Tag: mdma arrest
കോഴിക്കോട് കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്നത് 94.31 ഗ്രാം എം.ഡി.എം.എ; കണ്ണൂര്‍ സ്വദേശികളുള്‍പ്പെടെ അഞ്ച് യുവാക്കള്‍ പിടിയില്‍
കോഴിക്കോട്: കാറില്‍ വില്‍പ്പനയ്ക്കായി കൊണ്ടുവന്ന 94.31 ഗ്രാം എം.ഡി.എം.എ യുമായി അഞ്ച് യുവാക്കള്‍ കോഴിക്കോട് പിടിയില്‍. കണ്ണൂര്‍ സ്വദേശികളായ ചക്കരക്കല്ല് അയിഷ മന്‍സിലില്‍ പി.എസ്. മുഹമ്മദ് ആദില്‍ (19), ചക്കരക്കല്ല് ബിസ്മില്ല മന്‍സിലില്‍ സി.എം. മുഫീഡിന്‍ ഷിബിലി (20), മലപ്പുറം സ്വദേശികളായ മഞ്ചേരി കറുത്തേടത്ത് ഹൗസില്‍ കെ. സല്‍മാന്‍ ഫാരിസ്(26), മഞ്ചേരി തലാപ്പില്‍ ഹൗസില്‍ ടി.
കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട; പിടികൂടിയത് കൊയിലാണ്ടി വടകര മേഖലയില്‍ വിതരണം ചെയ്യാന്‍ കൊണ്ടുവന്ന ഒരു കിലോയോളം വരുന്ന മയക്കുമരുന്ന്
കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ വന്‍ എം.ഡി.എം.എ വേട്ട. രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ എക്‌സൈസ് സംഘം ഒരു കിലോയോളം എം.ഡി.എം.എ പിടിച്ചെടുത്തു. ഇതുമായി ബന്ധപ്പെട്ട് വെള്ളമുണ്ട സ്വദേശി ഇസ്മയലിനെ പിടികൂടിയിട്ടുണ്ട്. ബാഗില്‍ ഒളിപ്പിച്ച നിലയിലാണ് 981 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തത്. ഡല്‍ഹിയില്‍ നിന്നും കൊണ്ടുവന്ന എം.ഡി.എം.എ കോഴിക്കോട്ടെ വിവിധ കേന്ദ്രങ്ങളിലെത്തിച്ച് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
പേരാമ്പ്രയില്‍ എംഡിഎംഎയും കഞ്ചാവുമായി പെരുവണ്ണാമുഴി സ്വദേശി പിടിയില്‍
പേരാമ്പ്ര: എംഡിഎംഎയും കഞ്ചാവുമായി പേരാമ്പ്രയില്‍ ഇരുപത്തിമൂന്നുകാരന്‍ പിടിയില്‍. പെരുവണ്ണാമുഴി എസ്റ്റേറ്റ് മുക്ക് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യന്‍ ആണ് പിടിയിലായത്. ഇന്നലെ ചക്കിട്ടപാറ പെരുവണ്ണാമുഴിയില്‍ വച്ചാണ് ഇയാള്‍ പേരാമ്പ്ര എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. ഇയാളുടെ കൈവശം നിന്നും 400 മില്ലിഗ്രാം എംഡിഎംഎയും 40 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ലഹരി വസ്തുക്കള്‍ കടത്താന്‍ ഉപയോഗിച്ച റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റും