Tag: memunda hss

Total 15 Posts

മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ യു.പി വിഭാഗം കെട്ടിടോദ്ഘാടനവും യാത്രയയപ്പും നാളെ

വടകര: മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ യുപി വിഭാഗത്തിന്റെ പുതിയ കെട്ടിട ഉഘാടനവും യാത്രയയപ്പും നാളെ നടക്കും. രാവിലെ ഒൻപത് മണിക്ക് സ്കൂളിൽ നടക്കുന്ന പരിപാടി മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. കെ.പി.കുഞ്ഞമ്മദ്കുട്ടി എംഎൽഎ അധ്യക്ഷത വഹിക്കും. വിരമിക്കുന്ന അധ്യാപകർ, ജീവനക്കാർ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും, സ്കൂളിന്റെ കുടിവെള്ള പദ്ധതിക്കായി ബാങ്ക് ഓഫ്

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും; മേമുണ്ടയുടെ ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിലേക്ക്

വടകര: സംസ്ഥാന സ്കൂൾകലോത്സവം ഹൈസ്കൂൾവിഭാഗം നാടകമത്സരത്തിൽ എ ഗ്രേഡ് നേടിയ മേമുണ്ട എച്ച്.എസ്.എസിലെ നാടകം ‘ശ്വാസം’ വടകരയിലെ കാണികൾക്ക് മുന്നിൽ അരങ്ങേറുന്നു. വടകര സാംസ്ക്കാരിക ചത്വരത്തിൽ ജനുവരി 15 ന് രാത്രി 8 മണിക്കാണ് നാടകം അരങ്ങേറുക. അപ്പീൽവഴിയാണ് മേമുണ്ട യുടെ നാടകം സംസ്ഥാനകലോത്സവത്തിനെത്തിയത്. മികച്ചപ്രകടനത്തോടെ എ ഗ്രേഡും മികച്ചനടന്മാർക്കുള്ള പ്രത്യേക ജൂറി അവാർഡും മേമുണ്ടയ്ക്ക്

മലയാളിയുടെ പ്രിയപ്പെട്ട തകരയിലെ ചെല്ലപ്പനാശാരിയായി തകർത്തഭിനയിച്ചു; ജില്ലാ കലോത്സവം നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി

വടകര: ജില്ലാ സ്കൂൾ കലോത്സവം ഹൈസ്ക്കൂൾ മലയാള നാടക മത്സരത്തിൽ മികച്ച നടനായി മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിലെ ഒൻപതാം ക്ലാസ്സ് വിദ്യാർത്ഥി . “ശ്വാസം” എന്ന നാടകത്തിൽ തകര സിനിമയിലെ ചെല്ലപ്പനാശാരിയായി വേഷമിട്ടാണ് ഫിദൽ ഗൗതമാണ് ഈ വർഷത്തെ മികച്ച നടൻ. തോടന്നൂർ സബ്ജില്ല കലോത്സവ നാടക മത്സരത്തിലും ഫിദൽ തന്നെയായിരുന്നു മികച്ച നടൻ. കഴിഞ്ഞ

ട്രോഫികളും മെഡലുകളുമായി ആവേശപൂർവ്വം അണിനിരന്ന് വിദ്യാർത്ഥികൾ; കലോത്സവ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട സ്കൂൾ

വടകര: വിവിധ കലോത്സവങ്ങളിലെ വിജയങ്ങൾ ആഘോഷമാക്കി മേമുണ്ട ഹയർ സെക്കൻ്ററി സ്കൂൾ. തോടന്നൂർ സബ്ജില്ല കലാകിരീടം, ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സര വിജയം, സംസ്ഥാന ശാസ്ത്രോത്സവ വിജയം എന്നിവ ആഘോഷമാക്കി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ ഇന്ന് വിജയദിനമായി ആഘോഷിച്ചു. മേമുണ്ട ടൗണിൽ നടന്ന ഘോഷയാത്രയിൽ വിജയികളായ മുഴുവൻ വിദ്യാർത്ഥികളെയും മാലയിട്ട് സ്വീകരിച്ചു. തോടന്നൂർ സബ്ജില്ലയിൽ ജനറൽ വിഭാഗത്തിൽ

‘തല’യുമായി ബെം​ഗ്ളൂരിവിലേക്ക്; ആറാം തവണയും ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ

വടകര: നാളെയും മറ്റന്നാളുമായി (നവംബർ 14, 15) ബെംഗളൂരുവിൽ വച്ച് നടക്കുന്ന ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കാനൊരുങ്ങി മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ. തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ശാസ്ത്രനാടക മത്സരത്തിൽ രണ്ടാംസ്ഥാനവും എ ഗ്രേഡും ലഭിച്ചാണ് മേമുണ്ടയുടെ ശാസ്ത്രനാടകം “തല” ബെംഗളൂരുവിൽ അരങ്ങേറുന്നത്. മേമുണ്ട ഇത് ആറാം തവണയാണ് ദക്ഷിണേന്ത്യൻ ശാസ്ത്രനാടക മത്സരത്തിൽ പങ്കെടുക്കുന്നത്. ഇതിൽ

മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡൽ; സംസ്ഥാന സ്കൂൾ കായികമേളയിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂളിന് മികച്ച വിജയം

വടകര: ഏറണാകുളത്ത് സമാപിച്ച സംസ്ഥാന സ്കൂൾ കായികമേളയിൽ മൂന്ന് സ്വർണ്ണം, മൂന്ന് വെള്ളി, നാല് വെങ്കല മെഡലുകൾ നേടി മികച്ച നേട്ടം കൈവരിച്ച് മേമുണ്ട സ്കൂൾ. മേമുണ്ട സ്കൂളിലെ പത്തൊൻപത് വിദ്യാർത്ഥികളാണ് സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുത്തത്. കരാത്തെ മത്സരത്തിൽ 22 പോയിൻ്റ് നേടി മേമുണ്ട സ്കൂൾ സംസ്ഥാനത്ത് ഓവറോൾ രണ്ടാംസ്ഥാനം നേടി. ആറ് വിദ്യാർത്ഥികൾ

‘മരിച്ച് മണ്ണടിഞ്ഞവരുടെ ചിതൽ തിന്ന തലയോട്ടികളല്ല മരണമില്ലാത്ത ചിന്തകൾ പേറുന്ന ജീവനുളള തലച്ചോറുകളാണ് ചരിത്രം രചിച്ചത്’; ജില്ല ശാസ്ത്ര മേളയിൽ ഫസ്റ്റടിച്ച് മേമുണ്ടയുടെ ‘തല’

കുന്ദമംഗലം: ജില്ലാ ശാസ്ത്ര നാടക മത്സരത്തിൽ മേമുണ്ട ഹയർസെക്കണ്ടറി സ്കൂൾ അവതരിപ്പിച്ച ശാസ്ത്ര നാടകം ‘തല’ ഒന്നാം സ്ഥാനവും എ ഗ്രേഡും നേടി സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. നാടകത്തിലെ കഥാപാത്രത്തെ ശ്രദ്ധേയമായി അവതരിപ്പിച്ച ഫിദൽ ഗൗതം മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച രചനയ്ക്കും സംവിധാനത്തിനുമുള്ള അംഗീകാരം ജിനോ ജോസഫിനും ലഭിച്ചു. നിർമ്മിത ബുദ്ധിയെ ഇതിവൃത്തമാക്കി അന്ധവിശ്വാസത്തിനും

ഇത് മേമുണ്ട സ്കൂളിൻ്റെ കൂടി വിജയം; കോഴിക്കോട് റവന്യൂ ജില്ല വോളിബോൾ ചാമ്പ്യൻഷിപ്പിൽ ജേതാക്കളായി തോടന്നൂർ ഉപജില്ല

വടകര: കോഴിക്കോട് റവന്യൂജില്ല അണ്ടർ 17 പെൺകുട്ടികളുടെ വോളിബോൾ ചാമ്പ്യൻഷിപ്പിൽ തോടന്നൂർ ഉപജില്ല ചാമ്പ്യന്മാർ. ആദ്യ മത്സരത്തിൽ കുന്നുമ്മൽ ഉപജില്ലയെയും സെമിയിൽ കോഴിക്കോട് റൂറലിനെയും പരാജയപ്പെടുത്തിയാണ് തോടന്നൂർ ഫൈനലിൽ എത്തിയത്. ഫൈനലിൽ ആവേശകരമായ മത്സരത്തിൽ കുന്നമംഗലം സബ്ജില്ലയെ പരാജയപ്പെടുത്തിയാണ് തോടന്നൂർ ഉപജില്ല ടീം ചാമ്പ്യന്മാരായത്. ഈ ടീമിലെ മുഴുവൻ കളിക്കാരും മേമുണ്ട ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർഥികളാണ്.

ഇടിക്കൂട്ടിലും കരുത്തു തെളിയിച്ചു; ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഓവറോൾ ചാമ്പ്യൻമാരായി മേമുണ്ട സ്കൂൾ

വടകര: കോഴിക്കോട് ജില്ലാ സ്കൂൾ കരാട്ടെ ചാമ്പ്യൻഷിപ്പിൽ മേമുണ്ട ഹയർ സെക്കണ്ടറി സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടി. ആറ് ഗോൾഡ് മെഡലും, ഒരു വെങ്കല മെഡലും നേടി 31 പോയിൻ്റ് നേടിയാണ് മേമുണ്ട സ്കൂൾ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയത്. 13 പോയിൻ്റ് നേടിയ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂളും, വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ പയ്യോളിയും

ആൽകെമിസ്റ്റിലൂടെ ഒരു സഞ്ചാരം ; മേമുണ്ട സ്കൂളിൽ പുസ്തക ചർച്ച സംഘടിപ്പിച്ചു

വടകര: മേമുണ്ട ഹയർ സെക്കണ്ടറി സ്കൂളിൽ പൗലോ കൊയ്ലോ രചിച്ച ആൽകെമിസ്റ്റ് നോവലിനെക്കുറിച്ച് പുസ്ക ചർച്ച സംഘടിപ്പിച്ചു. സ്കൂൾ മൾട്ടി മീഡിയ ഹാളിൽ നടന്ന പുസ്തകചർച്ച പ്രശസ്ത എഴുത്തുകാരനും അധ്യാപകനുമായ സുജേന്ദ്ര ഘോഷ് ഉദ്ഘാടനം ചെയ്തു. എട്ടാം ക്ലാസ്സിലെ വിദ്യാർത്ഥികളുടെ പാഠ പുസ്തകത്തിൽ നോവലിലെ കുറിച്ച് പറയുന്നുണ്ട്. തുടർന്നാണ് ലൈബ്രറി വിഭാഗത്തിൻ്റെ നേതൃത്വത്തിൽ ചർച്ച സംഘടിപ്പിച്ചത്.

error: Content is protected !!