
മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ശ്രമത്തിനെതിരെ പ്രതിഷേധം; കേന്ദ്ര റെയിൽവേ മന്ത്രിക്ക് 1001 കത്തുകളയച്ചു
അഴിയൂർ: മുക്കാളി റെയില്‍വേ സേ്‌റ്റഷന്‍ അടച്ചുപൂട്ടാനുള്ള നീക്കത്തില്‍ കേന്ദ്രമന്ത്രിക്ക് കത്തുകളയച്ച് പ്രതിഷേധിച്ചു. ചോമ്ബാല്‍ കമ്പയിന്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബിൻ്റെ നേതൃത്വത്തിലാണ് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്‌ണവിന് 1001 കത്തുകള്‍ അയച്ച് പ്രതിഷേധം സംഘടിപ്പിച്ചത്. കുഞ്ഞിപ്പള്ളി ടൗണില്‍ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ഉമ്മര്‍ ഉദ്‌ഘാടനം ചെയ്‌തു. മുക്കാളി സേ്‌റ്റഷന്‍ അടച്ചു പൂട്ടാന്‍
മുക്കാളി വലിയപുരയിൽ ഗംഗാധരൻ അന്തരിച്ചു
അഴിയൂർ: മുക്കാളി വയലിൽപുരയിൽ ഗംഗാധരൻ (ചമയം ഫാൻസി, വടകര) അന്തരിച്ചു. എഴുപത്തി മൂന്ന് വയസ്സായിരുന്നു. ഭാര്യ പ്രഭാസിനി. മക്കൾ: ശ്രുതി, സ്വാതി. മരുമകൻ: അരുൺ (പാലക്കാട്). സഹോദരങ്ങൾ: കൃഷ്ണൻ, രാജൻ, ശാന്ത, പരേതരായ ബാലൻ, സ്വാമിനാഥൻ, സരോജിനി.
ലാഭകരമല്ലാത്ത ഹാൾട്ട് സിറ്റേഷനുകൾ നിർത്തലാക്കും; മുക്കാളി റെയിൽവേ സ്റ്റേഷൻ അടച്ചുപൂട്ടൽ ഭീഷണിയിൽ
അഴിയൂർ: മുക്കാളി റെയില്‍വേ സ്റ്റേഷൻ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. ലാഭകരമല്ലാത്തഹാള്‍ട്ട് സ്റ്റേഷനുകള്‍ അടച്ചുപൂട്ടുക എന്നതാണ് റെയിൽവെ പറയുന്നത്. റെയില്‍വേ ഡിവിഷണല്‍ മാനേജരണ് ഈ കാര്യം പറഞ്ഞത്. കോവിഡ് കാലം വരെ പത്ത് ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ഉണ്ടായിരുന്ന മുക്കാളിയില്‍ ഇപ്പോൾ നാല് ട്രെയിനുകള്‍ മാത്രമാണ് നിര്‍ത്തുന്നത്. അതില്‍ പ്രാധാന്യമില്ലാത്ത സമയങ്ങളിലാണ് രണ്ട് ട്രെയിനുകള്‍ മുക്കാളിയില്‍ നിർത്തുന്നത്. വണ്ടികളുടെ എണ്ണം
മുസ്ലിംലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു
അഴിയൂർ: മുസ്ലിം ലീഗ് നേതാവും ജീവകാരുണ്യ പ്രവർത്തകനുമായ ഖാദർ ഏറാമല അന്തരിച്ചു. 67 വയസ്സായിരുന്നു. മുസ്ലിം ലീഗ് മുക്കാളി ശാഖ കമ്മിറ്റി പ്രസിഡണ്ടും, കെ.എം.സിസി നേതാവുമായിരുന്നു. മുക്കാളി ദാറുൽ ഉലൂം അസോസിയേഷൻ കമ്മിറ്റി മുൻ അംഗം, കെ.എം.സി.സി ദുബൈ കമ്മിറ്റി വടകര മണ്ഡലം മുൻ സെക്രട്ടറി തുടങ്ങിയ സ്ഥാനങ്ങളും വഹിച്ചിരുന്നു. ഭാര്യ: ഹൈറുന്നിസ.ടി.പി.മക്കൾ: മുഹമദ് ഷാനിർ,
കനത്തമഴ ; മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം
മുക്കാളി: കനത്തമഴ തുടരുന്നതിനാൽ മുക്കാളിയിൽ വെള്ളക്കെട്ട് രൂക്ഷം. സെൻഡ്രൽ മുക്കാളിയിലെ കടകൾ വെള്ളത്തിലായി. ജ്യോതി മെഡിക്കൽസ്, സമീപത്തെ സ്റ്റേഷനറി കട, ബേക്കറി തുടങ്ങിയ വ്യാപാരസ്ഥാപനങ്ങളിൽ വെള്ളം കയറി. ഇതോടെ വ്യാപാരികൾ ബുദ്ധിമുട്ടിലായി. കടക്കുള്ളിൽ വെള്ളം എത്തിയതിനാൽ കച്ചവടം നടത്താനാകാതെ കട പൂട്ടേണ്ട അവസ്ഥയിലാണ് വ്യാപാരികൾ. മുക്കാളിയിലൂടെ റോഡിലൂടെയുള്ള വാഹന ഗതാഗതം ദുഷ്ക്കരമായി. സെൻഡ്രൽമുക്കാളിയിലെ റെയിൽവേ
‘ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളികളാകുക, അശരണർക്ക് താങ്ങാവുക’; മുക്കാളിയിൽ മുസ്ലീം ലീഗ് ഓഫീസിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് മുനവ്വറലി തങ്ങൾ
അഴിയൂർ: ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗിന്റെ മുക്കാളി ടൗൺ കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവറലി ശിഹാബ് തങ്ങളാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ശാഖ പ്രസിഡണ്ട് ഖാദർ ഏറാമല അധ്യക്ഷത വഹിച്ചു. ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗ് രൂപീകരണ കാലം മുതൽ രാഷ്ട്രീയ പ്രവർത്തനത്തോടൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങൾ
വടകര കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍: പ്രദേശവാസികളുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി
മുക്കാളി: വടകര – തലശ്ശേരി ദേശീയപാത കണ്ണൂക്കര മീത്തലെ മുക്കാളിയില്‍ അശാസ്ത്രീയമായ നിർമ്മിച്ച സംരക്ഷണഭിത്തി തകർന്ന് മണിക്കൂറുകളോളം ഗതാഗത തടസ്സം ഉണ്ടായ വിഷയത്തിൽ എൽഡിഎഫ് അഴിയൂർ പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. പ്രദേശത്ത് താമസിക്കുന്നവരുടെയും റോഡില്‍ യാത്ര ചെയ്യുന്നവരുടെയും സുരക്ഷിതത്വം ഉറപ്പാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. മീത്തലെ മുക്കാളി കൈതോക്കുന്ന് ഭാഗത്ത് സംരക്ഷണഭിത്തി കെട്ടുമ്പോൾ തന്നെ നാട്ടുകാരും പ്രദേശവാസികളും
മറ്റൊരു ബസിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ലോറിയുമായി കൂട്ടിയിടിച്ചു; വടകര മുക്കാളിയിലുണ്ടായ വാഹനാപകടത്തിൽ മുപ്പതോളം പേർക്ക് പരിക്ക്
[top] വടകര: മുക്കാളിയിൽ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. അപകടത്തിൽ മുപ്പതോളം പേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഇന്ന് വെെകീട്ട് അഞ്ചരയോടെയാണ് അപകടം. കോഴിക്കോടേക്ക് പോകുന്ന സ്വകാര്യ ബസ് കണ്ണൂർ ഭാഗത്തേക്ക് ചരക്കുമായി പോവുന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. മറ്റൊരു ബസിനെ മറികടക്കാനുള്ള ശ്രമത്തിനിടെയാണ് അപകടം നടന്നത്. അപകടത്തിൽ ലോറിയുടെ