Tag: Meppayur
മേപ്പയൂർ വിളയാട്ടൂരിൽ പുത്തഞ്ചേരി രാധാകൃഷ്ണൻ അന്തരിച്ചു
മേപ്പയൂർ: മേപ്പയ്യൂർ വിളയാട്ടൂരിലെ പുത്തഞ്ചേരി രാധാകൃഷ്ണൻ (59) അന്തരിച്ചു. അമ്പത്തിയൊമ്പത് വയസായിരുന്നു. ഭാര്യ രമ. മക്കൾ: മിഥുൻ, നിധിൻ. മരുമക്കൾ ശാരിക, ആതിര. സഹോദരങ്ങൾ: ബാബു (നടുവണ്ണൂർ പോസ്റ്റ് ഓഫീസ് ജീവനക്കാരൻ), വിനോദൻ (ഗൾഫ്), സുരേഷ് (ഗൾഫ്), ബേബി (ജനകീയ മുക്ക്). Summary: Puthancheri Radhakrishnan Passed away at Meppayur Vilayatur
മേപ്പയ്യൂർ കൊഴുക്കല്ലൂര്‍ സ്വദേശിയായ യുവതിയെ ഇന്ന് പുലര്‍ച്ചെ മുതല്‍ കാണാനില്ലെന്ന് പരാതി
മേപ്പയ്യൂര്‍: കൊഴുക്കല്ലൂര്‍ ചെറുവലത്ത് വീട്ടില്‍ അര്‍ച്ചനയെ കാണാനില്ലെന്ന് പരാതി. ഇന്ന് പുലര്‍ച്ചെ മുതല്‍ വീട്ടില്‍ നിന്നും കാണാതായെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറുന്നത്. ഇരുപത്തിയൊന്‍പത് വയസുണ്ട്. മേപ്പയ്യൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ മേപ്പയ്യൂര്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കുക. ഫോണ്‍: 9497980784, 04962676220 Summary: A complaint has been
ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ബൈക്കപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന കീഴ്പ്പയ്യൂര്‍ മീത്തലെ കേളോത്ത് രാജീവന്‍ അന്തരിച്ചു. നാല്‍പ്പത്തിയേഴ് വയസായിരുന്നു. ഒരാഴ്ച മുമ്പായിരുന്നു രാജീവന്‍ സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. കീഴ്പ്പയ്യൂരില്‍ നിന്നും മേപ്പയ്യൂരിലേക്ക് പോകവെ വഴിയില്‍വെച്ച് ബൈക്ക് അപകടത്തില്‍പ്പെടുകയായിരുന്നു. മകളും കൂടെയുണ്ടായിരുന്നു. ഗുരുതരമായി പരിക്കേറ്റ രാജീവന്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്നലെ രാത്രിയാണ് അന്ത്യം സംഭവിച്ചത്. അപകടത്തില്‍ മകള്‍ക്കും സാരമല്ലാത്ത പരിക്കേറ്റിരുന്നു.
മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു
മേപ്പയ്യൂർ: മേപ്പയ്യൂർ കൊടുമയിൽ ബാലൻ നായർ അന്തരിച്ചു. തൊണ്ണൂറു വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടി അമ്മ. . മക്കൾ: കെ സേതുമാധവൻ (റിട്ടയേഡ് എസ്.ഐ വടകര ട്രാഫിക് സ്റ്റേഷൻ), രാജഗോപാൽ (ആർ.ഡി.ഒ ഓഫീസ്, വടകര), രതി, രേഖ. മരുമക്കൾ: ബാബുരാജ് (അയനിക്കാട്), മുരളീധരൻ (കീഴൂർ), സിന്ധു, സബിത. സഹോദരി: മലയിൽ മീത്തൽ ഓമന അമ്മ. സംസ്കാരം ശനിയാഴ്ച
“ആർ.എസ്.എസ് എന്ന പ്രധാന ‘വർഗീയ’ സംഘടന തന്നെയാണ് എൻ്റെ ബാപ്പയെ ക്രൂരമായി കൊന്നുകളഞ്ഞത്”; സ്പീക്കർ എ.എൻ.ഷംസീറിൻ്റെ ‘പ്രധാന സംഘടന’ പരാമർശത്തിനെതിരെ മേപ്പയ്യൂരിലെ രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ
മേപ്പയൂര്‍: സംസ്ഥാനത്തിന്റെ ക്രമസമാധാന ചുമതലയുള്ള എഡിജിപി എംആർ അജിത് കുമാർ ആര്‍.എസ്.എസ് നേതാവിനെ കണ്ടതില്‍ അപാകതയില്ലെന്ന് പറഞ്ഞ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വിമർശനവുമായി മേപ്പയ്യൂരിലെ സിപിഎം രക്തസാക്ഷി ഇബ്രാഹിമിൻ്റെ മകൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെബിന്‍ വിമര്‍ശനം ഉന്നയിച്ചത്. ആർ എസ് എസ് എന്ന ‘വർഗീയ’ സംഘടന തന്നെയാണ് എന്റെ ബാപ്പയെപോലും ക്രൂരമായി കൊന്ന് കളഞ്ഞതെന്നും,
പനിബാധിച്ച് ചികിത്സ തേടിയെത്തിയ ഇരിങ്ങത്ത് സ്വദേശിനി മരിച്ച സംഭവം; മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ ആരോപണവുമായി കുടുംബം, പൊലീസിനും മുഖ്യമന്ത്രിയ്ക്കും ആരോഗ്യമന്ത്രിക്കും പരാതിനൽകി
മേപ്പയ്യൂര്‍: ഇരിങ്ങത്ത് സ്വദേശിനിയുടെ മരണവുമായി ബന്ധപ്പെട്ട് മേപ്പയ്യൂരിലെ സ്വകാര്യ ക്ലിനിക്കിനെതിരെ പരാതിയുമായി യുവതിയുടെ കുടുംബം. സ്വകാര്യ ക്ലിനിക്കിലെ ചികിത്സാ പിഴവ് കാരണമാണ് യുവതി മരിച്ചതെന്നാണ് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്. സംഭവത്തില്‍ ഡിഎംഒ ,ജില്ലാ കലക്ടര്‍, ആരോഗ്യ വകുപ്പ് മന്ത്രി, മുഖ്യമന്ത്രി എന്നിവര്‍ക്കും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇരിങ്ങത്ത് പുളിയുള്ളതില്‍ താമസിക്കും അട്ടച്ചാലില്‍
മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് സംഘർഷം; നിരവധി പേർക്ക് പരിക്ക്, പോലീസ് ലാത്തിവീശി
മേപ്പയ്യൂർ: മേപ്പയൂരിൽ ഡി.വൈ.എഫ്.ഐ – യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടി. സി.പി.എം മേപ്പയ്യൂർ സൗത്ത്ലോക്കൽ കമ്മറ്റി അംഗം എസി അനൂപ്,ഡി.വൈ.എഫ്.ഐ സൗത്ത് മേഖാലാ സെക്രട്ടറി അമൽ ആസാദ്, ധനേഷ്.സി.കെ, അരുൺ ജിദേവ്, കെ.എസ്.യു ജില്ല സെക്രട്ടറി ആദിൽ മുടികോത്ത്, യൂത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി അജ്നാസ് തുടങ്ങി നിരധി പേർക്ക് പരുക്കേറ്റു. പ്രവർത്തകരെ പിരിച്ചു വിടാൻ
വടകര എം.യു.എം വി.എച്ച്.എസ്.എസിലെ മുന്‍ പ്രിന്‍സിപ്പല്‍ മേപ്പയ്യൂരിലെ കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു
മേപ്പയ്യൂര്‍: ചങ്ങറംവെള്ളി എടക്കാരയാട്ട് താമസിക്കും കച്ചേരി കലന്തന്‍ മാസ്റ്റര്‍ അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. വടകര എം.യു.എം വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌ക്കൂള്‍ മുന്‍ പ്രിന്‍സിപ്പലായിരുന്നു. ഭാര്യമാര്‍: ജമീല, പരേതയായ കുഞ്ഞയിശ. മക്കള്‍: അബ്ദുല്‍നാസര്‍, സമീര്‍, സാഹിര്‍ (മൂവരും ബിസിനസ്). മരുമക്കള്‍: ഹസീന, അജീബ, നസീമ. സഹോദരങ്ങള്‍: പരേതരായ കുഞ്ഞമ്മദ് കച്ചേരി, കുഞ്ഞിമൊയ്തി മവ്വണ്ണൂര്‍. മയ്യത്ത് നിസ്‌ക്കാരം
മുക്കത്ത് വാഹനാപകടം; മേപ്പയൂര്‍ സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം
മേപ്പയ്യൂര്‍: മുക്കത്തുമണ്ടായ വാഹനാപകടത്തില്‍ മേപ്പയ്യൂര്‍ സ്വദേശിയായ യുവാവ് മരിച്ചു. മുക്കം അഭിലാഷ് ജംഗ്ഷനില്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചായിരുന്നു അപകടം. ബൈക്ക് യാത്രികനായ മേപ്പയ്യൂര്‍ കണ്ണമ്പത്ത് കണ്ടി ബാലകൃഷ്ണന്റെ മകന്‍ ഷിബിന്‍ലാല്‍ ആണ് മരിച്ചത്. മുപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച രാത്രി 9:30 തോടെ ആണ് സംഭവം. ബൈക്കിനെ ലോറി മറികടക്കുമ്പോഴാണ് അപകടം. അപകടത്തിന്റെ സി സി ടി
പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കര്‍ ഞെക്കിക്കൊല്ലുന്നു; ഗ്രാമപഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികളുടെ സത്യാഗ്രഹം
മേപ്പയ്യൂര്‍: പദ്ധതി വിഹിതം വെട്ടിക്കുറച്ച് പ്രാദേശിക ഭരണകൂടങ്ങളെ സംസ്ഥാന സര്‍ക്കാര്‍ ഞെക്കിക്കൊല്ലുകയാണെന്നാരോപിച്ച് മേപ്പയൂര്‍ ഗ്രാമ പഞ്ചായത്തിന് മുമ്പില്‍ ജനപ്രതിനിധികള്‍ സത്യാഗ്രഹം നടത്തി. സംസ്ഥാനത്തുടനീളം തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിന് മുന്‍പില്‍ നടത്തുന്ന സത്യാഗ്രഹത്തിന്റെ ഭാഗമായാണ് മേപ്പയ്യൂരും സത്യാഗ്രഹം നടത്തിയത്. പഞ്ചായത്ത് അംഗങ്ങളായ ശ്രീനിലയം വിജയന്‍, സറീന ഒളോറ എന്നിവര്‍ നടത്തിയ സത്യാഗ്രഹ സമരം ഡി.സി.സി ജനറല്‍