Tag: MDMA

Total 72 Posts

കണ്ണൂരിൽ എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

കണ്ണൂർ: തളിപ്പറമ്പിൽ എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ. അതിഥി തൊഴിലാളിയായ ഉത്തർപ്രദേശ് സിദ്ധാർത്ഥ് നഗർ സ്വദേശി അബ്ദുള്‍ റഹ്മാൻ അൻസാരി (21)യാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചക്ക് ചൊറുക്കള ബാവുപ്പറമ്പ് റോഡില്‍ വെച്ചാണ് നാല് ഗ്രാം എം.ഡി.എം.എയുമായി ഇയാൾ പിടിയിലായത്. എസ്‌.ഐ ദിനേശൻ കൊതേരിയുടെയും ഡാൻസാഫിന്റെയും നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 19ന്

ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാല് യുവാക്കള്‍ പിടിയില്‍; പ്രതികള്‍ പിടിയിലായത് വീട്ടില്‍ നടത്തിയ റെയ്ഡില്‍, നാലുപേരും കൊയിലാണ്ടി, വടകര കോഴിക്കോട് ഭാഗങ്ങളിലെ മയക്കുമരുന്ന് സംഘത്തില്‍പ്പെട്ടവര്‍

ബാലുശ്ശേരി: ബാലുശ്ശേരിയില്‍ എം.ഡി.എം.എയുമായി നാലു യുവാക്കള്‍ അറസ്റ്റില്‍. പോസ്റ്റ് ഓഫീസ് റോഡില്‍ കുറ്റിക്കാട്ട് പറമ്പ് ജിഷ്ണുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് 20 ഗ്രാം എം.ഡി.എം.എയുമായി ഇവരെ പിടി കൂടിയത്. കുറ്റിക്കാട്ട് പറമ്പ് ജിഷ്ണു (25), നന്മണ്ട താനോത്ത് വീട്ടില്‍ അനന്ദു എന്ന ടോബി (25), നന്മണ്ട കരിയാത്തന്‍ കാവ് തിയ്യക്കണ്ടി ആകാശ് (26), ചേളന്നൂര്‍ കൈതോട്ടയില്‍

പേരാമ്പ്ര പാലേരിയിൽ വാടക വീട് കേന്ദ്രീകരിച്ച് ലഹരിമരുന്ന് വില്പന; നാദാപുരം സ്വദേശി പിടിയിൽ

പേരാമ്പ്ര: പേരാമ്പ്ര പാലേരിയിൽ മാരക ലഹരിമരുന്നുമായി നാദാപുരം സ്വദേശി പിടിയിൽ. നാദാപുരം കരിങ്കാണിന്റവിട ഷഹീറാണ് പോലീസിന്റെ പിടിയിലായത്. പാലേരിയിലെ ഒരു സ്വകാര്യ കോളജിനടുത്ത് വാടക വീട് കേന്ദ്രീകരിച്ച് ലഹരി കച്ചവടം നടത്തിവരികയായിരുന്നു. കുറ്റ്യാടി അടുക്കത്ത് ആശാരിക്കണ്ടി അമീറിന്റെ വാടക വീട്ടിൽ നിന്നാണ് പ്രതി പോലീസിന്റെ പിടിയിലായത്. 18 ഗ്രാം എം.ഡി.എം.എ യും കാല് കിലോഗ്രാം കഞ്ചാവും

കാര്‍ തട്ടിയതുമായി ബന്ധപ്പെട്ട് തര്‍ക്കം; നരിക്കുനിയില്‍ മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു

നരിക്കുനി: മയക്കു മരുന്ന് സംഘത്തിന്റെ അക്രമങ്ങളെ തടയാന്‍ ശ്രമിച്ച യുവാവിന് കുത്തേറ്റു. നരിക്കുനി പാറന്നൂര്‍ സ്വദേശി തെക്കെ ചെനങ്ങര ടി.സി ഷംവീലിനാണ് കുത്തേറ്റത്. നരിക്കുനി കുമാരസ്വാമി റോഡിലെ പെട്രോള്‍ പമ്പിന് സമീപത്തുവെച്ച് ഇന്നലെ രാത്രി 9 മണിക്കാണ് സംഭവം. പെട്രോള്‍ പമ്പില്‍ നിന്ന് ഷംവീല്‍ വാഹനത്തില്‍ ഇന്ധനം നിറച്ച് വരുമ്പോള്‍ മയക്കുമരുന്ന് ലഹരിയിലായ മൂന്ന് യുവാക്കള്‍

പാറക്കടവിൽ എംഡിഎംഎയുമായി യുവതിയും യുവാവും പിടിയിലായത് മറ്റു വാഹനയാത്രികരുമായുള്ള വാക്കുതർക്കത്തിനിടെ; സ്റ്റേഷനിലെത്തിച്ചപ്പോൾ ഓടി രക്ഷപ്പെടാനും ശ്രമം

നാദാപുരം: വാഹനങ്ങൾ സൈഡ് കൊടുക്കാത്തതിനെ തുടർന്നുണ്ടായ വാക്കുതർക്കം വിനയായി. പ്രശ്നം അന്വേഷിക്കാൻ പോലീസെത്തിയപ്പോൾ കണ്ടത് കാറിൽ എം ഡി എം എ. വയനാട് സ്വദേശികളായ തയ്യിൽ മുഹമ്മദ് ഇജാസ്, കമ്പളക്കാട് പുതിയ വീട്ടിൽ അഖില (26) എന്നിവരെയാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചതിന് നാദാപുരം പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. പേരോട് വാഹനങ്ങൾക്ക് സൈഡ്

വളയത്ത് എംഡിഎംഎ വേട്ട; യുവാവ് പിടിയിൽ

വളയം: എംഡിഎംഎയുമായി യുവാവ് പിടിയിൽ. പാനൂർ ചെറ്റക്കണ്ടി സ്വദേശി അർജുനാണ് പിടിയിലായത്. ഇയാളിൽ നിന്ന് നാല് ​ഗ്രാം എം ഡി എം എ പോലിസ് കണ്ടെത്തി.

എം.ഡി.എം.എ കടത്താൻ ശ്രമം; ആനക്കാംപൊയിൽ റിസോർട്ടിൽ നിന്ന് യുവതിയും സുഹൃത്തും പിടിയിൽ

കോഴിക്കോട്: എം.ഡി.എം.എ കടത്തുന്നതിനിടെ യുവതി ഉൾപ്പെടെ രണ്ടുപേരെ തിരുവമ്പാടി പോലീസ് പിടികൂടി. കൊടുവള്ളി വാവാട് വരലാട്ട് മുഹമ്മദ് ഡാനിഷ്(24), പുതുപ്പാടി കൈതപ്പൊയിൽ ആനോറമ്മൽ ജിൻഷ(25) എന്നിവരാണ് പിടിയിലായത്. ആനക്കാംപൊയിലിലെ റിസോർട്ടിൽ വെച്ചാണ് ഇവർ പോലീസിന്റെ പിടിയിലായത്. കെ.എൽ. 57 സെഡ് 7913 നമ്ബർ കാറിൽ മയക്കുമരുന്ന് കടത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തിയെങ്കിലും ആദ്യം

ബംഗളുരുവില്‍ നിന്നും കേരളത്തിലെ എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാനിയായ കോഴിക്കോട് സ്വദേശി അറസ്റ്റില്‍; പിടിച്ചെടുത്തത് ഏഴുലക്ഷത്തിലധികം വിലമതിക്കുന്ന മയക്കുമരുന്ന്

കോഴിക്കോട്: ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന സംഘത്തിലെ പ്രധാന കണ്ണിയായ കോഴിക്കോട് സ്വദേശി പിടിയില്‍. വേങ്ങേരിയിലെ ഷിഖില്‍ ആണ് കണ്ണൂര്‍ കൂട്ടുപുഴയില്‍ എക്‌സൈസിന്റെ പിടിയിലായത്. കൂട്ടുപുഴ എക്‌സൈസ് ചെക്ക്‌പോസ്റ്റിലെ പരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയില്‍ നിന്നും 230 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. കോഴിക്കോട്, കണ്ണൂര്‍, മലപ്പുറം ജില്ലകളില്‍ യുവാക്കള്‍ക്ക് മയക്കുമരുന്ന് എത്തിച്ചു നല്‍കുന്നയാളാണ് പ്രതി.

കോഴിക്കോട് റെയില്‍വേ സ്‌റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടികൂടിയത് കൊയിലാണ്ടി വടകര മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന മയക്കുമരുന്ന്

കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഒരു കിലോയോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്വദേശി ഇസ്മയലിനെ പിടികൂടിയിട്ടുണ്ട്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന എം.ഡി.എം.എ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.

തൃശ്ശൂരിൽ വൻ മയക്കുമരുന്ന് വേട്ട; രണ്ടരക്കിലോ എം.ഡി.എം.എ.യുമായി കണ്ണൂർ സ്വദേശി അറസ്റ്റിൽ

തൃശ്ശൂര്‍: രണ്ടരക്കിലോ എം.ഡി.എം.എ.യുമായി പയ്യന്നൂര്‍ സ്വദേശി തൃശ്ശൂരിൽ അറസ്റ്റിൽ. പയ്യന്നൂര്‍ സ്വദേശി ഫാസിലാണ് അറസ്റ്റിലായത്. ഇയാളില്‍നിന്ന് 9000 എം.ഡി.എം.എ. ഗുളികകള്‍ കണ്ടെടുത്തിട്ടുണ്ട്. സിറ്റി പോലീസും ജില്ലാ പോലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്. കേരളത്തിലെ ഏറ്റവും വലിയ എം.ഡി.എം.എ. വേട്ടയാണിതെന്നാണ് പോലീസ് പറയുന്നത്. കഴിഞ്ഞദിവസം തൃശ്ശൂര്‍ കേന്ദ്രീകരിച്ച് ലഹരിക്കടത്ത് നടക്കുന്നതായി പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.

error: Content is protected !!