Tag: mpox
കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ച രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു; കോഴിക്കോട് വിമാനത്താവളത്തിൽ നിന്നും യുവാവ് പോയത് മാഹി പെരിങ്ങത്തൂരിലെ വീട്ടിലേക്ക്
കണ്ണൂർ: കണ്ണൂരിൽ എംപോക്സ് സ്ഥിരീകരിച്ച രണ്ടാമത്തെ രോഗിയുടെ റൂട്ട് മാപ്പ് പുറത്ത് വിട്ടു. യു.എ.ഇയിൽനിന്ന് ഡിസംബർ 13ന് പുലർച്ചെ 2.30ന് കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ മാഹി പെരിങ്ങത്തൂർ സ്വദേശിയായ യുവാവിനാണ് എംപോക്സ് സ്ഥിരീകരിച്ചത്. കോഴിക്കോട് വിമാനത്താവളത്തിൽ ഇറങ്ങിയ യുവാവ് ബന്ധുവിന്റെ കാറിൽ പെരിങ്ങത്തൂരിലെ വീട്ടിലെത്തി. അന്ന് വൈകീട്ടും പിറ്റേന്ന് രാവിലെയും ചൊക്ലിയിലെ സ്വകാര്യ ലാബിൽ ടെസ്റ്റിനെത്തി.
കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്സ്; രോഗം സ്ഥിരീകരിച്ചത് തലശ്ശേരി സ്വദേശിക്ക്
കണ്ണൂർ: കണ്ണൂരിൽ ഒരാൾക്കുകൂടി എംപോക്‌സ് സ്ഥിരീകരിച്ചു. ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള തലശ്ശേരി സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ദുബൈയിൽ നിന്നും നാട്ടിലെത്തിയ ഇയാൾ രോഗലക്ഷണങ്ങൾ കണ്ടതിനെ തുടർന്ന് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഫലം പോസിറ്റീവായത്. രോഗിയെ പ്രത്യേക പരിചരണ വിഭാഗത്തിലേക്കു മാറ്റി. ഇതോടെ ജില്ലയിൽ രണ്ടു കേസുകളായി. നേരത്തെ
മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു; രോഗം ദുബൈയില്‍ നിന്നെത്തിയ യുവാവിന്
മലപ്പുറം: മലപ്പുറം ജില്ലയില്‍ എംപോക്‌സ് സ്ഥിരീകരിച്ചു. ദുബൈയില്‍ നിന്നെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ലക്ഷണങ്ങളോടെ മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിരീക്ഷണത്തിലായിരുന്നു ഇയാള്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇവിടെ എത്തുന്നവര്‍ ഉള്‍പ്പെടെ രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ചികിത്സയും ഐസൊലേഷന്‍ സൗകര്യമൊരുക്കിയിട്ടുള്ള ആശുപത്രികളുടെ പേരും ഫോണ്‍ നമ്പറും പുറത്തുവിട്ടിട്ടുണ്ട്. ഇതുകൂടാതെ എല്ലാ
മങ്കിപോക്‌സ് ; ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണം, ഇന്ത്യയിലും ജാഗ്രതാ നിർദേശം, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ്
ഡൽഹി: ലോകമെമ്പാടും മങ്കിപോക്‌സ് പടരുന്ന സാഹചര്യത്തിൽ രാജ്യത്ത് ജാഗ്രതാ നിർദേശം. എംപോക്‌സിനെ ആഗോള പൊതുജനാരോഗ്യ അടിയന്തരവസ്ഥയായി പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുൻകരുതൽ നടപടികൾ സ്വീകരിച്ചെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു. അടിയന്തര വാർഡുകൾ സജ്ജമാക്കുക, വിമാനത്താവളങ്ങളിൽ മുന്നറിയിപ്പ് നൽകുക തുടങ്ങിയ മുൻകരുതൽ ആരോഗ്യ മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്. ശരീരത്തിൽ തിണർപ്പുകളുള്ള രോഗികളെ തിരിച്ചറിയണമെന്നും അവർക്ക്