Tag: MEPPAYYUR
കപ്പടിക്കാനുറച്ച് തലയുയർത്തി സാക്ഷാൽ മിശിഹ; മേപ്പയ്യൂർ ജനകീയ മുക്കിൽ ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീന ആരാധകർ (വീഡിയോ കാണാം)
മേപ്പയ്യൂർ: ഖത്തർ ലോകകപ്പിന് മുന്നോടിയായി ജനകീയ മുക്കിൽ അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസിയുടെ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ച് അർജന്റീനിയയുടെ ആരാധകർ. ഇരുപത്തിരണ്ട് അടിയോളം ഉയരമുള്ള കട്ടൗട്ട് ആണ് കഴിഞ്ഞ ദിവസം സ്ഥാപിച്ചത്. പതിനായിരം രൂപ ചെലവഴിച്ചാണ് ആരാധകർ ഈ കൂറ്റൻ കട്ടൗട്ട് സ്ഥാപിച്ചത്. നേരത്തേ പുല്ലാളൂരിലെ പുഴയിൽ സ്ഥാപിച്ച മെസിയുടെ പടുകൂറ്റൻ കട്ടൗട്ട് അന്താരാഷ്ട്ര
നാളികേര വിലയിടിവിനെതിരെ പ്രതിഷേധം; മേപ്പയ്യൂരില്‍ കര്‍ഷക സംഘത്തിന്റെ സായാഹ്ന ധര്‍ണ്ണ
മേപ്പയ്യൂര്‍: നാളികേര വിലയിടിവില്‍ പ്രതിഷേധിച്ച് കര്‍ഷകര്‍ സായാഹ്ന ധര്‍ണ്ണ സംഘടിപ്പിച്ചു. കര്‍ഷക സംഘത്തിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നിരവധി പേരാണ് പങ്കെടുത്തത്. മേപ്പയ്യൂര്‍ ടൗണില്‍ വെച്ച് നടന്ന പരിപാടി പി.പി.രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. എന്‍.കെ.ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കെ.കുഞ്ഞിരാമന്‍, എന്‍.എം.ദാമോദരന്‍, കെ.ടി.രാജന്‍, ആര്‍.വി.അബ്ദുറഹ്‌മാന്‍, ഡോ.സുരേഷ് ഓറനാടി എന്നിവര്‍ സംസാരിച്ചു. വി.മോഹനന്‍ സ്വാഗതവും സി.എം.ചന്ദ്രന്‍ നന്ദിയും
പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയ്ക്കിടെ സ്വര്‍ണാഭരണം ഓട്ടോയില്‍ നഷ്ടപ്പെട്ടു; ആഭരണം കണ്ടെത്തി ഉടമസ്ഥനെ ഏല്‍പ്പിച്ച് മേപ്പയ്യൂരിലെ ഓട്ടോ ഡ്രൈവര്‍
മേപ്പയ്യൂര്‍: ഓട്ടോയില്‍ നിന്നും കളഞ്ഞു കിട്ടിയസ്വര്‍ണാഭരണം ഉടമയ്ക്ക് കൊടുത്ത് ഓട്ടോ ഡ്രൈവര്‍ മാതൃകയായി. മേപ്പയ്യൂര്‍ തണ്ടയില്‍ത്താഴ മരുതിയാട്ട് മീത്തല്‍ ഷൈജുവിനാണ് ഓട്ടോയില്‍ നിന്നും കമ്മല്‍ കളഞ്ഞുകിട്ടിയത്. വെള്ളിയാഴ്ച രാവിലെ ഒമ്പതരയോടെയായിരുന്നു സംഭവം. പാവട്ട് കണ്ടി മുക്കില്‍ നിന്നും മേപ്പയ്യൂരിലേക്കുള്ള യാത്രയിലാണ് ഉന്തുമ്മല്‍ ജിനേഷിന്റെ മകളുടെ ആഭരണം വാഹനത്തില്‍ നഷ്ടപ്പെട്ടത്. മകളുടെ ഡാന്‍സ് പഠനം കഴിഞ്ഞ് വീട്ടിലേക്ക്
കീഴ്പ്പയ്യൂരില്‍ ഭീതിപടര്‍ത്തി ഭ്രാന്തന്‍കുറുക്കന്‍, വീട്ടുമുറ്റത്ത് നിന്നും പതിനാലുകാരനെ കടിച്ചു; ഒടുക്കം സംഘടിച്ച് തല്ലിക്കൊന്ന് നാട്ടുകാര്‍
മേപ്പയൂര്‍: കീഴ്പ്പയ്യൂരില്‍ വീട്ടുമുറ്റത്ത് നിന്നും ഭ്രാന്തന്‍ കുറുക്കന്റ കടിയേറ്റ വിദ്യാര്‍ഥിയെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കീഴ്പയൂര്‍ കോയമ്പ്രത്തു നിസാറിന്റെ മകന്‍ മുഹമ്മദ് സിനാന്‍ (14) നെയാണ് ഭ്രാന്തക്കുറുക്കന്‍ കടിച്ചത്. മേപ്പയൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയാണ്. ഇന്നലെ കാലത്ത് ഏഴുമണിക്കായിരുന്നു സംഭവം. കാലിന്റെ മുകള്‍ ഭാഗത്തും തുടയിലുമാണ് കടിയേറ്റത്. കാരേപുള്ളയില്‍ പ്രസാദിന്റെ
”അതായിരുന്നു മേപ്പയ്യൂരിലെ കോടിയേരിയുടെ അവസാന പരിപാടി; മാസങ്ങള്‍ക്ക് മുമ്പ് പങ്കുവെച്ചത് വീണ്ടും വരാനുള്ള ആഗ്രഹം, ആ വാക്കുകള്‍ വരച്ചിട്ട് ഞങ്ങള്‍ കാത്തിരുന്നു” കോടിയേരിയുടെ മേപ്പയ്യൂരിലെ പരിപാടിയുടെ ഓര്‍മ്മകള്‍ പങ്കുവെച്ച് സി.പി.എം ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍
ടി.പി. രാമകൃഷ്ണനോടൊപ്പമാണ് അന്ന് എ. കെ.ജി സെന്ററില്‍ കോടിയേരിയുടെ മുറിയിലേക്ക് കാലെടുത്ത് വെച്ചത്. അതിഥി കസേരകള്‍ നിറഞ്ഞ മുറിയില്‍ ഏകനായി സഖാവ്. പേന ചലിക്കുന്നതിനിടെ ഇടത് കൈ കൊണ്ട് കസേര ചൂണ്ടി ഇരിക്കാനുള്ള ക്ഷണം. വിഷയം അവതരിപ്പിച്ചത് ടി.പി. അഞ്ച് സ്‌നേഹ വീടുകളുടെ താക്കോല്‍ ദാനത്തിന് എത്തണമെന്ന അഭ്യര്‍ഥന ഡയറിയിലെ പേജുകള്‍ മറിച്ച് തിയ്യതി ഉറപ്പിച്ചു.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി; അണിചേര്‍ന്നത് നൂറുകണക്കിനാളുകള്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമ പഞ്ചായത്ത് ഭരണ സമതിയുടെ നേതൃത്വത്തില്‍ ഭരണ സമതി അംഗങ്ങള്‍, ഹരിത കര്‍മ്മസേന, കുടുംബശ്രീ എ.ഡി.എസ്, സി.ഡി.എസ്, ആരോഗ്യ വകുപ്പ്, എന്‍.സി.സി, സ്‌കൗട്ട്‌സ്, എസ്.പി.സി വ്യാപാരികള്‍, എന്നിവരുടെ നേതൃത്വത്തില്‍ മേപ്പയ്യൂര്‍ ടൗണില്‍ ശുചിത്വ സന്ദേശ റാലി നടത്തി. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നടത്തിയ റാലിയില്‍ നൂറ് കണക്കിനുപേര്‍ പങ്കെടുത്തു. റാലിയുടെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത്
ഹര്‍ത്താല്‍ അക്രമം: മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍; പിടിയിലായത് ജനകീയമുക്ക് സ്വദേശി
മേപ്പയ്യൂര്‍: പോപ്പുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ നടന്ന അക്രമങ്ങളുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ ഒരു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. ജനകീയ മുക്ക് കൊയിലമ്പത്ത് വീട്ടില്‍ സഹല്‍.പി. (35) ആണ് അറസ്റ്റിലായത്. ഹര്‍ത്താലുമായി ബന്ധപ്പെട്ട് മേപ്പയ്യൂരില്‍ നടക്കുന്ന നാലാമത്തെ അറസ്റ്റാണിത്. നേരത്തെ മേപ്പയ്യൂര്‍ മുണ്ടയോട്ടില്‍ സിദ്ദീഖ് (45) കീഴ്പപയ്യൂര്‍ മാരിയം വീട്ടില്‍ ജമാല്‍ (45),
പേരാമ്പ്രയ്ക്ക് തൊട്ടടുത്തുണ്ട്, കോഴിക്കോടിന്റെ കുറുമ്പാലക്കോട്ട; കോടമഞ്ഞ് ഇറങ്ങുന്ന മൈക്രോവേവ് വ്യൂപോയിന്റ് കാണണ്ടേ!
മേപ്പയ്യൂര്‍: വയനാട്ടിലെ കുറുമ്പാലക്കോട്ടയിലെയും വയലടയിലെയുമെല്ലാം കാഴ്ചകള്‍ കണ്ടവരായിരിക്കും പേരാമ്പ്രയിലെ യാത്രാസ്‌നേഹികള്‍. തൊട്ടടുത്തുള്ള മീറോഡ് മല എത്രപേര്‍ കണ്ടിട്ടുണ്ടാവും? കാണുന്നത് പോട്ടെ, പലരും കേട്ടിട്ടുപോലുമുണ്ടാവില്ല. മേപ്പയൂര്‍, കീഴരിയൂര്‍, കൊഴുക്കല്ലൂര്‍ വില്ലേജുകളിലായി 100 ഏക്കറിലധികം വിസ്തൃതിയിലാണ് മീറോഡ് മല. ഈയിടെയായി നിരവധിപ്പേര്‍ ഇവിടുത്തെ കാഴ്ചകള്‍ ആസ്വദിക്കുവാനായി ഈ മലയിലേക്ക് എത്താറുണ്ട്. രാവിലെയും വൈകുന്നേരമാണ് ഇവിടെ ഏറ്റവും കൂടുതല്‍ ആളുകള്‍
വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം; മരിച്ചത് പഞ്ചായത്ത് മെമ്പറുടെ മകൻ
മേപ്പയ്യൂര്‍: വീടിന്റെ കോണിപ്പടിയില്‍ നിന്നും വീണ് മേപ്പയ്യൂര്‍ സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. ജനകീയ മുക്ക് വടക്കെ പറമ്പില്‍ അഭിനാണ് മരണപ്പെട്ടത്. ഇരുപത്തിയൊന്‍പത് വയസായിരുന്നു. ഇന്നലെ രാത്രി പതിനൊന്നുമണിയോടെയായിരുന്നു അപകടം. പണി നടന്നുകൊണ്ടിരിക്കുന്ന വീടിന്റെ കൈവരിയില്ലാത്ത കോണിപ്പടിയില്‍ നിന്നും താഴെ വീഴുകയായിരുന്നുവെന്നാണ് വിവരം. ഡി.വൈ.എഫ്.ഐയുടെ സജീവന പ്രവര്‍ത്തകനാണ് അഭിന്‍. മേപ്പയ്യൂര്‍ പഞ്ചായത്തംഗം ശ്രീജയുടെ മകനാണ്. അച്ഛന്‍: ബാലകൃഷ്ണന്‍.
പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്തിൽ വാഹന പ്രചരണ ജാഥ
മേപ്പയ്യൂർ: പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി മേപ്പയ്യൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള വാഹനപ്രചരണ ജാഥയ്ക്ക് തുടക്കമായി. ജനകീയ മുക്കിൽ വെച്ച് നടന്ന ചടങ്ങിൽ ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് എസ്.പി.കുഞ്ഞമ്മത് ജാഥാ ക്യാപ്റ്റൻ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻ്റ് എം.കെ.അബ്ദുറഹിമാന് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. സെപ്റ്റംബർ 20