Tag: mission arjun

Total 5 Posts

തിരച്ചിലിന് വേണ്ട സഹായം ചെയ്യുമെന്ന് വാഗ്ദാനം”; ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കണ്ണാടിക്കലിലെ വീട്ടിലെത്തി മുഖ്യമന്ത്രി

കോഴിക്കോട്: കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ കുടുംബത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളോട് സംസാരിച്ച മുഖ്യമന്ത്രി ആവശ്യമായ നടപടി സ്വീകരിക്കുനെന്ന് ഉറപ്പ് നല്‍കി. ഞായറാഴ്ച ഉച്ചയ്ക്ക് 12.30ഓടെയാണ് മുഖ്യമന്ത്രി കണ്ണാടിക്കലിലെ അര്‍ജുന്റെ വീട്ടിലെത്തിയത്. പതിനഞ്ച് മിനിറ്റോളം അവിടെ ചെലവഴിച്ചാണ് അദ്ദേഹം മടങ്ങിയത്. മുഖ്യമന്ത്രി വന്നത് ആശ്വാസമായെന്ന് അര്‍ജുന്റെ കുടുംബം പ്രതികരിച്ചു. തിരച്ചിലിന്

മിഷൻ അർജുൻ; മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി, രക്ഷാപ്രവർത്തനം സംബന്ധിച്ച് മന്ത്രിയുടെ നേതൃത്വത്തിൽ യോ​ഗം ചേർന്നു

കോഴിക്കോട് : ഷിരൂരിൽ മണ്ണിടിച്ചലിൽ കാണാതായ അർജുനെ കണ്ടെത്തുന്നതിനുള്ള രക്ഷാപ്രവർത്തനം ഏകോപിപ്പിക്കാൻ മന്ത്രി മുഹമ്മദ് റിയാസ് ഷിരൂരിലെത്തി. രക്ഷാ പ്രവർത്തനം സംബന്ധിച്ച് മുഹമ്മദ് റിയാസിൻ്റെ നേതൃത്വത്തിൽ യോഗം ചേർന്ന് വിലയിരുത്തി. ദൗത്യസംഘം നേരിടുന്ന പ്രയാസങ്ങൾ ഉൾപ്പെടെ യോഗത്തിൽ ചർച്ച ചെയ്തു. സാധ്യമാകുന്ന എല്ലാ കാര്യങ്ങളും ചെയ്ത് മുന്നോട്ട് പോകണമെന്ന നിലപാടാണ് കേരള സർക്കാരിനുള്ളതെന്നും മന്ത്രി നിലപാടറിയിച്ചു.

തെരച്ചിൽ നിർണ്ണായക ഘട്ടത്തിലേക്ക്; ലോറിയിൽ അർജ്ജുൻ ഉണ്ടാവുമോ?, പ്രതീക്ഷയോടെ നാട്

ബംഗളുരു: അർജുനെ കണ്ടെത്താനുള്ള തിരച്ചിലില്‍ ഇന്ന് നിർണ്ണായക ദിനം. ഇന്നലത്തെ തെരച്ചിലില്‍ ലോറി കണ്ടെത്തിയതിനാൽ ഇന്ന് ലോറിയുടെ കാബിനിൽ അർജുൻ ഉണ്ടോ എന്ന പരിശോധനയിലേക്ക് ദൗത്യസംഘം കടക്കും. അതിനായി ഐബിഒഡി ഉപയോഗിച്ചുള്ള പരിശോധനയാവും നടക്കുക. ലോറിയുടെ കിടപ്പ് മനസ്സിലാക്കാൻ ഡ്രോണ്‍ ബെയ്സ്ഡ് ഡിറ്റക്ഷൻ സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധന നടക്കും. ഒമ്ബത് മണിയോടെ ഡ്രോണ്‍ എത്തിക്കുമെന്നാണ് സൂചന.

”അർജുനെ മണ്ണിടിച്ചിലിൽ കാണാതായി, എന്റെ അച്ഛനും ഡ്രൈവറാണ് ” കണ്ണ് നനയിക്കും മേപ്പയിൽ ഈസ്റ്റ് എസ്.ബി സ്‌കൂളിലെ രണ്ടാം ക്ലാസുകാരന്റെ ഡയറി, സോഷ്യൽ മീഡിയയിലൂടെ ഡയറി കുറിപ്പ് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

വടകര: ഷിരൂരിൽ മണ്ണിടിച്ചലിൽ അകപ്പെട്ട അർജുൻ കുഞ്ഞ് മനസുകളെ വരെ വേദനിപ്പിക്കുകയാണ്. അർജുനെ രക്ഷപ്പെടുത്തുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങൾ മാധ്യമങ്ങൾ ഇടതടവില്ലാതെ ടി വിയിൽ സംപ്രേക്ഷണം ചെയ്യുന്നു. ഇതെല്ലാം രണ്ടാംക്ലാസുകാരൻ ഇഷാന്റെ മനസിനെയും ആകുലപ്പെടുത്തി. ഈ സംഭവത്തിന്റെ പശ്ചാത്തലത്തിൽ ഇഷാൻ എഴുതിയ തന്റെ സ്കൂൾ ഡയറി ഏവരുടേയും കണ്ണ് നനയിക്കുന്നതാണ്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയും ഈ

‘ഒരു മലയാളിക്ക് വേണ്ടി നിങ്ങള്‍ ഇത്രപേര്‍ വന്നില്ലേ, എന്നാല്‍ ഞങ്ങള്‍ക്ക് വേണ്ടി ആരും വന്നില്ല’; ഷിരൂരില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്റെ കുടുംബം ചോദിക്കുന്നു

‘ഒരു മലയാളിയുള്ളതിനാല്‍ ഇപ്പോഴും തിരയുന്നു, അല്ലെങ്കില്‍ റോഡും ശരിയാക്കി അവര്‍ പോയേനെ’ ഷിരൂരിലെ മണ്ണിടിച്ചിലില്‍ അര്‍ജുനൊപ്പം കാണാതായ ജഗന്നാഥന്‍റെ ഭാര്യ ബേബി വണ്‍ ഇന്ത്യ മലയാളത്തിന് നല്‍കിയ അഭിമുഖത്തിലെ പ്രധാന ഭാഗമാണിത്‌. മലയാളിയായ അര്‍ജുനെ കണ്ടെത്താനായി ദിനംപ്രതി കൂടുതല്‍ രക്ഷാപ്രവര്‍ത്തകരും സന്നഹാങ്ങളുമെത്തുമ്പോഴും അധികാരികളോ പോലീസുകാരോ ജഗന്നാഥന്റെ വീട്ടിലേക്ക് ഇതുവരെ തിരിഞ്ഞ് നോക്കിയിട്ടില്ല. വണ്‍ ഇന്ത്യ മലയാളത്തില്‍

error: Content is protected !!