Tag: monkey pox
എംപോക്സ് രോഗ ലക്ഷണങ്ങൾ; മലപ്പുറത്ത് ഒരാൾ ചികിത്സയിൽ
മലപ്പുറം: എംപോക്സ് രോഗലക്ഷണങ്ങളോടെ മലപ്പുറം മഞ്ചേരിയിൽ ഒരാൾ ചികിത്സയിൽ. ഗൾഫിൽ നിന്ന് വന്ന എടവണ്ണ ഒതായി സ്വദേശിയെയാണ് മഞ്ചേരി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. സാമ്പിൾ പരിശോധനയ്ക്കായി അയച്ചു. ജില്ലയിൽ നിപ ഭീതി ഉയരുന്നതിനിടെയാണ് എംപോക്സ് ലക്ഷണങ്ങളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ത്വക്ക് വിഭാഗവുമായി ബന്ധപ്പെട്ട ഡോക്ടറെ കാണാനാണ് കഴിഞ്ഞ തിങ്കളാഴ്ച ഇദ്ദേഹം ആശുപത്രിയിൽ എത്തിയത്. പനി
സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ്; മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി മങ്കിപോക്സ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മലപ്പുറം ജില്ലയിലാണ് മങ്കിപോക്സ് സ്ഥിരീകരിച്ചത്. ജൂലൈ ആറിന് യു.എ.ഇയില്‍ നിന്ന് എത്തിയതാണ് ഇയാള്‍. 13ന് പനി തുടങ്ങി. 15ന് ശരീരത്തില്‍ പാടുകള്‍ കണ്ടു. ഇപ്പോള്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. രോഗിയുമായി അടുത്ത സമ്പര്‍ക്കത്തിലുള്ളവരെ നിരീക്ഷണത്തിലാക്കി. ഇതോടെ മൂന്ന്
കേരളത്തിൽ വീണ്ടും കുരങ്ങ് വസൂരി; രോഗം സ്ഥിരീകരിച്ചത് കണ്ണൂർ സ്വദേശിക്ക്; കോഴിക്കോട് ജില്ലയിൽ ജാഗ്രതാ നിർദ്ദേശം
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും കുരങ്ങ് വസൂരി (മങ്കി പോക്സ്) സ്ഥിരീകരിച്ചു. ദുബായിൽ നിന്നെത്തിയ കണ്ണൂർ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗിയുടെ നില തൃപ്തികരമാണെന്നാണ് വിവരം. ഈ മാസം പതിമൂന്നിനാണ് ഇയാൾ നാട്ടിലെത്തിയത്. സമ്പർക്കത്തിൽ വന്നവരെ നിരീക്ഷീക്കുകയാണെന്നു ആരോഗ്യ മന്ത്രി അറിയിച്ചു. സംസ്ഥാനത്ത് കണ്ണൂരിൽ ഉൾപ്പെടെ മങ്കിപോക്സ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കോഴിക്കോട് ജില്ലയിലും ആരോഗ്യജാഗ്രത പാലിക്കണമെന്ന്
യു.എ.ഇയിൽ നിന്ന് കേരളത്തിലെത്തിയ ആൾക്ക് മങ്കി പോക്‌സെന്ന് സംശയം; രോഗലക്ഷണമുള്ളയാൾ നിരീക്ഷണത്തിലെന്ന് ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാള്‍ക്ക് മങ്കി പോക്‌സ് ബാധിച്ചതായി സംശയമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. യുഎഇയില്‍ നിന്ന് മൂന്ന് ദിവസം മുമ്പ് നാട്ടിലെത്തിയ ആള്‍ക്കാണ് മങ്കി പോക്‌സ് സംശയിക്കുന്നത്. രോഗലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് രോഗിയുടെ സാമ്പിളുകള്‍ പരിശോധനയ്ക്കായി പുണെയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചു. വ്യാഴാഴ്ച വൈകീട്ടോടെ പരിശോധന ഫലം ലഭിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. യുഎഇയില്‍ ഇയാളുമായി അടുത്ത
ന്യൂമോണിയയും മസ്തിഷ്കജ്വരവും ബാധിച്ചേക്കാം, പക്ഷേ ഭയം വേണ്ട; ലോകത്തെ ആശങ്കയിലാക്കിയ കുരങ്ങു പനിയെ കുറിച്ച് അറിയേണ്ടതെല്ലാം
കോവിഡ് മഹാമാരിക്ക് ശേഷം ലോകത്തെവിടെ പൊട്ടിപ്പുറപ്പെടുന്ന ഏതു സാംക്രമിക രോഗവും നമ്മുടെ സവിശേഷ ശ്രദ്ധ ആകർഷിക്കാറുണ്ട്. യാത്രാ സങ്കേതങ്ങൾ ഏറെ മെച്ചപ്പെട്ട ഈ കാലഘട്ടത്തിൽ ലോകത്തിന്റെ ഒരു കോണിൽ നിന്നും മറ്റൊരു കോണിലേക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും അവരിലൂടെ രോഗാണുക്കൾക്കുമെല്ലാം എത്തിപ്പെടാൻ അധികം സമയം വേണ്ടെന്നതും നമ്മുടെ ആശങ്കയേറ്റുന്ന വസ്തുതയാണ്. ഇപ്പോൾ വാർത്തകളിൽ നിറയുന്നത് മങ്കി പോക്സ്