Tag: MEPPAYYUR
മേപ്പയ്യൂർ പഞ്ചായത്തിലെ മാലിന്യങ്ങൾ ഇനി വേഗം മാറ്റാം; ഹരിത കർമ്മസേനക്ക് സ്വന്തം വാഹനമായി
മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമ പഞ്ചായത്തിൽ ഹരിത കർമ്മ സേനയ്ക്ക് സ്വന്തം വാഹനമായി. പഞ്ചായത്തിലെ 17 വാർഡുകളിൽ നിന്ന് ശേഖരിക്കുന്ന മാലിന്യങ്ങൾ മേപ്പയ്യൂർ ടൗണിലെ എം.സി.എഫിൽ എത്തിക്കാൻ ഈ വാഹനം കൊണ്ട് സാധിക്കും. അതു വഴി വീടുകളിൽ നിന്ന് വളരെ വേഗം മാലിന്യങ്ങൾ മാറ്റാൻ സാധിക്കും. ടി.പി. രാമകൃഷ്ണൻ എം.എൽ.എ ഫ്ലാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട്
കനത്ത മഴ; മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു
മേപ്പയ്യൂര്‍: കനത്ത മഴയില്‍ മേപ്പയ്യൂരില്‍ വീട്ടുവളപ്പിലെ കിണറും ആള്‍മറയും ഇടിഞ്ഞുതാഴ്ന്നു. ഒന്‍പതാം വാര്‍ഡിലെ കിഴക്കേട്ടില്‍ ദാമോദരന്‍ നായരുടെ വീട്ടുവളപ്പിലെ കിണറാണ് ഇടിഞ്ഞത്. സമീപത്തെ മതില്‍ തകര്‍ന്നു വീഴുകയും ചെയ്തു. കിണര്‍ ആള്‍മറയോടൊപ്പവും ചുറ്റുമുള്ള ഒരു മീറ്റര്‍ വ്യാസത്തില്‍ മണ്ണടക്കം കിണറ്റിലേക്ക് ഇടിഞ്ഞു വീണു. പറമ്പിന്റെ കല്‍മതില്‍ ഏകദേശം 15 മീറ്ററോളം നീളത്തില്‍ ഇടിഞ്ഞു. കഴിഞ്ഞ കുറെ
ബസ്സില്‍ കയറുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നുവെന്ന് പരാതി; മേപ്പയ്യൂരില്‍ പോലീസ് പരിശോധനനയില്‍ രണ്ട് ബസ് ഡ്രൈവര്‍മാര്‍ക്കെതിരെ കേസ്
മേപ്പയ്യൂര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥികളോട് അപമര്യാദയായി പെരുമാറുന്നുവെന്ന വിദ്യാര്‍ത്ഥികളുടെ പരാതിയില്‍ മേപ്പയ്യൂര്‍ പോലീസ് ബസ് സ്റ്റാന്‍ഡില്‍ പരിശോധന നടത്തി. പരിശോധനയില്‍ രണ്ട് ബസ്സ് ഡ്രൈവര്‍മ്മാര്‍ക്കെതിരെ കേസെടുത്തു. ഇന്ന് രാവിലെ 7 മണി മുതല്‍ മേപ്പയ്യൂര്‍ എസ്.ഐ ജയന്റെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. സ്‌കൂള്‍ വിദ്യാര്‍ത്ഥികളെ ബസ്സില്‍ കയറ്റുന്നില്ലെന്നും വിദ്യാര്‍ത്ഥികളോട് മോശമായാണ് പെരുമാറുന്നതെന്നും ചൂണ്ടിക്കാട്ടി മുന്‍പ് നിരവധി പരാതികള്‍
മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചു, പിടിച്ചുമാറ്റാൻ ശ്രമിച്ച പൊലീസുകാർക്കെതിരെയും ആക്രമണം;രണ്ട് അക്രമികൾക്കും എസ്ഐ അടക്കം മൂന്ന് പൊലീസുകാർക്കും പരിക്ക്
മേപ്പയ്യൂർ: മേപ്പയ്യൂരിൽ മദ്യപിച്ചെത്തിയ സംഘവും പോലീസും തമ്മിൽ സംഘർഷം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. മേപ്പയ്യൂർ ടൗണിൽ ബാർബർഷോപ്പിൽ മദ്യപിച്ചെത്തിയ രണ്ടംഗ സംഘം ബാർബർഷോപ്പ് ജീവനക്കാരനെ ആക്രമിച്ചതിൽ നിന്നാണ് തുടക്കം. പൊലീസ് സംഭവ സ്ഥലത്തെത്തി ആക്രമികളെ പിടിച്ചുമാറ്റുന്നതിനിടയിലാണ് പോലീസും സംഘവും തമ്മിൽ സംഘർഷം ഉണ്ടായത്. സംഭവത്തിൽ എസ്.ഐ അടക്കം മൂന്ന് പോലീസുകാർക്കും ആക്രമി സംഘത്തിലുണ്ടായിരുന്ന പച്ചാസ്
മേപ്പയ്യൂർ നിടുമ്പൊയിൽ ഇല്ലത്ത് മീത്തൽ നാരായണി അന്തരിച്ചു
മേപ്പയ്യൂർ: നിടുമ്പൊയിൽ ഇല്ലത്ത് മിത്തൽ നാരായണി അന്തരിച്ചു. അറുപത്തിയഞ്ച് വയസ്സായിരുന്നു. ഭർത്താവ്: കണ്ണൻ. മക്കൾ പ്രദീപൻ,പ്രഭീഷ്,പ്രബിന. മരുമക്കൾ: അജിത് അയനിക്കാട് ഷിജി നിടുമ്പൊയിൽ. സംസ്കാരം നാളെ രാവിലെ 8.30ന് വീട്ടുവളപ്പില്‍.
ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി
മേപ്പയ്യൂർ: കോഴിക്കോട് ഇനിഷ്യേറ്റീവ് ഇൻ പാലിയേറ്റീവ് കെയർ (കിപ്) പാലിയേറ്റീവ് കെയർ വളണ്ടിയർ ജില്ലാ സംഗമത്തിൻ്റെ ഭാഗമായി മേപ്പയ്യൂർ ടൗണിൽ സാന്ത്വന സന്ദേശ റാലി നടത്തി. ജില്ലയിലെ 79 പാലിയേറ്റീവ് ക്ലിനിക്കിൽ നിന്നും എത്തിയ 800 ൽ പരം വളണ്ടിയർമാർ റാലിയിൽ അണിനിരന്നു. അബ്ദുൽ മജീദ് നരിക്കുനി, എം.കെ.കുഞ്ഞമ്മത്, ശശി കോളോത്ത്, ഒ.ടി.സുലൈമാൻ, നിസാർ അഹമ്മത്,
ചെക്കന്റെ കൂട്ടര്‍ പടക്കം പൊട്ടിച്ചു, ചോദ്യം ചെയ്ത് പെണ്ണിന്റെ കൂട്ടര്‍, ഒടുവില്‍ പടക്കത്തിന് പകരം പൊട്ടിയത് ഉഗ്രന്‍ അടി; മേപ്പയ്യൂരിലെ കല്യാണ വീട്ടില്‍ നിന്നുള്ള കൂട്ടത്തല്ലിന്റെ വീഡിയോ വൈറലായി (വീഡിയോ കാണാം)
മേപ്പയ്യൂര്‍: തല്ലുമാല എന്ന സൂപ്പര്‍ഹിറ്റ് സിനിമ ഇറങ്ങിയത് അടുത്തിടെയാണ്. നിരവധി അടികള്‍ കോര്‍ത്തിണക്കിയ ചിത്രമായിരുന്നു തല്ലുമാല. അവസാനമുള്ള കല്യാണവീട്ടിലെ അടിയായിരുന്നു സിനിമയിലെ ഹൈലൈറ്റ്. ടൊവിനോയും ഷൈന്‍ ടോം ചാക്കോയും ലുഖ്മാനും ബിനു പപ്പുവുമെല്ലാം കൊണ്ടും കൊടുത്തുമുള്ള അടിപൊളി അടിയായിരുന്നു അത്. തല്ലുമാല കണ്ടവര്‍ ഒരു പക്ഷേ വിചാരിച്ചിട്ടുണ്ടാകും, ഇതുപോലെയുള്ള അടിയൊക്കെ യഥാര്‍ത്ഥ ജീവിതത്തില്‍ നടക്കുമോ എന്ന്.
തൊഴിലന്വേഷകർക്ക് യോജിച്ച തൊഴിൽ നൽകുക എന്ന ലക്ഷ്യവുമായി മേപ്പയ്യൂരിൽ തൊഴിൽ സഭ; ഇന്ന് തുടക്കം
മേപ്പയ്യൂർ: മേപ്പയ്യൂർ പഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്, കേരള നോളജ് ഇക്കോണമി മിഷൻ എന്നിവരുടെ നേതൃത്വത്തിൽ തൊഴിൽ സഭ സംഘടിപ്പിക്കുന്നു. മുഴുവൻ തൊഴിലന്വേഷകർക്കും യോജിച്ച തൊഴിൽ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ ഗ്രാമസഭകളുടെ മാതൃകയിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് തൊഴിൽ സഭ. ഗ്രാമസഭകളുടെ മാതൃകയിൽ അതത് തദ്ദേശസ്ഥാപനത്തിലെ തൊഴിലന്വേഷകരുടെ സഭ രൂപീകരിച്ച് വിവിധ വകുപ്പുകളിലെ അവസരം അതത് പ്രദേശങ്ങളിലുള്ളവർക്ക്
ആദ്യം ആവശ്യപ്പെട്ടത് 500, മണിക്കൂറുകൾക്കുള്ളിൽ തുക ഇരട്ടിയായി; വിജിലൻസ് പിടിയിലായ മേപ്പയ്യൂർ സ്വദേശിക്കെതിരെ നേരത്തെയും കെെക്കൂലി ആരോപണം
മേപ്പയ്യൂർ: കൈക്കൂലി വാങ്ങുമ്പോൾ വിജിലൻസ് പിടികൂടിയ മേപ്പയ്യൂർ ജനകീയമുക്ക് സ്വദേശി അന്തേരി ബാബുരാജ് നേരത്തെയും വിജിലൻസിന്റെ സംശയനിഴലിലുള്ള ആൾ. ഏതാനും മാസം മുമ്പ് ഓഫീസിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയ്ക്കിടെ ഇയാളുടെ കൈവശം കണക്കിൽപെടാത്ത 500 രൂപ കണ്ടെത്തിയിരുന്നു. അന്ന് താക്കീത് ചെയ്ത് വിട്ടയച്ച വിജിലൻസ് ഇത്തവണ കൈക്കൂലി സഹിതം ബാബുരാജിനെ പൂട്ടുകയായിരുന്നു. ആധാരത്തിന്റെ സാക്ഷ്യപ്പെടുത്തിയ
മേപ്പയ്യൂർ കിഴക്കേക്കുനി ആമിന അന്തരിച്ചു
മേപ്പയ്യൂർ: കിഴക്കേക്കുനി ആമിന അന്തരിച്ചു. എൺപത്തി രണ്ട് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ അമ്മദ് മക്കൾ : ആയിഷ, സുബൈദ, ജമീല. മരുമക്കൾ : അബ്ദുള്ള, ആലികുട്ടി, എം.സി യൂസഫ് സഹോദരങ്ങൾ: ബാവ, പരേതരായ എടച്ചേരി കൈ പുറത്ത് മൊയ്തി , അബ്ദുള്ള, കുഞ്ഞയിശ